സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായുള്ള സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ മാർഗ്ഗരേഖ

March 24, 2025 - By School Pathram Academy

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി മാർഗ്ഗരേഖ

സൂചന:-

1. പൊ.വി.വ(എം) സാ.ഉ.(കൈ) നം. 153/2023/ പൊ.വി.വ തീയതി, തിരുവനന്തപുരം, 10.10.2023

2. പൊ.വി.വ(ആർ.സി),സാ.ഉ.(കൈ)നം.103/2024/പൊ.വി.വ തീയതി, തിരുവനന്തപുരം, 16.08.2024.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ച പ്പെടുത്തുന്നതിനായി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിനായി സൂചന (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലും പ്രായത്തിനനുസരിച്ച് കട്ടികൾ നേടേണ്ട ശേഷിയും ഉറപ്പ് വരുത്തുന്നതിനായി പദ്ധതി ലക്ഷ്യം വെയ്കുക്കുന്ന നിർദ്ദേശങ്ങൾ ഗൌരവപൂർവ്വം നടപ്പിലാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പുകളുടെയും വകുപ്പിലെ വിവിധ ഏജൻസികളുടെയും മറ്റു പൊതുസമൂഹത്തിന്റെയും കാര്യക്ഷമമായ ഇടപെടലിലൂടെ ജില്ലാതലത്തിൽ അക്കാദമിക മുന്നേറ്റം നടപ്പിലാക്കേണ്ടതു ണ്ട്. ജില്ലാവിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സമുചിത തദ്ദേശ‌സ്വയം ഭരണ സംവിധാനങ്ങളെയും ജില്ലാഭരണ കൂടത്തിൻ്റെയും പിന്തുണയോടെ അക്കാദമിക മുന്നേറ്റത്തി സഹായകമായ ഇടപെടലുകളെ അവലോകനം ചെയ്തും തടസ്സമായി നിൽക്കുന്നവയെ പരിഹരിക്കേ ണ്ടതുമുണ്ട്. ഓരോ കുട്ടിക്കും പ്രായത്തിനും ക്ലാസ്സിനും അനുയോജ്യമായ നിശ്ചിത ശേഷികൾ ആർജ്ജിച്ചുവെന്ന് ഉറപ്പാക്കാൻ കഴിയണം. ഇതിനായി ജില്ലാ തലത്തിലും സ്കൂൾ തലത്തിലും വിവിധ ഏജൻസി കളും സഹകാരികളും താഴെ പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കേ ണ്ടതാണ്.

ഫെബ്രുവരി 18 സമഗ്ര ഗുണമേന്മ പദ്ധതി പ്രഖ്യാപനത്തിന്റെ തുടർച്ചയായി ജില്ലാ തലത്തിലും സ്കൂൾതലത്തിലും വിവിധ സമിതികൾ ചേർന്ന് ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ആസൂത്രണം, നടത്തിപ്പ് അവലോകനം എന്നിവ നടത്തേണ്ടതാണ്.

ജില്ലയുടെ ചുമതലയുളള മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ തലം, ജില്ലാ തലം മാർച്ച് 5 ന് മുമ്പായി പൂർത്തിയാക്കേണ്ടതാണ്.

സൂകൂൾതലം മുതൽ ജില്ലാതലം വരെയുളള സമയക്രമം തീരുമാനിക്കൽ,നടത്തിപ്പ് വിശാദാംശങ്ങൾ എന്നിവ തീരുമാനിക്കേണ്ടതും സമുചിത തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വയംഭരണ 100% വിദ്യാലയങ്ങളിലും പദ്ധതി പ്രഖ്യപനം നടത്തേണ്ടതാണ്.

ജില്ലാ വിദ്യാഭ്യാസ സമിതി

രക്ഷാധികാരി : മന്ത്രിമാർ

ഉപരക്ഷാധികാരി : എംപിമാർ, എംഎൽ.എമാർ

അധ്യക്ഷൻ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് & ജില്ലാ ആസൂത്രണ സമിതി ചെയർമാൻ

ഉപാധ്യക്ഷൻ: മേയർ/മുൻസിപ്പൽ ചെയർമാൻ

സെക്രട്ടറി

: ജില്ലാ കളക്ടർ & ജില്ലാ ആസൂത്രണ സമിതി സെക്രട്ടറി

കൺവീനർ

: വിദ്യാഭ്യാസ ഉപഡയറക്ടർ

അംഗങ്ങൾ

: തദ്ദേശ സ്വയഭരണ സ്ഥാപന

പ്രതിനിധികൾ

ഡയറ്റ് പ്രൻസിപ്പാൽ

ഡി.ഇ.ഒ

എ ഇ ഒ

ഡി പി സി

ബ്ലോക്ക് പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതി

അധ്യക്ഷൻ

: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

കൺവീനർ

: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

അംഗങ്ങൾ

: തദ്ദേശ സ്വയഭരണ സ്ഥാപന

പ്രതിനിധികൾ

ഡയറ്റ് ഫാക്കൽറ്റി

എ.ഇ.ഒമാർ

ബി പി സി

തദ്ദേശ സ്വയം ഭരണവിദ്യാഭ്യാസ സമിതി

അധ്യക്ഷൻ ഗ്രാപഞ്ചായത്ത് പ്രസിഡന്റ്/നഗരസഭാ

ചെയർമാൻ/കോർപ്പറേഷൻ മേയർ.

