ഷബനാസും,ഷംനാസും, ഷഹനാസും ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളിലെ മിന്നും താരങ്ങള്‍

June 22, 2022 - By School Pathram Academy

പ്ലസ് ടുവിന് മികച്ച വിജയം കൊയ്ത് ത്രിമൂര്‍ത്തികള്‍ ; ഷബനാസും,ഷംനാസും, ഷഹനാസും ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളിലെ മിന്നും താരങ്ങള്‍ .

 

ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളിലെ സഹോദരി മാരയ ഷബനാസിനും ,ഷംനാസിനും, ഷഹനാസിനും പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി.

സയന്‍സ് വിഭാഗത്തില്‍ ഷബനാസ് ഫുള്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് സ്വന്തമാക്കിയപ്പോള്‍ ഷംനാസിന് നാല് വിഷയങ്ങളില്‍ എ പ്ലസും,രണ്ട് വിഷയങ്ങളില്‍ എയും സ്വന്തമാക്കി. ഷഹനാസിന് രണ്ട് വിഷയങ്ങള്‍ക്ക് എ പ്ലസും,മൂന്ന് വിഷയങ്ങള്‍ക്ക് എ യും ഒരു വിഷയത്തിന് ബി പ്ലസുമാണുളളത്.

സഹോദരിമാരായ രണ്ട് പേര്‍ക്കും ഫുള്‍ എ പ്ലസ് ലഭിക്കാത്തതില്‍ ഷബനാസിന് വിഷമമുണ്ട് എന്നിരുന്നാലും ഒന്ന് മുതല്‍ പ്ലസ് ടു വരെ ഒരേ ക്ലാസില്‍ പഠിച്ച മൂന്ന് പേരും ബി സി എ കോഴ്സ് എടുത്ത് ഉപരി പഠനം ഒന്നിച്ച് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് മൂന്ന് പേരും പറഞ്ഞു.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡില്‍ ചെറുവട്ടൂര്‍ കാട്ടാംകുഴി അബൂബക്കര്‍ സീന ദംബതികളുടെ മക്കളാണ് സഹോദരിമാരായ ഈ മൂന്ന് ത്രിമൂര്‍ത്തികള്‍.

Category: News