സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കും

February 04, 2022 - By School Pathram Academy

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മാർഗരേഖ

 

മുൻകരുതലുകൾ

 

ടൈംടേബിൾ,

 

മൂല്യനിർണ്ണയം,

 

കുട്ടികളുടെ മാനസിക ആരോഗ്യം

 

എന്നിവ കണക്കിലെടുത്താണ് മാർഗരേഖ തയ്യാറാക്കിയത്.

 

കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

 

സ്കൂളിൽ ശരിയായ ശുചീകരണവും ശുചീകരണ സൗകര്യങ്ങളും ഉറപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യണം.

വിദ്യാർത്ഥികൾക്കിടയിലെ ഇരിപ്പിട അകലം കുറഞ്ഞത് 6 അടി എങ്കിലും പാലിക്കണം.

 

സ്റ്റാഫ് റൂമുകൾ,

 

ഓഫീസ് ഏരിയ,

 

അസംബ്ലി ഹാൾ, തുടങ്ങി സ്കൂളിലെ മറ്റ് പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കണം.

 

മാതാപിതാക്കളുടെ സമ്മതത്തോടെ വീട്ടിലിരുന്ന് പഠിക്കാൻ തയ്യാറുള്ള വിദ്യാർത്ഥികൾക്ക് അതിന് അനുമതി നൽകാം,

 

കോവിഡ് മാനദണ്ഡങ്ങൾ ഹോസ്റ്റലിലും ഉറപ്പ് വരുത്തണം ഇവയെല്ലാമാണ് മാർഗരേഖയിൽ ചിലത്.

 

ഹാജർ നിലയിലും ഇളവ് നൽകണമെന്നും,

 

അനുയോജ്യമായ സമയം തിരഞ്ഞെടുക്കണമെന്നും മാർഗരേഖയിൽ പറയുന്നുണ്ട്