സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഇൻഷുറൻസ് പദ്ധതി (MEDISEP: നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് നിർദേശം നൽകുന്നത് സംബന്ധിച്ച് :-

July 02, 2022 - By School Pathram Academy

വിഷയം : സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഇൻഷുറൻസ് പദ്ധതി (MEDISEP: നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് നിർദേശം നൽകുന്നത് – സംബന്ധിച്ച്

സൂചന :

 

സൂചന : 1-ലെ സർക്കാർ ഉത്തരവ് പ്രകാരം നടപ്പിലാക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ (MEDISEP) ഭാഗമായുള്ള രണ്ടാം ഘട്ട വിവരശേഖരണം സൂചന (7) സർക്കാർ നിർദ്ദേശപ്രകാരം പുനരാരംഭിച്ചിരുന്നു. രണ്ടാം ഘട്ട വിവരശേഖരണം നടത്തി വെരിഫൈ ചെയ്ത് അപ്ഡേറ്റ് ചെയ്ത ഡാറ്റാ പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്ത ഇൻഷുറൻസ് കമ്പനിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ തുടർ പരിശോധനയിൽ എഴായിരത്തോളം ജീവനക്കാരുടെയും ഏകദേശം 23000 പെൻഷൻകാരുടെയും ഡാറ്റാ ഇനിയും വെരിഫൈ ചെയ്യാനുണ്ട്. മെഡിസെപ് പദ്ധതിയിൽ എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും നിർബന്ധിത അംഗത്വമായതിനാൽ യഥാക്രമം ഇവരുടെ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും പ്രീമിയം തുക ഈടാക്കുന്നതായിരിക്കും. 01.07.2022 മുതൽ പദ്ധതി തുടങ്ങുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്കും

പെൻഷൻകാർക്കും മെഡിസെപ് അംഗത്വവുമായി ബന്ധപ്പെട്ട മെഡിസെപ് ഐ.ഡി. www.medi.op.kerala.gov.in എന്ന വെബ്സൈറ്റ് നിന്നും പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പെൻഷൻകാർ അവരുടെ മെഡിസെപ് ഐ.ഡി.” user ID ആയും ‘PPO Number/PEN Number pre pensioner ക്ക് (സേവനത്തിൽ നിന്നും വിരമിക്കുകയും എന്നാൽ നാളിതുവരെ പെൻഷൻ ലഭ്യമാകാത്ത പെൻഷണർ ബാധകം) Password ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.

ജീവനക്കാർ അവരുടെ മെഡിസെപ്പ് ഐ.ഡി. user ID ആയും PEN Number/ Employee id Password ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ് .(സൂചന9 ൽ പരാമർശിച്ചിരിക്കുന്നത് പോലെ www.elsea.kerala.gov.in എന്ന വെബ് സൈറ്റിലെ ‘Status’ എന്ന ഓപ്ഷനിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി ലഭ്യമാകുന്ന Status Report-ൽ നിന്നും ശേഖരിക്കാവുന്നതാണ് )

എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്ന ഗുണഭോക്താക്കൾ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്തെടുത്ത മെഡിസെഫ് ഐ.ഡി. കാർഡും ഏതെങ്കിലും ഒരു ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും (Aachaar card, PAN card,Voter’s card Passport ,Driving Licence, Employee ID. Ration card, Bank Pass Book etc.) ഹാജരാക്കേണ്ടതാണ്. മെഡിസെപ് ഐ.ഡി. കാർഡിൽ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കൂട്ടിചേർക്കലുകൾ/തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ജീവനക്കാർ ബന്ധപ്പെട്ട ഡി.ഡി.ഒ മാർ മുഖേനയും പെൻഷൻകാർ അത് ട്രഷറി ഓഫീസർമാർ മുഖേനയും മൂന്നു മാസത്തിനുള്ളിൽ തിരുത്തലുകൾ വരുത്തേണ്ടതാണ്.

മെഡിസെഫ് പോർട്ടലിൽ ലഭ്യമാക്കിയ പെൻഷൻകാരുടെ വിവരങ്ങൾ വെരിഫൈ ചെയ്തിട്ടില്ലെങ്കിൽ മെഡിസെപ് ഐ.ഡി. കാർഡ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതല്ല. എന്നാൽ മെഡിപ് പോർട്ടലിൽ ഇവരുടെ ഡാറ്റ ഉള്ളതിനാൽ ചികിത്സാ സൗകര്യം ലഭിക്കുന്നതായിരിക്കും. അതിനായി മെഡിസെപ് പരിരക്ഷ ആവശ്യമാകുന്ന സമയത്ത് ഏതെങ്കിലും ഒരു ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് (Adaar card, PAN card, Voter’s ID card Passport, Driving Licence, Ration card , Bank Pass Book.etc.) ഹാജരാക്കി. പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാവുന്നതാണ്. അതോടൊപ്പം അവർ മാതൃ ട്രഷറിയുമായി ബന്ധപ്പെട്ട് അവരുടെ മെഡിസെഫ് ഡാറ്റാ verify ചെയ്യേണ്ടതുമാണ്.

