സത്യത്തിൽ ഈ യു.എസ്.എസ് പരീക്ഷയൊക്കെ ഇനിയും ഇന്നത്തെ രീതിയിൽ നിലനിർത്തേണ്ടതുണ്ടോ ? LSS , USS പരീക്ഷാ രീതികൾക്കെതിെരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം…
സത്യത്തിൽ ഈ യു.എസ്.എസ് പരീക്ഷയൊക്കെ ഇനിയും ഇന്നത്തെ രീതിയിൽ നിലനിർത്തേണ്ടതുണ്ടോ?
മിടുക്കന്മാർ എന്നത് ഒരു യാഥാർത്ഥ്യമാണ്.
അവർക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും ലഭിക്കേണ്ടത് അത്യാവശ്യമാണ് താനും.
സ്കോളർഷിപ്പ് നേടുന്നവരുടെ എണ്ണം സ്കൂളുകളുടെ ഗുണനിലവാര പരിശോധനയുടെ ഒരു മാനദണ്ഡമായി പൊതുസമൂഹം കാണാൻ തുടങ്ങിയതോടെ സിസ്റ്റം മുഴുവനായും മിടുക്കന്മാർക്ക് പുറകെ പായുന്ന കാഴ്ചയാണ്.
ആ ഓട്ടത്തിനിടയിൽ
സ്കൂളിൽ നിന്ന് മാത്രം വല്ലതും കിട്ടും എന്ന് പ്രതീക്ഷിച്ചു വരുന്ന ചിലർക്കെങ്കിലും
ചിലതെങ്കിലും
നഷ്ടമാകുന്നുണ്ടോ എന്നതും ആലോചിക്കേണ്ടതുണ്ട്.
ഇപ്രാവശ്യം മത്സരപരീക്ഷയെഴുതിയ മിടുക്കന്മാർക്ക് നഷ്ടമായത്
അവരുടെ അവധിക്കാലമാണ്. സ്വസ്ഥതയാണ്
മനസ്സമാധാനമാണ്.
സ്കൂൾ സമയത്തിന് മുമ്പും പിൻപും ഒഴിവു ദിവസങ്ങളിലും രാവും പകലുമില്ലാതെ സ്കൂളുകളിലും സമാന്തര വിദ്യാലയങ്ങളിലും മാതൃകാ പരീക്ഷകളായി വിദഗ്ധരുടെ ക്ലാസുകളായി പലതും പലതും കേട്ട് തളർന്ന അവർ ഇന്ന് ഭാരം ഇറക്കിവെച്ചതിന്റെ ആശ്വാസത്തോടെ നാളുകൾക്കുശേഷം സമാധാനമായി ഉറങ്ങുകയായിരിക്കും .
തന്നിരിക്കുന്ന 4 ഓപ്ഷനുകളിൽ നിന്നും ഒരുത്തരം തെരഞ്ഞെടുത്ത് 70 ചോദ്യങ്ങളിൽ നിന്ന് മിടുക്കന്മാരെ കണ്ടെത്താൻ കഴിയും എന്ന സങ്കൽപ്പം തന്നെ എത്രമാത്രം യുക്തിരഹിതമാണ് ?
10 വയസ്സുകാരായ കുട്ടികളിൽ പഠനത്തോട് ആഭിമുഖ്യം ഉണ്ടാക്കാൻ, അവരെ പുതിയ അന്വേഷണങ്ങളിലേക്ക് നയിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ ആവണം ഇവയിൽ ഉണ്ടാവേണ്ടത്.എന്നാലിന്ന് വിഷയത്തോട് മടുപ്പും വെറുപ്പും ഉണ്ടാക്കാൻ സഹായിക്കുന്ന ചോദ്യങ്ങൾ നിറച്ച പെട്ടികളാണ് കുട്ടികൾക്ക് ലഭ്യമാകുന്നത്.അനാവശ്യമായ സങ്കീർണതകൾ നിറച്ച,,അവരുടെ പ്രായവും നിലവാരവും പരിഗണിക്കാത്ത ചോദ്യങ്ങൾ ഉണ്ടാക്കലാണ് മിടുക്ക് എന്നാണ് ചിലരുടെ ധാരണ.ഇന്നു് കുഞ്ഞുങ്ങൾ കണ്ട ചോദ്യങ്ങൾ നമ്മൾ ഒന്ന് ശരിക്കും വായിക്കണം.നടു വിനയെച്ചം എന്ന് കേട്ടിട്ടുണ്ടോ? ഇല്ലേ??എങ്കിൽ നിങ്ങളുടെ ആയുസ്സിൻ്റെ പകുതി നഷ്ടപ്പെട്ടു കഴിഞ്ഞു.12 വയസ്സു കാരൻ എന്തൊക്കെ അറിയണം സാർ??മുൻ,പിൻ,തൻ,നടു,പാക്ഷികം എന്നിങ്ങനെ വിനയെച്ചങ്ങളെ വിഭജിക്കാൻ പോയിട്ട് വിനയെച്ചം എന്ന വാക്ക് പോലും അവർക്ക് പഠിക്കാൻ ഇല്ല.