കൺവീനർ : ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ

അംഗങ്ങൾ

തദ്ദേശ സ്വയഭരണ സ്ഥാപന

പ്രതിനിധികൾ

ഡയറ്റ് ഫാക്കൽറ്റി

പ്രഥമാദ്ധ്യപകർ

ബി.പി.സി

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി 1 മുതൽ 10 വരെ ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി ചുവടെ നൽകിയിരിക്കുന്ന വിശദമായ പ്രവർത്തന പരിപാടികളാണ് നടത്തേണ്ടത്.

1. അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പ് വരുത്തുക .

2. മൂല്യ നിർണ്ണയ രീതി കൃത്യമായി നടക്കുന്നുവെന്ന് വരുത്തുകയും ചെയ്യുക.

3. സാങ്കേതിക വിദ്യാസൗഹൃദ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.

4. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുക.

5. അദ്ധ്യാപക പരിശീലന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി ഉറപ്പ് വരുത്തുക.

6. വിദ്യാഭ്യാസ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾ നവീകരിക്കുകയും നൂതനമാക്കുകയും ചെയ്യുക.

7. ഗുണമേന്മ വിദ്യാഭ്യാസത്തിനായി സമൂഹത്തിലെ സ്ഥാപനങ്ങൾ, വകുപ്പുകൾ, സമിതികൾ എന്നിവയുടെ സഹകരണം ഉറപ്പാക്കുക.

8. ഗുണമേന്മ വിദ്യാഭ്യാസ പരിപാടികളെ കുറിച്ച് ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനുള്ള പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.

മേൽ നിർദ്ദശങ്ങൾ നടപ്പിലാക്കുന്നതിനായി വിദ്യാഭ്യാസ ഓഫീസർമാരുടെ ജില്ലാതല കൺവേർജൻസ് യോഗങ്ങൾ എല്ലാ മാസത്തിലും നിശ്ചിത തീയതിയിൽ നടത്തേണ്ടതാണ്. (ആദ്യ വാരത്തിലെ ശനി).

കൺവേർജൻസ് യോഗത്തിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ തനത് മാസത്തെ കലണ്ടർ പ്രവർത്തനങ്ങളുടെ സമയ ബന്ധിതമായ ആസൂത്രണം, മുൻമാസത്തെ സൂക്ഷമമായ അവലോകനം എന്നിവ ഉറപ്പ് വരുത്തേണ്ടതാണ്.

• തദ്ദേശ സ്വയംഭരണ സമിതികളിൽ സമഗ്രഗുണമേന്മ പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിരിക്കുന്ന ഫോർമാറ്റിൽ അപ്പ് ലോഡ് ചെയ്യണ്ടതാണ്. ഓരോ ജില്ലയിലേയും പി.ഇ.സി യുടെ റിപ്പോർട്ട് ജില്ലാ തലത്തിൽ ക്രോഡീകരിക്കേണ്ടതാണ്.

വിദ്യാഭ്യാസ വകുപ്പിലെ സഹകരണത്തോടെയാണ് നടക്കേണ്ടത്. ഉറപ്പാക്കണം. എല്ലാ ഏജൻസികളുടെയും പദ്ധതിയുടെ നിർവ്വഹണം ഇതിനായി ജില്ലാ തലത്തിൽ ഏകോപനം

സ്കൂൾ, ക്ലസ്റ്റർ, ബി.ആർ.സി, ഡയറ്റ്, ജില്ലാ പ്രവർത്തനങ്ങൾക്ക് അക്കാദമിക നേതൃത്വം നൽകുന്നതിനുളള പരിശീലനവും, പിന്തുണയും ജില്ലാ തലത്തിൽ കാര്യക്ഷമമായി നൽക്കേണ്ടതുണ്ട്.

പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ ഡാറ്റ ശേഖരണം(സമ്പൂർണ്ണ പ്ലസ്സ് സഹിതം പോർട്ടലുകളിൽ നിന്ന് ) നടത്തുകയും പഠന പ്രശനങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ ഉപാധികളുടെ വികസനവും പിന്തുണയും ഉറപ്പാക്കേണ്ടതാണ്.

