സംസ്ഥാനത്ത് നാഷണൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾക്ക് പുതിയതായി 485 യൂണിറ്റുകൾ നടത്തുവാനുള്ള അനുമതി
സംസ്ഥാനത്ത് നാഷണൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾക്ക് പുതിയതായി 485 യൂണിറ്റുകൾ നടത്തുവാനുള്ള അനുമതി സംസ്ഥാന നാഷണൽ സർവീസ് സ്‌കീം കാര്യാലയത്തിനു ലഭിച്ചുഓരോ യൂണിറ്റും 75,000 രൂപ പ്രതിവർഷ പ്രവർത്തനങ്ങൾക്കു ലഭ്യമാകും നിലവിൽ NSS ഗ്രാൻഡ് ലഭിക്കുന്ന 1828 യൂണിറ്റുകൾ കേരളത്തിൽ ഉണ്ട്. ഇപ്പോൾ അത് 2313 യൂണിറ്റുകൾ ആയി ഉയർന്നു. ഈ വർഷം മുതൽ കേരളത്തിലെ 2313 യൂണിറ്റുകൾക്കും പുതിയ തോതിലുള്ള NSS ഗ്രാൻഡ് ലഭിക്കും.
ദേശിയ പുരസ്‌കാരങ്ങൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിനു ശക്തി പകരുന്നതാണ് പുതിയ യൂണിറ്റുകൾ. ഇത് കൂടാതെ 1500 സെൽഫ് ഫൈനാൻസിങ് NSS യൂണിറ്റുകൾ കൂടി കേരളത്തിൽ പ്രവർത്തിക്കുന്നു. രാജ്യത്ത് പുതിയതായി 3000 യൂണിറ്റുകൾ അനുവദിച്ചപ്പോൾ ആണ് കേരളത്തിന് മാത്രം 485 യൂണിറ്റുകൾ ലഭിച്ചത്കേ രളത്തിന്റെ നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ഒരു അംഗീകാരം കൂടിയാണ് പുതിയ യൂണിറ്റുകൾ എന്ന് സംസ്ഥാന NSS ഓഫീസർ ഡോ. അൻസർ ആർ.എൻ പറഞ്ഞു.