സംരക്ഷണാനുകൂല്യമുള്ള ജീവനക്കാരെ 19/08/2023-നു തന്നെ സീനിയോറിറ്റി അടിസ്ഥാനത്തിൽ പുനർവിന്യസിക്കും.2014-2015 വർഷം വരെ റഗുലർ സർവീസിൽ കയറിയ ജീവനക്കാർക്ക് ആണ് സംരക്ഷണത്തിന് അർഹതയുള്ളത്
2023-2024 വർഷത്തെ അദ്ധ്യാപക ബാങ്ക് സമന്വയ വഴി നവീകരിക്കേണ്ടതാണ്. ജില്ലാഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ലോഗിനിൽ Teachers Bank എന്ന ഓപ്ഷൻ ലഭ്യമാണ്. ആയതിൽ ക്ലിക്ക് ചെയ്താൽ Create List എന്ന ഓപ്ഷൻ ലഭിക്കും. ഇതിൽ നിന്നുള്ള To be Deployed എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് ലിസ്റ്റ് ക്രിയേറ്റ് ചെയ്താൽ ജില്ലയിലെ ഉപജില്ലയിലെ മുഴുവൻ അധിക അദ്ധ്യാപകരുടെയും പേര് വിവരങ്ങൾ കാണാൻ കഴിയും ഇതിൽ ആവശ്യമായ മാറ്റങ്ങൾ (കോർപ്പറേറ്റ് മാനേജ്മെന്റ് തെറ്റായി ഉൾപ്പെടുത്തിയത്. സംരക്ഷണാനുകൂല്യം ഇല്ലാത്തത് തുടങ്ങിയവയെല്ലാം ഒഴിവാക്കിയും പുതിയവ കൂട്ടിചേർത്തും (മാന്വലായി തസ്തിക നിർണ്ണയം ചെയ്തതും. വിട്ടുപോയതും മറ്റും) ഉള്ള ലിസ്റ്റ് ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ കൺഫേം ചെയ്യേണ്ടതാണ്. ഇപ്രകാരം കൺഫേം ചെയ്താൽ പ്രസ്തുത ലിസ്റ്റ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ലഭിക്കുന്നതാണ്. ഈ ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പരിശോധിച്ച് പുനർ വിന്യാസത്തിന് ആവശ്യമായ വിവരങ്ങൾ ചേർത്ത് (പുനർ വിന്യസിച്ച സ്കൂൾ, ഒഴിവിന്റെ വിവരങ്ങൾ മുതലായവ) കൺഫേം ചെയ്താൽ അതാത് ജില്ലയുടെ 2023-2024 വർഷത്തെ അദ്ധ്യാപക ബാങ്ക് പ്രസിദ്ധീകരണ യോഗ്യമാകും. വിദ്യാഭ്യാസ ഓഫിസർമാർ സംരക്ഷണാനുകൂല്യമുള്ളവരെ മാത്രമേ പുനർവീന്യാസത്തിനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്താവൂ.
സംരക്ഷണാനുകൂല്യമുള്ള ജീവനക്കാരെ 19/08/2023-നു തന്നെ സീനിയോറിറ്റി അടിസ്ഥാനത്തിൽ പുനർവിന്യസിക്കേണ്ടതും ജില്ലയിൽ പുനർവിന്യസിക്കപ്പെടാൻ കഴിയാത്ത സംരക്ഷിത ജീവനക്കാരെ അന്തർജില്ലാ പുനർവിന്യാസം നടത്തുന്ന വേളയിൽ ജില്ലയിലെ ബന്ധപ്പെട്ട കാറ്റഗറിയിലെ ജൂനിയറെയാണ് അന്തർജില്ലാ പുനർവിന്യാസത്തിന് പരിഗണിക്കേണ്ടത്. ജില്ലയിലെ പുനർവിന്യാസം പൂർത്തിയായതിന് ശേഷവും പുനർവിന്യാസം നടത്താൻ കഴിയാതെ വരുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങളും സംരക്ഷിതാദ്ധ്യാപക അനധ്യാപക ജീവക്കാരുടെ പുനർ വിന്യാസത്തിന് ജില്ലയിൽ ലഭ്യമായ ഒഴിവുകളുടെ വിവരങ്ങളും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് 19/08/2023-ന് തന്നെ നൽകേണ്ടതാണ്.
2014-2015 വർഷം വരെ റഗുലർ സർവീസിൽ കയറിയ ജീവനക്കാർക്ക് ആണ് പരാമർശം (8), (9) ഉത്തരവുകൾ പ്രകാരം സംരക്ഷണത്തിന് അർഹതയുള്ളത്. സൂചന (10) കത്ത് പ്രകാരം സംരക്ഷിത എച്ച്.എസ്.റ്റി മാരെ പുനർ വിന്യസിക്കാന് ജില്ലയില് അതത് കാറ്റഗറികളിൽ ഒഴിവ് ലഭ്യമല്ലാത്ത ഘട്ടത്തില് യു.പി സ്കൂളുകളിലെ എച്ച്.ടി.വി തസ്തികകളിൽ ശമ്പള സംരക്ഷണത്തോടെ പ്രസ്തുത സംരക്ഷിത എച്ച്.എസ്.ടി മാരെ വിദ്യാഭ്യാസ ഉപ ഡയറക്ടർ മാർക്ക് തന്നെ പുനർവിന്യസിക്കാവുന്നതാണ്.
ഒന്നിലധികം സ്കൂളുകളുള്ള വ്യക്തിഗതവും, കോർപ്പറേറ്റും ആയ മാനേജ്മെന്റുകളിലെ സ്കൂളുകളിൽ നിന്നും തസ്തിക നഷ്ടമാകുന്ന ജീവനക്കാരെ സീനിയോറിറ്റി പാലിച്ച് പ്രസ്തുത മാനേജ്മെന്റിലെ മറ്റ് സ്കൂളുകളിൽ ലഭ്യമായ ഒഴിവുകളിൽ ക്രമീകരിക്കേണ്ടതാണ്. ഇപ്രകാരം ക്രമീകരിച്ചതിനു ശേഷവും സംരക്ഷണാനുകൂല്യമുള്ള അദ്ധ്യാപകർ | അനദ്ധ്യാപകർ പുറത്താകുന്നുണ്ടെങ്കില് ആയത് സംബന്ധിച്ച്, ബന്ധപ്പെട്ട മാനേജർ താഴെപ്പറയുന്ന തരത്തിലുള്ള സത്യപ്രസ്താവന, ഒന്നിലധികം റവന്യൂജില്ലകളിൽ സ്കൂളുകളുള്ള മാനേജർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും ഒരു റവന്യൂ ജില്ലയിൽ മാത്രം സ്കൂളുകളുള്ള മാനേജർമാർ അതാത് വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും സമർപ്പിക്കേണ്ടതാണ്. ഇപ്രകാരം സത്യപ്രസ്താവന ലഭ്യമാക്കിയതിനു ശേഷം സംരക്ഷണത്തിന് അർഹതയുള്ളതും പുനർവിന്യസിക്കപ്പെടേണ്ടതുമായ അദ്ധ്യാപകന്റെ അനദ്ധ്യാപകന്റെ പേരു വിവരം ബന്ധപ്പെട്ട ജില്ലയിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക്, മാനേജർ സാക്ഷ്യപത്രത്തിന്റെ പകർപ്പ് സഹിതം നൽകേണ്ടതുമാണ്.