സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

February 27, 2022 - By School Pathram Academy

കോട്ടയം: വനിതാ ശിശുവികസന വകുപ്പ് വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 25 നും 45 നും മധ്യേ .

തസ്തികകളും യോഗ്യതകളും താഴെ: സെന്റർ അഡ്മിനിസ്ട്രേറ്റർ ( ഒരു ഒഴിവ് ) – നിയമബിരുദം/ സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും തടയുന്നത് മേഖലകളിൽ സർക്കാർ/ എൻ.ജി.ഒ. നടത്തുന്ന പദ്ധതികളിൽ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് അഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും. കൗൺസലിംഗ് രംഗത്തെ ഒരു വർഷത്തെ പ്രവർത്തന പരിചയം അഭികാമ്യം.

 

കേസ് വർക്കർ ( മൂന്ന് ഒഴിവുകൾ ) – നിയമബിരുദം / .സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ സർക്കാർ/ എൻ.ജി.ഒ. നടത്തുന്ന പദ്ധതികളിൽ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് മൂന്നു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും കൗൺസലിംഗ് രംഗത്തെ ഒരു വർഷത്തെ പ്രവർത്തന പരിചയം അഭികാമ്യം.

കൗൺസിലർ (ഒരു ഒഴിവ്) – സോഷ്യൽ വർക്ക് / ക്ലിനിക്കൽ സൈക്കോളജി മാസ്റ്റർ ബിരുദവും സംസ്ഥാന / ജില്ലാതല മെന്റൽ ഹെൽത്ത് സ്ഥാപനം / ക്ലിനിക്കിൽ കൗൺസിലർ തസ്തികയിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും.

 

ഐ.ടി. സ്റ്റാഫ് (മൂന്ന് ഒഴിവുകൾ) – ബിരുദവും കമ്പ്യൂട്ടർ / ഐ.ടി. ഡിപ്ലോമയും സംസ്ഥാന / ജില്ലാ തലത്തിലുള്ള എൻ.ജി.ഒ./ ഐ.ടി. സ്ഥാപനത്തിൽ ഡേറ്റാ മാനേജ്‌മെന്റ്, പ്രൊസസ് ഡോക്യുമെന്റേഷൻ, വെബ് അധിഷ്ഠിത റിപ്പോർട്ടിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നിവയിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും.

 

പ്രാഥമിക പർപ്പസ് ഹെൽപ്പർ (മൂന്ന് ഒഴിവുകൾ) – എഴുത്തും വായനയും അറിയണം, ആവശ്യമായ ശാരീരിക ക്ഷമതയും പ്യൂൺ, ഹെൽപ്പർ, തസ്തികയിൽ മൂന്നു വർഷത്തെ

പ്രവർത്ത പരിചയവും ഉണ്ടായിരിക്കണം.

 

സെക്യൂരിറ്റി സ്റ്റാഫ് ( മൂന്ന് ഒഴിവുകൾ ) –

എഴുത്തും വായനയും അറിയണം, ആവശ്യമായ ശാരീരിക ക്ഷമതയും സർക്കാർ, സർക്കാരിതര സ്ഥാപനത്തിൽ സെക്യൂരിറ്റി സ്റ്റാഫായി മൂന്നു വർഷം

ജോലി ചെയ്ത പരിചയവും ഉണ്ടായിരിക്കണം.

കോട്ടയം കളക്ട്രേറ്റ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ മാർച്ച് 15 വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം . കൂടുതൽ വിവരങ്ങൾക്ക് . ഫോൺ -0481 2300955

Category: News