സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ കുന്നംകുളം ഗവ. വിഎച്ച്‌എസ്‌ ബോയ്‌സ്‌ സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക്‌ മൈതാനം ഒരുങ്ങി

October 10, 2023 - By School Pathram Academy

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ കുന്നംകുളം ഗവ. വിഎച്ച്‌എസ്‌ ബോയ്‌സ്‌ സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക്‌ മൈതാനം ഒരുങ്ങി.

കുന്നംകുളം (തൃശൂർ)

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ കുന്നംകുളം ഗവ. വിഎച്ച്‌എസ്‌ ബോയ്‌സ്‌ സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക്‌ മൈതാനം ഒരുങ്ങി. ഒന്നര പതിറ്റാണ്ടിനുശേഷമാണ്‌ തൃശൂർ ജില്ലയിൽ വീണ്ടും കായികമേള അരങ്ങേറുന്നത്‌. 16ന്‌ തുടങ്ങുമെങ്കിലും മത്സരങ്ങൾ 17 മുതൽ 20 വരെയാണ്‌. കനത്ത വേനലിൽ ട്രാക്കിലെ കൊടുംചൂട്‌ കണക്കിലെടുത്ത്‌ 65––ാംസ്കൂൾ കായികോത്സവം പകലും രാത്രിയുമായാണ്‌ നടക്കുക. സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ (ആൺ/പെൺ) എന്നീ വിഭാഗങ്ങളിലായി മൂവായിരത്തോളം കൗമാര പ്രതിഭകൾ മാറ്റുരയ്‌ക്കും.

റിലേ ഉൾപ്പെടെ 98 ഇനങ്ങളിലാണ് മത്സരം. ഇതിൽ 88 വ്യക്തിഗത മത്സരങ്ങളും 10 റിലേ മത്സരങ്ങളും ഉൾപ്പെടും.

മത്സരങ്ങൾ രാവിലെ ഏഴുമുതൽ 11 വരെയും പകൽ 3.30 മുതൽ രാത്രി എട്ടുവരെയുമാണ്. കഴിഞ്ഞതവണ തിരുവനന്തപുരം മീറ്റിലാണ്‌ മത്സരങ്ങൾ രാത്രിയും പകലുമാക്കിയത്‌.

മത്സരങ്ങൾ കാണാൻ 5000 പേർക്കിരിക്കാവുന്ന വിശാലമായ ഗ്യാലറിയും തയ്യാറാക്കിയിട്ടുണ്ട്‌. ജില്ലയിൽ ആദ്യമായാണ്‌ സിന്തറ്റിക് ട്രാക്കിൽ സംസ്ഥാന സ്കൂൾ കായികോത്സവം നടക്കുന്നത്‌. 

Category: News