സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ജൂൺ 19 ന് ശാസ്ത്രരംഗം കോ- ഓർഡിനേറ്ററെ തെരഞ്ഞെടുക്കണം. ശാസ്ത്രരംഗം പ്രവർത്തനവും, ഘടനയും എന്താണ് ?

June 13, 2023 - By School Pathram Academy

ശാസ്ത്രരംഗം

 

വിദ്യാർത്ഥികളുടെ ശാസ്ത്രാവബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ശാസ്ത്രരംഗം പ്രവർത്തിക്കുന്നത്.

വിദ്യാലയങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തിപരിചയം എന്നീ ക്ലബ്ബുകളെ സംയോജിപ്പിച്ചുകൊണ്ടാണ് ശാസ്ത്രരംഗം പദ്ധതി നിലവിൽ വന്നിട്ടുള്ളത്. ക്ലബ്ബുകൾ വിഷയാടിസ്ഥാനത്തിൽ നിലനിൽക്കുന്നതോടൊപ്പം ശാസ്ത്രരംഗം വിഭാവനം ചെയ്യുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കണം. സ്കൂളുകളിൽ നടക്കുന്ന എല്ലാ ശാസ്ത്രപരി പാടികളും ശാസ്ത്രരംഗത്തിന്റെ നേതത്വത്തിലായിരിക്കണം നടക്കേണ്ടത്.

 

ജൂൺ ആദ്യവാരം തന്നെ എല്ലാ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. സ്കൂളുകളിലും ശാസ്ത്രരംഗം യൂണിറ്റ് രൂപവത്കരിക്കേണ്ടതും മാന്വലിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്.

സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ശാസ്ത്രരംഗ ത്തിൽ അംഗങ്ങളായിരിക്കണം.

 

1 ഓരോ ക്ലബ്ബിനും എസ്.ആർ.ജി. (സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്) യോഗത്തിൽ വച്ചു തെരഞ്ഞെടുത്ത ഓരോ അധ്യാപക സെക്രട്ടറി ഉണ്ടായിരിക്കും.

 

2. നാലു ക്ലബ്ബുകൾക്കും പൊതുവായ നേതൃത്വം നൽകുന്നതിന് ശാസ്ത്രരംഗം കോ-ഓർഡിനേറ്റർ ആയി ക്ലബ്ബ് സെക്രട്ടറിമാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കേണ്ടതാണ്.

 

3 ശാസ്ത്രരംഗം സ്കൂൾതല സമിതിയിൽ പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ ഹെഡ്മാസ്റ്റർ, ന ാലു ക്ലബ്ബുകളുടെയും സെക്രട്ടറിമാർ, ശാസ്ത്രരംഗം കോ-ഓർഡിനേറ്റർ, ഓരോ ക്ലബ്ബിൽ നിന്ന് തെരഞ്ഞെടുക്കുന്ന 2 വീതം കുട്ടികൾ, സ്കൂൾ ലീഡർ, ലിറ്റിൽ കൈറ്റ്സ് ചുമതലയുള്ള അധ്യാ പകൻ, SITC ചുമതലയുള്ള അധ്യാപകൻ, ഇ.ടി. കോ-ഓർഡിനേറ്റർ എന്നിവർ ഉണ്ടായിരിക്കേണ്ടതാണ്. സമിതിയുടെ ചെയർമാൻ പ്രിൻസിപ്പാൾ ഹെഡ്മാസ്റ്റർ ആയിരിക്കും.

 

4. ഓരോ ക്ലബ്ബിനും പ്രത്യേകമായി സംസ്ഥാന മാർഗരേഖയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സ്കൂൾതല വാർഷിക പ്രവർത്തനപദ്ധതി ഉണ്ടായിരിക്കേണ്ടതാണ്.

5 ഓരോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വർഷത്തിൽ ചുരുങ്ങിയത് 10 സ്കൂൾ തല പ്രവർത്തനങ്ങൾ നടത്തിയിരിക്കണം.

6 സ്കൂൾതല ശാസ്ത്രസംഗമത്തിന്റെ സംഘാടനം നടത്തുന്നത് ശാസ്ത്രരംഗം സ്കൂൾതല സമിതിയായിരിക്കും.

 

7 വിവിധ ക്ലബ്ബുകളുടെ യോഗങ്ങളും പരിപാടികളും നടത്തുന്നതിന് ശനിയാഴ്ചകളും മറ്റ് അവധി ദിവസങ്ങളും പ്രവൃത്തിദിവസങ്ങളിലെ തന്നെ ഒഴിവുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

 

8 വാർഷിക പദ്ധതിയനുസരിച്ച് സ്കൂൾ തല പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നത് മോണി റ്റർ ചെയ്യുന്നതിന് പ്രിൻസിപ്പാൾ ഹെഡ്മാസ്റ്റർ, വൈസ് പ്രിൻസിപ്പാൾ, എസ്.ആർ.ജി. കൺവീനർ, സ്കൂൾ ശാസ്ത്രരംഗം കോ-ഓർഡിനേറ്റർ എന്നിവരടങ്ങുന്ന മോണിറ്ററിംഗ് സമിതി ഉണ്ടായിരിക്കുന്നതാണ്.

 

ഇതോടൊപ്പം വിവിധ സർക്കാർ വകുപ്പുകളുടെയും സർക്കാരിതര ഏജൻസികളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന മറ്റ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലും കുട്ടികൾ കാര്യക്ഷമമായി പങ്കെടുക്കേണ്ടതാണ്.