സംസ്ഥാന സർക്കാരിൻ്റെ സഹചാരി അവാർഡ് രാമമംഗലം ഹൈസ്കൂൾ എസ് പി സി ക്ക് ലഭിച്ചു.

December 03, 2021 - By School Pathram Academy

സംസ്ഥാന സർക്കാരിൻ്റെ സഹചാരി അവാർഡ് രാമമംഗലം ഹൈസ്കൂൾ എസ് പി സി ക്ക് ലഭിച്ചു.

രാമമംഗലം: സംസ്ഥാന സര്ക്കാര് സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി അവാർഡ് രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ലഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്ന ജില്ലാതല അവാർഡാണിത്.

 

അന്താരാഷ്ട്ര ഭിന്ന ശേഷി ദിനാഘോഷങ്ങളുടെ ഭാഗമായി തൃക്കാക്കര പ്രിയദർശനി ഹാളിൽ കളക്ടർ ജാഫിർ മാലിക്കിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉത്ഘാടനം ചെയ്തു.

 

പ്രശസ്ത സിനിമ നിർമാതാവ് N M ബാദുഷ അവാർഡ് വിതരണം ചെയ്തു.

രാമമംഗലം ഹൈസ്കൂളിലെ എസ്‌പിസി യൂണിറ്റിന്റെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ സന്ദർശനം, വീടുകളിലെത്തി പഠനത്തിൽ സഹായിക്കാൻ വിവിധ പരിപാടികൾ, നോട്ട് ബുക്ക് വിതരണം,ഓണക്കോടി വിതരണം,എസ് വി സി കേഡറ്റ് കളുടെ നേതൃത്വത്തിൽ മെൻ്റെറിങ്, പഠനോപകരണങ്ങൾ, ഭക്ഷ്യധാന്യക്കിറ്റുകൾ, ചികിത്സാ സഹായം, എന്നിവ ലഭ്യമാക്കൽ തുടങ്ങിയവ SPC നിർവഹിച്ചിരുന്നു. 10000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം..

രാമമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ അനൂബ് ജോൺ, സ്മിത k വിജയൻ, DI മാരായ അഖിൽ പി എം,ശാന്തി AM, എസ് പി സി കേഡറ്റ്കള് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 

Category: NewsSchool News