ഇതിനായി ബേസ് ലൈൻ അസസ്സ്‌മെന്റ്, മിഡ് ലൈൻ അസസ്സ്മെന്റ്, എൻഡ് ലൈൻ അസസ്സ്മെന്റ്, തുടങ്ങിയവയും മറ്റ് സൂചകങ്ങൾ പ്രയോജനപ്പെടുത്തിയും, വിവരണ ശേഖരണവും പരിഹാര പ്രവർത്തനങ്ങളും നടപ്പിലാക്കേണ്ടതാണ്.

ജില്ലയിലെ സവിശേഷ ശ്രദ്ധ ആവശ്യമുള്ള വിഭാഗങ്ങളിലെ ആദിവാസി, തീരം, തോട്ടം മേഖലയിലെ കുട്ടികളുടെ പഠനനില സംബന്ധിച്ച് അധിക വിവരങ്ങൾ ശേഖരിക്കുന്നതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടതാണ്.

അദ്ധ്യാപകർക്ക് തത്സ്ഥല പിന്തുണ നൽകുന്നതിനായി ഡയറ്റ് ബി.ആർ.സി ട്രെയിനർമാർ, ക്ലസ്റ്റർ കോർഡിനേറ്റർമാർ, പ്രത്യേക വിദഗ്‌ധർ എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തേണ്ടതാണ്.

വിദ്യാലയടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പ്രശ്നങ്ങൾ ലിസ്റ്റ് ചെയ്ത് പരിഹാര പ്രവർത്തനങ്ങളും, പുരോഗതിയും സ്കൂൾ തലത്തിലും, ജില്ലാ തലത്തിലും വിലയിരുത്തേണ്ട താണ്.ഇതിനനുഗുണമായ രീതിയിൽ ജില്ലാ തലത്തിൽ ഡയറ്റ്, സമഗ്ര ശിക്ഷാ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും നേടേണ്ട ശേഷികൾ (Competencies) ലിസ്റ്റ് ചെയ്യലും ഓരോ ക്ലാസ്സിലും പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്.

നിശ്ചിത ശേഷികൾ ഓരോ ക്ലാസ്സിലും എല്ലാ കുട്ടികളും ആർജ്ജിച്ചുവെന്ന് ഉറപ്പാക്കുന്ന രീതിയിൽ പഠനോൽസവങ്ങളും മറ്റ് സോഷ്യൽ നടപ്പിലാക്കേണ്ടതാണ്. ഓഡിറ്റിംഗ് സംവിധാനങ്ങളും

630600 കട്ടികളുടെ കഴിവുകളെയും അടിസ്ഥാനത്തിൽ ഓരോകുട്ടിക്കും പ്രകടനങ്ങളുടെയും മെച്ചപ്പെടാനും, മുന്നേറാനും സഹായകമായ രീതിയിൽ വ്യക്തി ഗത പ്രൊഫയിൽ തയ്യറാക്കുന്നുവെന്ന് ഉറപ്പാക്കുക.

. പൊതു സമൂഹവുമായുള്ള ബന്ധം ദൃഡമാക്കുന്ന രീതിയിലും വിശ്വാസം ബലപ്പെടുത്തുന്നതിനും സഹായകമായ രീതിയിലുളള കുട്ടികളുടെ പഠനമികവ്, ശേഷികളുടെ പ്രകടനം എന്നിവയുടെ സംഘാടനം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പക്കാണം.

• പദ്ധതിയുടെ നടത്തിപ്പ്, സ്കൂൾതല ക്ലാസ്സ് പ്രവർത്തനം, കുട്ടികളുടെ പഠന പുരോഗതി എന്നിവ സംബന്ധിച്ച ഫീഡ് ബാക്ക് ഉപജില്ലാ, ജില്ലാ തലങ്ങളിൽ റിവ്യൂ ചെയ്യേണ്ടതാണ്.

• അക്കാദമിക വിഭവങ്ങൾ തയ്യറാക്കുന്നതിൽ ഡയറ്റുകളുടെ വൈദഗ്‌ധ്യം ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും പ്രയോജനപ്പെടുത്തേണ്ടതാണ്.

വിദ്യാലയ തലത്തിൽ തയ്യാറാക്കിയ അക്കാദമിക പ്രശ്നങ്ങൾ ജില്ലാ തലത്തിൽ ക്രോഡീകരിച്ച് സംസ്ഥാന തലത്തിലേക്ക് കൈമാറേണ്ടതാണ്.

. സ്കൂൾതല സമിതികൾ കണ്ടെത്തിയ പഠനപ്രശനങ്ങൾ പരിഹരിക്കുന്നതിനായുള്ള പദ്ധതികളെ ജില്ലാ തലത്തിൽ ക്രോഡീകരിച്ച് കൈമാറേണ്ടതാണ്.

Category: Head Line

Recent

Load More