സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഗണിതപാർക്കുകൾ ആരംഭിക്കും

March 11, 2022 - By School Pathram Academy

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാർക്ക് 2022’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നേമം ഗവ യുപി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക് സജ്ജമാക്കിയിട്ടുള്ളത് എന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി തലത്തിലെ കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഗണിതപഠനം ജനകീയവത്കരിക്കുന്നതിനും കൂടുതൽ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിതപാർക്കുകൾ ആരംഭിക്കുന്നത്.

സർക്കാറിൻറെ നൂറ് ദിന കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഗണിതപാർക്ക് ആശയം നടപ്പിലാക്കുന്നത്. ഗണിതപാർക്കിനായി തെരഞ്ഞെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ 20 മുതൽ 30 വരെ സെൻറ് സ്ഥലത്താണ് ഗണിത നിർമിതികളാൽ തയാറാക്കുന്ന പാർക്ക് നിർമ്മിക്കുന്നത്. കുട്ടിക്ക് സന്തോഷകരമായ സാഹചര്യത്തിൽ വിശ്രമിക്കുന്നതിനും സ്വാഭാവികമായ ഗണിത ചിന്തയിലൂടെ കടന്നു പോയി ഗണിതത്തിൻറേതായ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്നതിനുള്ള ഒരു കേന്ദ്രമായി ഗണിതപാർക്കിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

നേമം യുപി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണിത പാർക്കിൻറെ ഭാഗമായുള്ള ഗണിത കളികളും മന്ത്രി വീക്ഷിച്ചു. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ വിരസമല്ലാതെ ഗണിതാശയങ്ങൾ സ്വായക്തമാക്കുവാൻ കുട്ടികൾ പ്രാപ്തരാകുന്ന നവീന പദ്ധതി സമഗ്ര ശിക്ഷാ കേരളമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ എ ആർ സുപ്രിയ വിശദീകരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്കൂളിൽ നിർമ്മിക്കുന്ന ഒന്നേകാൽ കോടി രൂപയുടെ ബഹുനില മന്ദിരത്തിൻറെ നിർമാണ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു.

കോവളം എംഎൽഎ അഡ്വ എം വിൻസൻറ് അധ്യക്ഷനായി. പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻറെ രൂപരേഖ ഐ ബി സതീഷ് എംഎൽഎയ്ക്ക് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ എ എസ് മൻസൂർ സ്വാഗതം പറഞ്ഞു. ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പിടിഎ ഭാരവാഹികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രക്ഷിതാക്കളും, വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായി.

Category: News

Recent

അവസരങ്ങളുടെ പെരുമഴ; നിരവധി ഒഴിവുകൾ

December 14, 2024

ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരം; ഉന്നതതല യോഗം ചേരും.ഗൗരവമായി അന്വേഷിക്കും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി

December 14, 2024

കെ.എസ്.ഇ.ബി.യില്‍ വിവിധ തസ്തികകളിലായി 306 ഒഴിവുകള്‍

December 13, 2024

രണ്ടാം പാദവാർഷിക പരീക്ഷയുടെ  മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് മൂന്ന് പരിസര പഠനം

December 13, 2024

സർക്കാർ/ എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ജോലി ഒഴിവുകൾ

December 13, 2024

ഈ ദിനം കണ്ണുനീർ പൂക്കളാൽ ആദരാഞ്ജലികൾ അർപ്പിക്കാം

December 13, 2024

അധ്യാപക ഒഴിവുകൾ ഉൾപ്പടെ നിരവധി തൊഴിൽ അവസരങ്ങൾ

December 13, 2024

പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം കരളലിയിക്കുന്നതും…

December 12, 2024
Load More