സംസ്ഥാനത്തെ എൻജിനിയറിങ്‌, ആർക്കിടെക്ചർ, ഫാർമസി, എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‌ (KEAM–-2022) ബുധനാഴ്‌ചമുതൽ ഓൺലെനിൽ അപേക്ഷിക്കാം

April 05, 2022 - By School Pathram Academy

സംസ്ഥാനത്തെ എൻജിനിയറിങ്‌, ആർക്കിടെക്ചർ, ഫാർമസി, എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‌ (KEAM–-2022) ബുധനാഴ്‌ചമുതൽ ഓൺലെനിൽ അപേക്ഷിക്കാം.

30ന്‌ വൈകിട്ട്‌ അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം വേണ്ട രേഖകൾ ഓൺലൈനിൽ സമർപ്പിക്കാൻ മെയ്‌ 10 വരെ സമയമുണ്ട്‌.

എൻജിനിയറിങ്‌ പ്രവേശന പരീക്ഷ ജൂൺ 26ന്‌ നടക്കും. ഫലം ജൂലൈ 25ന്‌ മുമ്പ്‌ പ്രഖ്യാപിക്കും.

ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, കോ–-ഓപ്പറേഷൻ ആൻഡ്‌ ബാങ്കിങ്‌, ക്ലൈമറ്റ്‌ ചെയ്ഞ്ച്‌ ആൻഡ്‌ എൻവയോൺമെന്റൽ സയൻസ്‌, ബിടെക്‌ ബയോടെക്‌നോളജി(കാർഷിക സർവകലാശാല), ഫോറസ്‌റ്ററി, വെറ്ററിനറി എന്നിവയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും കീമിന്‌ അപേക്ഷിക്കണം.

ഒരപേക്ഷ മതിയാകും. നീറ്റ്‌ (NEET-–-2022), നാറ്റ (NATA‌ 2022 )പരീക്ഷ എഴുതുന്നവർ നിർബന്ധമായും കീമിന്‌ അപേക്ഷിക്കേണ്ടതാണ്‌.

എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്‌സുകൾക്ക്‌ അപേക്ഷിക്കുന്നവർ പന്ത്രണ്ടാം ക്ലാസിൽ ബയോളജി/കെമിസ്‌ട്രി /ഫിസിക്‌സ്‌ എന്നിവയ്‌ക്ക്‌ മൊത്തം 50 ശതമാനം മാർക്ക്‌ നേടിയിരിക്കണം.

ബയോളജിക്ക്‌ പകരം ബയോടെക്‌നോളജി മതിയാകും. എൻജിനിയറിങ്ങിന്‌ അപേക്ഷിക്കുന്നവർ മാത്‌സ്‌, ഫിസിക്‌സ്‌, കെമിസ്ട്രി എന്നിവയ്‌ക്ക്‌ മൊത്തം 45 ശതമാനം മാർക്ക്‌ പന്ത്രണ്ടാം ക്ലാസിൽ നേടിയിരിക്കണം.

കംപ്യൂട്ടർ സയൻസും ബയോടെക്‌നോളജിയും ബയോളജിയും പരിഗണിക്കും. ബിആർക്കിന്‌ അപേക്ഷിക്കുന്നവർ മാത്‌സ്, ഫിസിക്‌സ്‌, കെമിസ്‌ട്രി എന്നിവ പഠിച്ച്‌ 12–-ാം ക്ലാസ്‌ ജയിച്ചിരിക്കണം. മൂന്ന്‌ വർഷ എൻജിനിയറിങ്‌ ഡിപ്ലോമയും പരിഗണിക്കും. പന്ത്രണ്ടാംക്ലാസ്‌ പരീക്ഷ എഴുതാൻ ഇപ്പോൾ തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. (വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക്‌ പ്രോസ്‌പെക്ടസ്‌ പരിശോധിക്കണം)ഓൺലൈനിൽ ജാഗ്രതയോടെ അപേക്ഷ പൂരിപ്പിക്കണമെന്ന്‌ പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.

ഇനിയുള്ള ദിവസങ്ങളിൽ കമീഷണറുടെ വെബ്‌സൈറ്റ്‌ തുടർച്ചയായി പരിശോധിക്കണം. വിശദമായ പ്രോസ്‌പെക്ടസും മറ്റ്‌ നിർദേശങ്ങളും വെബ്‌സൈറ്റിലുണ്ട്. വിവരങ്ങൾക്ക്‌: www.cee. kerala.gov.in. ഫോൺ: 0471-2525300

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More