സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും വൈഗ എസ് ദിനേശ് തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും വൈഗ എസ് ദിനേശ് തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്.
ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിൽ തുടർച്ചയായ രണ്ടാം വർഷവും വൈഗ എ ഗ്രേഡ് നേടി. നാടൻപാട്ട് മത്സരത്തിൽ എ ഗ്രേഡ് ആക്കി കൊണ്ടാണ് വൈഗ ഉൾപ്പെടുന്ന എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം കൊല്ലത്തുനിന്ന് വയനാട്ടിലേക്ക് പോകുന്നത്.
കഴിഞ്ഞദിവസം നടന്ന നാടൻപാട്ട് മത്സരത്തിൽ കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടൻപാട്ട് നാടൻ പാട്ട് വേദിയിൽ സംസാരവിഷയം ആവുകയും തുടർന്ന് ഭക്ഷണശാലയിൽ വച്ച് അവതരണത്തിൽ കാണികളുടെ ആവശ്യപ്രകാരം വീണ്ടും നാടൻപാട്ട് അവതരിപ്പിക്കുകയും എം എൽ എ പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള ആളുകളുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു.യു ട്യൂബിൽ വൈറൽ ആയി കഴിഞ്ഞു ഈ ദിവസങ്ങളിൽ ഈ നാടൻ പാട്ട്.
കൽപ്പറ്റ സ്വദേശി രമേശ് ആണ് കുട്ടികളെ നാടൻ പാട്ട് പഠിപ്പിച്ചത്
മേപ്പാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ദിനേശന്റെയും കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ സ്മിതയുടെയും രണ്ടാമത്തെ മകളാണ് വൈഗ