സംസ്ഥാനത്ത് ഏപ്രില്‍ മാസത്തിലേക്ക് സ്‌കൂള്‍ അധ്യയനം നീട്ടാനുള്ള തീരുമാനം പിന്‍വലിച്ചു

June 07, 2023 - By School Pathram Academy

സംസ്ഥാനത്ത് ഏപ്രില്‍ മാസത്തിലേക്ക് സ്‌കൂള്‍ അധ്യയനം നീട്ടാനുള്ള തീരുമാനം  പിന്‍വലിച്ചു.

മാര്‍ച്ച് മാസത്തില്‍ തന്നെ സ്‌കൂള്‍ അടയ്ക്കാനാണ് തീരുമാനം. മാര്‍ച്ചിലെ അവസാന പ്രവൃത്തി ദിനത്തിലാണ് മധ്യവേനല്‍ അവധിക്കായി സ്‌കൂള്‍ അടയ്ക്കുക. ഏപ്രില്‍ മാസത്തില്‍ പ്രവൃത്തി ദിനങ്ങള്‍ ഉണ്ടാവില്ലെന്നും തീരുമാനമായി. 

210 അധ്യയന ദിവസങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടറിലും മാറ്റം വരുത്തും. അതേസമയം സ്‌കൂള്‍ അധ്യയന ദിവസങ്ങള്‍ 205 ആക്കി പുന:ക്രമീകരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനമുണ്ടാ യത്.

നേരത്തെ വേനലവധി ഏപ്രില്‍ ആറ് മുതല്‍ ആക്കിയതിലാണ് ഇപ്പോള്‍ മാറ്റംവരുത്തിയത്. അധ്യയന ദിവസങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് ഏകപക്ഷീയമാണെന്ന് അധ്യാപക സംഘടനകൾ  പരസ്യമായി വിമര്‍ശിച്ചിരുന്നു. വിമര്‍ശനം ശക്തമായപ്പോഴാണ് തീരുമാനം പിന്‍വലിച്ചത്.

 

 

Category: News