സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടത്തും

August 01, 2023 - By School Pathram Academy

ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ

 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടത്തുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎസിന്റെ അധ്യക്ഷതയിൽ കൂടിയ ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു

 

 യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി തലം പരീക്ഷകൾ ഓഗസ്റ്റ് 16 മുതലും എൽ പി പരീക്ഷകൾ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് ഓഗസ്റ്റ് 24ന് അവസാനിക്കും.

 ഓഗസ്റ്റ് 25ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും 26ന് അടച്ച് സെപ്റ്റംബർ 4 ന് സ്കൂളുകൾ തുറക്കും.

 

 ദിവസ വേതനത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങൾ വരുത്തുമെന്ന് ഡയറക്ടർ അധ്യാപക സംഘടനകൾക്ക് ഉറപ്പ് നൽകി.

Category: News