ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും….

March 01, 2022 - By School Pathram Academy

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളിൽപെട്ട മികച്ച തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ തൊഴിലാളികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ഏറ്റവും മികച്ച തൊഴിലാളികളാണ് കേരള സർക്കാർ തൊഴിലാളിശ്രേഷ്ഠ അവാർഡ്. സുരക്ഷാ ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ / സെയിൽസ്വുമൺ, നഴ്സ്, ഗാർഹിക തൊഴിലാളി, ടെക്‌സ്‌റ്റൈൽ മിൽ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ-പാരമ്പര്യ തൊഴിലാളി, -പ്രോസസ്സിംഗ് മേഖലയിലെ തൊഴിലാളി, മത്സ്യത്തൊഴിലാളി (മത്സ്യബന്ധന, വിൽപന തൊഴിലാളികൾ) എന്നിങ്ങനെ 17 മേഖലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.

ഓരോ മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ മികച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വീതം നൽകും.ഈമാസം 7 വരെ തൊഴിലാളികൾക്ക് ലേബർ കമ്മീഷണറുടെ പോർട്ടലിലൂടെ അപേക്ഷ നൽകാം.

തൊഴിലിലെ അറിവും നൈപുണ്യവും, അച്ചടക്കം, കൃത്യനിഷഠ, സഹപ്രവർത്തകരോടും ആവശ്യമായ പെരുമാറ്റം, ശുചിത്വബോധം തുടങ്ങിയ പതിനൊന്ന് മാനദണ്ഡങ്ങളാണ് ശ്രേഷ്ഠ തൊഴിലാളിയെ കണ്ടെത്തുന്നതിന് ആസ്പദമാക്കിയിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുന്നതിനും lc.kerala.gov.in പോർട്ടലിൽ തൊഴിലാളി ശ്രേഷ്ഠ എന്ന ലിങ്ക് സന്ദർശിക്കുക

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More