എന്നാൽ തിരിച്ചറിയൽ കാർഡുകളൊന്നുമില്ലാത്ത പെൻഷൻകാർക്ക്, PRO നമ്പർ നല്കി ബന്ധപ്പെട്ട ട്രികളിൽ നിന്നും ലഭ്യമാക്കുന്ന സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട തിരിച്ചറിയൽ ഫോം ഹാജരാക്കി മെഡിസെപ്പിൽ എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ നിന്നും ചികിത്സാ സൗകര്യംതേടാവുന്നതാണ്.

ഇപ്രകാരം ആനുകൂല്യം വച്ച പെൻഷൻകാർ അവരുടെ Status report വിവരങ്ങൾ പരിശോധിച്ച് തെറ്റുകളുണ്ടെങ്കിൽ അടിയന്തിരമായി തിരുത്തി വെരിഫൈ ചെയ്യുവാനായി ട്രഷറി ഓഫീസർമാരെ സമീപിക്കേണ്ടതാണ്. ട്രഷറി ഓഫീസർമാർ ഇതിന്മേൽ സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടതാണ്. തിരിച്ചറിയൽ കാർഡുകളാന്നുമില്ലാത്ത മെഡിസെപ് ഡാറ്റാ വെരിഫൈ ചെയ്യാത്ത പെൻഷൻകാർക്കും മെഡിസെപ് ഡാറ്റാ വെരിഫൈ ചെയ്യാത്ത ജീവനക്കാർക്കും അർഹതയുള്ള ഒറ്റത്തവണ മാത്രമേ ഇത്തരത്തിലുള്ള ചികിത്സാ ആനുകൂല്യത്തിനു അർഹത ഉള്ളു .

അന്യത്ര സേവനവ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മെഡിസെപ് ഡാറ്റാ മാതൃവകുപ്പിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. അവരുടെ മെഡിസെഫ് സൂചന (13) സർക്കാർ ഉത്തരവിൽ നിഷ്കർഷിക്കും പ്രകാരം ഈടാക്കേണ്ടതാണ്. ഡി.ഡി.ഒ മാർ ഇതു സംബന്ധിച്ച നിർദ്ദേശം കർശനമായി പാലിക്കേണ്ടതാണ്.

മെഡിസെപ് പദ്ധതിയിൽ അംഗത്വം ഐച്ഛികമായി നിശ്ചയിച്ചിട്ടുള്ള അഖിലേന്ത്യാ സർവ്വീസ് ഓഫീസർമാരിൽ (Al india Service Officers), താത്പര്യമുള്ളവരുടെ എൻറോൾമെൻറ് ഫോം ലഭിക്കുന്ന മുറയ്ക്ക് മാത്രം ഡാറ്റാ വെരിഫൈ ചെയ്ത് സൂക്ഷിക്കേണ്ടതാണ്. അല്ലാത്തവരെ deactvate ചെയ്യുന്നതിന് ഡി.ഡി.ഒമാർ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.

KAS (Kerala Administrative Service) ട്രെയിനികൾക്കും മെഡിസെപ് അംഗത്വം നിർബന്ധമാണ് . ഇവരിൽ മുൻപ് സംസ്ഥാന സർക്കാർ സർവ്വീസിലുണ്ടായിരുന്നവർക്ക് നിലവിലെ എല്ലാ ഡീഡക്ഷനുകളും അവരുടെ പ്രതിമാസ കൺസോളിഡേറ്റഡ് പേമെന്റിൽ നിന്നും വരുത്തുന്നതിനാൽ പുതിയതായി സർവീസിൽ പ്രവേശിച്ചവർക്കും അംഗത്വം, നിർബന്ധിതമാക്കി ഇവരുടെ കൺസോളിഡേറ്റഡ് പേമെന്റിൽ നിന്നും മെഡിസെഫ് പ്രീമിയം ഈടാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട ഡി.ഡി.ഒ. സ്വീകരിക്കേണ്ടതാണ്. ഇവരുടെ 2002 ജൂൺ മാസത്തെ കുടിശ്ശിക പ്രീമിയം 2022 ജൂലൈ മാസത്തെ പ്രീമിയത്തോടൊപ്പം ഈടാക്കേണ്ടതാണ്.

