സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2022–-23 വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കുകൾ പ്രകാരം രണ്ടുമുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ അധികമായെത്തി

July 08, 2022 - By School Pathram Academy

തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2022–-23 വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കുകൾ പ്രകാരം രണ്ടുമുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ അധികമായെത്തി. ഇവരിൽ 44,915 പേർ ഗവ. സ്‌കൂളുകളിലും 75,066 പേർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്‌.
പുതുതായി എത്തിയവരിൽ 24 ശതമാനം കുട്ടികൾ അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽനിന്ന്‌ വന്നവരും ശേഷിക്കുന്ന 76 ശതമാനം പേർ മറ്റിതര സിലബസുകളിൽനിന്നും വന്നവരാണ്‌. പൊതുവിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികൾ പുതുതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലാണ്‌ (32,545 കുട്ടികൾ). എട്ടാം ക്ലാസിൽ 28,791 പേരും പ്രവേശനം നേടി. ഒന്നാം ക്ലാസിൽ 45,573 കുട്ടികളുടെ കുറവ്‌ രേഖപ്പെടുത്തി.
കൂടുതൽ കുട്ടികൾ മലപ്പുറം ( 20.35 ശതമാനം) ജില്ലയിലും കുറവ് കുട്ടികൾ പത്തനംതിട്ടയിലുമാണ്‌ (2.25ശതമാനം) പ്രവേശനം നേടിയത്‌. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളിൽ 67 ശതമാനം (21,83,908) പേർ ദാരിദ്ര്യരേഖയ്‌ക്ക് മുകളിലുള്ളവരും 33 ശതമാനം (16,48,487) ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരുമാണ്. ഈ വർഷം ആകെ കുട്ടികളുടെ എണ്ണം മുൻവർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ സ്‌കൂളുകളിൽ 1, 4, 10 ക്ലാസുകൾ ഒഴികെയും എയ്ഡഡ് വിദ്യാലയങ്ങളിൽ 1, 4, 7, 10 ക്ലാസുകൾ ഒഴികെയും എല്ലാ ക്ലാസിലും കുട്ടികളുടെ എണ്ണം വർധിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ്‌ പൊതുവിദ്യാലങ്ങളിൽ കുട്ടികൾ വർധിക്കുന്നത്‌.

Category: News

Recent

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024

കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പ്ലേസ്‌മെന്റ്‌ ഡ്രൈവ്

July 11, 2024
Load More