സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ആധാർ ബയോമെട്രിക് അപ്ഡേറ്റ് സംബന്ധിച്ച നിർദ്ദേശങ്ങൾ
സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് 5 വയസിലും 15 വയസിസിലും അവരുടെ ആധാറിലെ ബയോമെട്രിക് ഇൻഫർമേഷൻ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം യഥാക്രമം 7 വയസും 17 വയസും വരെ സൗജന്യമായി ( ആധാർ എൻറോൾമെൻറ് & അപ്ഡേറ്റ് റെഗുലേഷൻ 28(1)(ഇ) (i) &(ii) 2016 (2016 ലെ നം.2) പ്രകാരം ) ലഭ്യമാണ്.
അതിനുശേഷം, അതോറിറ്റി കാലാകാലങ്ങളിൽ നിശ്ചയിച്ചിട്ടുള്ള ബാധകമായ നിരക്കുകൾ അടച്ച് വിദ്യാർത്ഥികൾ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നതിനും UIDAI നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികളെ സംബന്ധിച്ചടത്തോളം വിവിധ പരീക്ഷകൾ / പ്രവേശന പരീക്ഷകൾ മുതലായവയ്ക്കുള്ള തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ. അതിനാൽ, വിവിധ ആവശ്യങ്ങൾക്കായി അവരുടെ അപേക്ഷ സുഗമമായി സമർപ്പിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിലേക്കായി ആധാർ ബയോമെട്രിക്ക് അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. മേൽ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും, സ്കൂളുകളിലെ സൗകര്യം കൂടി കണക്കിലെടുത്ത് 10/07/24 മുതൽ 30/09/24 വരെയുള്ള കാലയളവിൽ വിദ്യാർത്ഥികളുടെ ആധാർ ബയോമെട്രിക് അപ്ഡേറ്റ് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങൾ വഴി സഹായക ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താഴെപറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു.
1) 5 വയസിനു മുൻപ് ആധാർ എടുത്ത കുട്ടികൾ 5, 15 വയസിലും നിയമപ്രകാരം ബയോമെട്രിക്ക് പുതുക്കൽ നടത്തേണ്ടതുണ്ട്. 5 വയസിനു ശേഷമാണ് ആധാർ എടുത്തതെങ്കിൽ 15 വയസ്സിൽ മാത്രം നിയമപ്രകാരമുള്ള ബയോമെട്രിക്ക് പുതുക്കൽ നടത്തിയാൽ മതിയാകും. 7 വയസ്സ് കഴിഞ്ഞ കുട്ടികളെയും 17 വയസ്സ് കഴിഞ്ഞ കുട്ടികളെയും ഈ ക്യാമ്പിൽ ഉൾപ്പെടുത്തേണ്ടതില്ല. (അവർക്ക് അക്ഷയ കേന്ദ്രങ്ങളിൽ ചെന്ന് മേൽ പരാമർശിച്ച രീതിയിൽ ഫീസടച്ച് ചെയ്യാവുന്നതാണ്). ആധാർ ബയോമെട്രിക്ക് അപ്ഡേഷനുമായി ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങളിൽ നിന്നും സ്കൂളിനു അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ആധാർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് സ്കൂൾ അധികൃതർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
2) പ്രസ്തുത ക്യാമ്പിൽ ബയോമെട്രിക്കുമായി ഉറപ്പുവരുത്തേണ്ടതാണ്. പങ്കെടുക്കുന്ന കുട്ടികളുടെ നിലവിലുള്ള വിവരങ്ങൾ കൃത്യമായി ബന്ധിപ്പിക്കുന്നു എന്നുള്ളത് UIDAI അധികൃതർ
3) ഇരട്ട സഹോദരങ്ങളായ വിദ്യാർഥികൾ ഉണ്ടെങ്കിൽ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതിനായി ആധാറിൻ്റെ പകർപ്പ് സഹിതം ഇവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
4) ബയോമെട്രിക് അപ്ഡേറ്റ് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട അക്ഷയ ഓപ്പറേറ്റർ യഥാർത്ഥ ആളുടെ ആധാർ വിവരങ്ങൾ ആണ് പുതുക്കുന്നത് എന്ന് കുട്ടിയുടെ ഐഡി കാർഡുമായി ഒത്ത് നോക്കി ഉറപ്പ് വരുത്തേണ്ടതാണ്. ക്യാമ്പയിനുമായി ബന്ധപ്പെട്ട മറ്റ് മാർഗ്ഗ നിർദേശങ്ങൾ ഐ ടി മിഷൻ ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങൾക്ക് നൽകേണ്ടതാണ്.
5) സ്കൂളുകളിലെ ക്ലാസ്സുകൾക്ക് തടസ്സം വരാത്ത രീതിയിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിനും അധ്യാപകർക്ക് മാർഗ്ഗനിർദേശം നൽകുന്നതിനും ചുമതലപ്പെടുത്തുന്നു. വിദ്യാഭ്യാസ ആധാർ അപ്ഡേറ്റ് പ്രസ്തുത വിഷയത്തിൽ ഉപഡയറക്ടർമാരേയും എല്ലാ