പദ്ധതി ആരംഭിച്ച പോളിസി കാലാവധിക്കാറ്റിൽ പുതുതായി സർവ്വീസിൽ പ്രവേശിക്കുന്ന ജീവനക്കാർ നിർബന്ധമായും മെഡിസെപ് അംഗത്വ അപേക്ഷ കൃത്യമായി പൂരിപ്പിച്ച് ഡി.ഡി.ഒ സമക്ഷം ഹാജരാക്കേണ്ടതാണ്. മെഡിസെപ് ഐ.ഡി ലഭ്യമാകുന്ന മുറയ്ക്ക് ടിയാൾക്ക് പദ്ധതിയുടെ ആനുകല്യം പ്രയോജനപ്പെടുത്താ വുന്നതാണ്.

 

മറ്റ് വകുപ്പുകളിലെ പ്രീ-സർവ്വീസ് ട്രെയിനിങ്ങിൽ ആയിരിക്കുന്ന ജീവനക്കാരെ ട്രെയിനികളേ മെഡിസെപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. അവർ ട്രെയിനിങ് പൂർത്തിയാക്കി സർവ്വീസിൽ പ്രവേശിക്കുന്ന മുറയ്ക്ക് നിർബന്ധമായും മെഡിസെപ് അംഗത്വ അപേഷ കൃത്യമായി പൂരിപ്പിച്ച് ഡി.ഡി.ഒ. സമക്ഷം ഹാജരാക്കേണ്ടതാണ്. അവർക്കും മെഡിസെപ് ഐ.ഡി. ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താ വുന്നതാണ്. എന്നാൽ, വിവിധ വകുപ്പുകളിലെ ഇൻ സർവ്വീസ് ട്രെയിനികൾക്ക് മെഡിസെപ് അംഗത്വം നിർബന്ധമാണ്.

മെഡിസെപ്പിന്റെ പരിധിയിൽ ഉൾപ്പെടാത്ത SPARK മുഖേന ശമ്പളം കൈപ്പറ്റുന്ന വിവിധ കമ്മീഷനുകളിലെയും ഇതര സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് മെഡിസെപ് ഡിഡക്ഷൻ ബാധകമല്ല. ഇത്തരത്തിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും മെഡിസെപ് പ്രീമിയം ഈടാക്കിയിട്ടുണ്ടെങ്കിൽ ആയത് റീഫണ്ട് ചെയ്യുന്നതിനും തുടർന്നും അവിടെ ശമ്പളത്തിൽ നിന്നും മെഡിസെഫ് പ്രീമിയം കുറവ് ചെയ്യാതിരിക്കുന്നതിനുമുള്ള നടപടികൾ ഡി.ഡി.ഒമാൻ സ്വീകരിക്കേണ്ടതാണ്. ആയതിലേക്കായി SPARK Software-ൽ ആദ്യമായി ക്രമീകരണം ഏർപ്പെടുത്തുന്നതാണ്.

മെഡിസെഫ് ഗുണഭോക്താക്കളായ ജീവനക്കാരുടെയോ മെഡിസെപ്പിൽ അംഗമാകുവാൻ താത്പര്യം അറിയിച്ച അഖിലേന്ത്യ സർവ്വീസ് ഓഫീസർമാരുടെയോ (And India Service Officers) ജൂൺ മാസത്തെ പ്രീമിയം അവരുടെ ശമ്പളത്തിൽ നിന്നും ഈടാക്കിയിട്ടില്ലെങ്കിൽ പ്രസ്തുത പ്രീമിയം ജൂലൈ മാസത്തെ പ്രീമിയത്തോടൊപ്പം അരിയർ ആയി ഈടാക്കേണ്ടതാണ് . ഡി.ഡി.ഒ മാർ ഇക്കാര്യം ഉറപ്പാക്കേണ്ടതാണ്. കൂടാതെ, പദ്ധതിയിൽ അംഗത്വം ഐച്ഛികമായി നിശ്ചയിച്ചിട്ടുള്ളവരിൽ അംഗമാകുവാൻ താത്പര്യം അറിയിക്കാത്തവരുടെ ശമ്പളത്തിൽ നിന്നും മെഡിസെപ് ഈടാക്കിയിട്ടുണ്ടെങ്കിൽ ആയത് റീഫണ്ട് ചെയ്യുന്നതിനും, തുടർന്നു. അവരുടെ ശമ്പളത്തിൽ നിന്നും ചെയ്യാതിരിക്കുന്നതിനുള്ള നടപടികൾ ഡി.ഡി.ഒ മാർ സ്വീകരിക്കേണ്ടതാണ് .

 

എ. ഷിബു

അഡീഷണൽ സെക്രട്ടറി(ധനകാര്യം)