സംസ്ഥാനതല ഉത്ഘാടന ചടങ്ങുകൾ 10.15 ന് അവസാനിക്കുന്നതിനാൽ അതിനു ശേഷമായിരിക്കണം ജില്ലകളിൽ സ്കൂൾതല പ്രവേശനോത്സവ ചടങ്ങുകൾ നടത്തേണ്ടത് :- QIP

May 26, 2022 - By School Pathram Academy

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം :

 

നം Qip (1)498115/2022/ ഡി.ജി.ഇ

 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം, 24/05/2022

സർക്കുലർ

വിഷയം

പൊ.വി. 2022 – 23 അദ്ധ്യയന വർഷം സ്കൂൾ തുറക്കുന്നത് – മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് :-

 

2022-23 അദ്ധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ ജൂൺ 1-ാം തീയതി മുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുകയാണ്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ടും, സ്കൂളും പരിസരവും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടും സ്കൂളുകളിൽ ഒട്ടേറെ മുന്നൊരുക്കി പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

 

1) സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 27 നകം പൂർത്തിയാക്കേണ്ടതാണ്. അതോടൊപ്പം ഭിത്തികൾ കഴിയുന്നതും പെയിന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കേണ്ടതാണ്.

 

2) സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തേണ്ടതാണ്. സ്കൂളും പരിസരവും, ക്ലാസ്സ്മുറികൾ, ടോയ്ലറ്റ്, കുട്ടികൾ പെരുമാറുന്ന മറ്റ് സ്ഥലങ്ങൾ ഇവ വൃത്തിയാക്കുകയും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്.

 

3) സ്കൂളുകൾ കുറച്ചുകാലമായി അടഞ്ഞുകിടക്കുന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

 

4.നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ക്കൂളുകളിൽ കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കും വിധം നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കേണ്ടതാണ്. നിർമ്മാണ തൊഴിലാളികളുടെ സാന്നിദ്ധ്യം സ്കൂൾ പ്രവർത്തനത്തിന് തടസ്സമാകരുത്.

5.കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

 

6) ജില്ലകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, കോർപ്പറേഷൻ മലയർ, മുൻസിപ്പൽ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വിദ്യാഭ്യാസ ഉപഡയറക്ടർ, ആർ.ഡി.ഡി. എ.ഡി. ഡി.പി.സി. എന്നിവരുടെ യോഗം ജില്ലാതലത്തിൽ ചേരുന്നതിനാവശ്യമായ നടപടികൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ കൈക്കൊളേളണ്ടതും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കി പ്രവർത്തനങ്ങൾ ചർച്ച ചെയ്യേണ്ടതും, തുടർപ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്.

 

7) വിദ്യാഭ്യാസ ജില്ല/ഉപജില്ല തലങ്ങളിൽ ആവശ്യമായ യോഗങ്ങൾ ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.

 

8) സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽ യോഗം, പി.റ്റി.എ.എസ്.എം.സി. എക്സിക്യൂട്ടീവ് യോഗം, ക്ലാസ്സ് പി.റ്റി.എ. എന്നിവ ചേരേണ്ടതാണ്.

 

9) കെ.എസ്.ആർ.റ്റി.സി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, പോലീസ്, കെ.എസ്.ഇ.ബി., എസ്. സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്കൂൾതല യോഗങ്ങൾ ചേർന്ന് മുന്നൊരു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.

 

10) സ്ക്കൂൾ തുറക്കുന്ന ദിവസം കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ വാഹനത്തിൽ വരാനുള്ള സാധ്യത മുന്നിൽ കണ്ട് വാഹനം പാർക്ക് ചെയ്യാൻ അതത് സ്കൂളുകൾ സൗകര്യം ഒരുക്കേണ്ടതാണ്. റോഡരികിലും മറ്റും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതുമൂലം ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ പോലീസുമായി ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തതാണ്.

 

11.വിവിധ ആവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള പ്രചരണസാമഗ്രികൾ, കൊടിതോരണങ്ങൾ, ബോർഡുകൾ എന്നിവ സ്കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പ്രധാനാധ്യാപകർ കൈക്കൊണ്ടതാണ്.

 

12.വിദ്യാലയങ്ങൾക്കു സമീപം മുന്നറിയിപ്പ് ബോർഡുകൾ. ട്രാഫിക് സൈൻബോ ർഡുകൾ എന്നിവ സ്ഥാപിക്കുവാൻ ട്രാഫിക് പോലീസിന്റെ സഹായം തേടേണ്ടതാണ്.

