സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വനിതാരത്‌ന പുരസ്‌കാരം 2022 ന് അപേക്ഷകൾ ക്ഷണിച്ചു

August 19, 2022 - By School Pathram Academy

വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വനിതാരത്‌ന പുരസ്‌കാരം 2022 ന് അപേക്ഷകൾ ക്ഷണിച്ചു.

സാമൂഹ്യസേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖല, ശാസ്ത്ര സാങ്കേതിക മേഖല എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവർക്കും അപേക്ഷിക്കാം

 

ഓരോ വിഭാഗത്തിലെ പുരസ്‌കാരജേതാവിനും ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. പ്രവർത്തനമേഖല വിശദീകരിക്കുന്ന രേഖകൾ ഉൾപ്പെടുത്തി അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസുകളിൽ നവംബർ 25 നു മുൻപ് സമർപ്പിക്കേണ്ടതാണ്.

വ്യക്തികൾക്കും സംഘടനകൾക്കും മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള വനിതകളെ അവാർഡിനായി നാമനിർദേശം ചെയ്യാം. കഴിഞ്ഞ 5 വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ചിരിക്കുന്നവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. മരണപ്പെട്ടവരെ അവാർഡിന് നാമനിർദേശം ചെയ്യേണ്ടതില്ല.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More