സംസ്ഥാനത്ത്‌ എൻജിനിയറിങ്ങിൽ അപേക്ഷകർ കുറവ്‌ ; കീം രജിസ്‌ട്രേഷൻ ഇന്നുകൂടി

April 09, 2023 - By School Pathram Academy

തിരുവനന്തപുരം 

സംസ്ഥാനത്ത്‌ മെഡിക്കൽ, എൻജിനിയറിങ്‌, ആർക്കിടെക്‌ചർ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ, അഗ്രിക്കൾച്ചറൽ ഉൾപ്പെടെയുള്ള നീറ്റ്‌ റാങ്ക്‌ പരിഗണിക്കുന്ന കോഴ്‌സുക ളിലേക്കുള്ള രജിസ്‌ ട്രേഷൻ കേരളത്തിൽ തിങ്കളാഴ്‌ച അവസാനിക്കും. അപേക്ഷയ്‌ക്ക്‌ ഒരു ദിവസം ബാക്കി നിൽക്കേ ആകെ രജിസ്‌റ്റർ ചെയ്‌തവരുടെ എണ്ണം 1. 50 ലക്ഷം കവിഞ്ഞു.

എന്നാൽ, എൻജിനിയറിങ്‌ പ്രവേശന പരീക്ഷയ്‌ക്ക്‌ രജിസ്‌റ്റർ ചെയ്‌തവരുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ട്‌. കഴിഞ്ഞവർഷം 90,000 കുട്ടികൾ ഈ വിഭാഗത്തിൽ രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിൽ ഇത്തവണ 80,000 പേരാണ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌.

എൻജിനിയറിങ്‌, ഫാർമസി, ആർക്കിടെക്ചർ ( ബി ആർക്‌), മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക്‌ രജിസ്‌റ്റർ ചെയ്‌തവർക്ക്‌ കോഴ്‌സുകൾ കൂട്ടി ചേർക്കുന്നതിന്‌ തിങ്കൾ വൈകിട്ട്‌ ഏഴുമുതൽ ബുധൻ വൈകിട്ട്‌ അഞ്ചുവരെ www.cee.kerala.gov.in ൽ സൗകര്യം ഏർപ്പെടുത്തി.

ആർക്കിടെക്ചർ (ബി ആർക്ക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ (നാറ്റ) നടത്തുന്ന പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ നീറ്റ് യുജി 2023 എഴുതുന്നവരാകണം. നീറ്റിൽ നിശ്‌ചിത സ്‌കോർ നേടാനായില്ലെങ്കിൽ ഒഴിവാക്കും. വിശദവിവരത്തിന്‌ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റ്‌ സന്ദർശിക്കുക.

ഹെൽപ് ലൈൻ : 04712525300

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More