 

13) സ്കൂൾ ബസ്സുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം ,വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

 

14) കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം തേടേണ്ടതാണ്.

 

15) സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തുന്നതിനും, നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലായെന്ന് ഉറ ചുവരുത്തുന്നതിനും എക്സൈസ് പോലീസ് വകുപ്പുകളുടെ സേവനം തേടേണ്ടതാണ്.

 

16) ക്ലാസ്സുകൾ തുടങ്ങിയ ശേഷം കുട്ടികൾ ഏതെങ്കിലും കാരണവശാൽ ക്ലാസ്സിൽ നിശ്ചിതസമയം കഴിഞ്ഞും എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് വിവരം തിരക്കേണ്ടതും, വീട്ടിൽ നിന്ന് കുട്ടി സ്കൂളിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമാവകയാണെങ്കിൽ ആ വിവരം പോലീസിനെ അറിയിക്കുന്നതിന് ക്ലാസ്സ് ടീച്ചറെ ചുമതലപ്പെടുത്തേണ്ടതാണ്.

 

17) സ്കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളോ മരച്ചില്ലകളോ ഉണ്ടെങ്കിൽ അവ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കേ ണ്ടതാണ്.

 

18) സ്കൂൾ പരിസരത്തോ, കോമ്പൗണ്ടിലോ ഇലക്ട്രിക് ലൈൻ, മസ്നവയർ മുതലായ അപകടകരമാം വിധം കാണുകയാണെങ്കിൽ ആയത് ബന്ധപ്പെട്ട കെ.എസ്. ഇ.ബി. അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

 

19) സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടി ഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങി സൂക്ഷി ക്കേണ്ടതാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ യാതൊരു കാരണവശാലും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.

 

20.സ്കൂൾ തലത്തിൽ നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് സ്ക്കൂളുകൾ നേരിട്ട് സന്ദർശിച്ച് പരിശോധിക്കേണ്ടതും റിപ്പോർട്ട് ഓരോ ദിവസവും ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകേണ്ടതുമാണ്. ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകൾ ബന്ധപ്പെട്ട ആർ.ഡി.ഡി.എ.ഡി എന്നിവർ മെയ് 25 നും 31 നു മിടയിൽ നേരിട്ട് സന്ദർശിച്ച് പരിശോധിച്ച് റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറേണ്ടതുമാണ്.

 

21) പ്രവേശനോത്സവം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ സ്കൂളിനെ മറ്റു യൂണിറ്റായി കണ്ടു കൊണ്ടായിരിക്കണം സംഘടിപ്പിക്കേണ്ടത്.

 

22) സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരത്തു വച്ച് ബഹുമുഖാന്തി ജൂൺ – 1 ന് രാവിലെ 9.30 ന് ഉത്ഘാടനം ചെയ്യുന്നതാണ്. ആയതിന്റെ തത്സമയ സംപ്രേക്ഷണം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി നടത്തുന്നതാണ്. എല്ലാ സ്ക്കൂളുകളിലും ഉത്ഘാടന ചടങ്ങുകൾ കാണുന്നതിനും അതത് സ്കൂളുകളിൽ ഉത്ഘാടനം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കേണ്ടതാണ്.

 

23.എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മേയർ, മുൻസിപ്പൽ ചെയർമാൻ, ഗ്രാമപഞ്ചായത് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിദ്യാഭ്യാസ ഉപഡയറക്ടർ, ആർ.ഡി.ഡി., എ.ഡി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചു കുട്ടി പ്രവേശനോത്സവം വിജയിപ്പിക്കുവാനും ബഹു. മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന സമയത്ത് ജില്ലകൾ കേന്ദ്രീകരിച്ചും ജില്ലകളിലെ സ്കൂളുകൾ കേന്ദ്രീക രിച്ചും പ്രവേശനോത്സവം നടത്തുന്നതിനുള്ള നടപടിയും സ്വീകരിക്കേണ്ടതാണ്.

 

(24) സംസ്ഥാനതല ഉത്ഘാടന ചടങ്ങുകൾ 10.15 ന് അവസാനിക്കുന്നതിനാൽ അതിനു ശേഷമായിരിക്കണം ജില്ലകളിൽ സ്കൂൾതല പ്രവേശനോത്സവ ചടങ്ങുകൾ നടത്തേണ്ടത്.

 

പൊതുവിദ്യാഭ്യാസ ഡയറക്ടർ

Category: News