സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടും; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ

January 14, 2022 - By School Pathram Academy

തിരുവനന്തപുരം ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ജനുവരി 21 മുതൽ അടച്ചിടും. 10,11,12 ക്ലാസുകൾ ഉണ്ടാകും. സ്കൂളുകൾ വാക്സിനേഷൻ കേന്ദ്രങ്ങളാക്കും. പരീക്ഷാ നടത്തിപ്പിൽ പിന്നീട് തീരുമാനിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് തീരുമാനം. വാരാന്ത്യ നിയന്ത്രണങ്ങളും രാത്രികാല കർഫ്യൂവും ഇല്ല.

സ്കൂളുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി. അവലോകന യോഗത്തിൽ വിദഗ്‌ധരുടെ നിർദേശപ്രകാരം തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.