ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ്റ് സെർച്ച് സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച് ചുവടെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ്റ് സെർച്ച് സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച് ചുവടെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക
പുതുക്കിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 2024-25 വർഷം മുതൽ CATEGORY-I (UP), CATEGORY-II (HS) എന്നിങ്ങനെ 2 വിഭാഗമായിട്ടാണ് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലൻ്റ് സെർച്ച് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
നിലവിലുള്ള അപേക്ഷകരിൽ 2023-24 വർഷം പത്താം ക്ലാസിലായിരുന്നവർ 2024-25 ൽ പദ്ധതിയിൽ നിന്നും പുറത്താകും. കൂടാതെ 2023-24 വർഷം ഏഴാം ക്ലാസിലായിരുന്നവർ 2024-25 വർഷം CATEGORY-II (HS) വിഭാഗത്തിൽ തുടരുന്നതിനായി ഫ്രഷ് ആയി അപേക്ഷ സമർപ്പിക്കണം.
പദ്ധതിയുടെ ടാർഗറ്റ് 6500 ആയി നിജപ്പെടുത്തിയിട്ടുണ്ട്. എല്ലാ വർഷവും പദ്ധതിയിൽ ഉണ്ടാകുന്നത് പരമാവധി 6500 വിദ്യാർഥികളായിരിക്കും. ഓരോ വർഷവും CATEGORY-I (UP), CATEGORY-II (HS) എന്നീ വിഭാഗങ്ങളിൽ നിന്നും പുറത്തു പോകുന്ന അത്രയും എണ്ണം ഒഴിവിലേക്കായിരിക്കും സെലക്ഷൻ നടക്കുന്നത്.
2023-24 വർഷം ഏഴാം ക്ലാസിലായിരുന്നവർ പുറത്തു പോകുന്ന ഒഴിവിലേക്കാണ് 2024-25 വർഷം CATEGORY-I (UP) വിഭാഗത്തിലേക്കുള്ള സെലക്ഷൻ നടക്കുന്നത്. 2023-24 വർഷം പത്താം ക്ലാസിലായിരുന്നവർ പുറത്തു പോകുന്ന ഒഴിവിലേക്കാണ് CATEGORY-II (HS) വിഭാഗത്തിലേക്ക് സെലക്ഷൻ നടക്കുന്നത്.
2024-25 വർഷത്തെ റിന്യൂവൽ അപേക്ഷകൾ
► നിലവിൽ പദ്ധതിയിൽ തുടരുന്ന എല്ലാ അപേക്ഷകരുടെയും 2023-24 വർഷത്തെ മാർക്ക് ലിസ്റ്റ്, 2024-25 വർഷം പഠനം തുടരുന്നു എന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ 2024 August 31 നു മുമ്പായി ലഭ്യമാക്കി പരിശോധിച്ച് റിന്യൂവൽ ആയി പദ്ധതിയിൽ തുടരാൻ അർഹതയുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്.
► എന്നാൽ 2023-24 വർഷം ഏഴാം ക്ലാസിലായിരുന്നവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കേണ്ടതില്ല. ഇവർക്ക് പുതുതായി അപേക്ഷിക്കുന്നതിനുള്ള നിർദേശം നൽകേണ്ടതാണ്.
► റിന്യൂവൽ ഡേറ്റ സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി SCDO ലോഗിനിൽ ഓപ്ഷനും മാർഗ നിർദേശങ്ങളും ഉടൻ നൽകും.
2024-25 വർഷത്തെ ഫ്രഷ് അപേക്ഷകൾ
► 2024-25 വർഷത്തെ ഫ്രഷ് അപേക്ഷകൾ സ്ഥാപനതലത്തിൽ നിന്നും ജനറേറ്റ് ചെയ്യുന്ന രീതിയിലാണ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്.
►SCDO ലോഗിനിൽ എത്തുന്ന അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ ഭൌതിക പരിശോധനയുടെ അടിസ്ഥാനത്തിൽ അർഹത നിർണയിക്കണം.
►അർഹതയുള്ള അപേക്ഷകർ ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കേണ്ടതുണ്ട്.
►നിർണിത മാനദണ്ഡങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള പരമാവധി 40 മാർക്കിനു പുറമേ 60 മാർക്കിൻ്റെ ടാലന്റ്റ് സെർച്ച് പരീക്ഷയിൽ ലഭിക്കുന്ന സ്കോർ കൂടി കണക്കാക്കിയാണ് സെലക്ഷൻ നടത്തുന്നത്.
►ഇതു സംബന്ധിച്ച വിശദമായ നടപടിക്രമങ്ങളും നിർദേശങ്ങളും പിന്നാലെ അറിയിക്കുന്നതും SCDO മാർക്ക് സംശയ നിവാരണത്തിനായി യഥാസമയം വീഡിയോ കോൺഫറൻസ് സംഘടിപ്പിക്കുന്നതുമാണ്.