സ്കോളർഷിപ്പ് അല്ലേ സാർ…
അവർ കുറച്ച് അധികം പഠിക്കണം എന്നാണോ? എങ്കിൽ സിലബസ് പറയണം.അതിൽ ഒതുങ്ങിനിന്ന് ചോദിക്കണം.അല്ലാതെ എന്തും ചോദിച്ച് പരീക്ഷിക്കാൻ ഉള്ള കൂട്ടമല്ല കുട്ടികൾ.രണ്ടു വർഷം കൊവിഡ് മൂലം 5 ലും 6 ലും കൃത്യമായി നേരനുഭവം കിട്ടാത്ത കുഞ്ഞുങ്ങൾ.അവരോട് ചോദിക്കേണ്ട ചോദ്യങ്ങൾ കൂടുതലും 7 ലെ പാഠ ഭാഗങ്ങളിൽ നിന്നാവണം എന്നൊന്നും ആഗ്രഹിക്കുന്നത് സാർ.ഇത് സ്കോളർഷിപ്.സിവിൽ സർവീസ് പരീക്ഷയെ വെല്ലുന്ന ചോദ്യങ്ങൾ വേണം.ഇന്നത്തെ സയൻസിൽ ആകെ ചോദിച്ച 13 ചോദ്യങ്ങളിൽ ഏഴാം തരത്തിൽ പരിചയിച്ച ഭാഗങ്ങളിൽ നിന്നും ചോദിച്ചത് 3 ചോദ്യം. ആഹാ..ആനന്ദം. രോമാഞ്ചം.കാലമിനിയും വരും വിഷു വരും വർഷം വരും.ഞങ്ങൾ. മാറില്ല സാർ.ഞങ്ങൾ പണ്ഠിതരാണ്.
- George KT
- GVHSS Koyilandi യാണ് ഇത് fb യിൽ പോസ്റ്റ് ചെയ്തത്.
- അദ്ദേഹം എഴുതിയ fb പോസ്റ്റിനുള്ള കമന്റുകളാണ് താഴെ വന്നിട്ടുള്ളത്.
- വിനയെച്ചം ഞാൻ പഠിച്ചത് ഡിഗ്രി ക്ലാസിലാണ് !!
- Najeeb ka najeeb
LSS, USS പരീക്ഷകളിൽ അഭിലഷണീയമായ ചില മാറ്റങ്ങൾ കടന്നുവന്നതായിരുന്നു. അത് കൂടുതൽ നല്ല മാറ്റങ്ങൾക്ക് വഴിവയ്ക്കേണ്ടതുമായിരുന്നു. തലയ്ക്കകത്ത് മത്സരബുദ്ധിയൊഴികെ മറ്റൊരു ചിന്തയുമില്ലാത്ത “വിദഗ്ധർ ” തിരിച്ച് അതിനെ പഴയ തൊഴുത്തിൽത്തന്നെ കൊണ്ടു കെട്ടുകയാണുണ്ടായത്. പാഠപുസ്തകങ്ങളിൽ “അക്ഷരമാല” പോയതിനെക്കുറിച്ച് കരയുന്ന തലതൊട്ടപ്പന്മാരിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പരീക്ഷകളുടെ ഘടനയും ഉള്ളക്കവും എങ്ങനെ മാറ്റണമെന്ന ചർച്ച പാഠ്യപദ്ധതി പരിഷ്കരണത്തിൽപ്പോലും അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന പ്രതീക്ഷ ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.
- നാരായണൻ പി.എം
LS S – USS പരീക്ഷകളുടെ ഇത്തരം നടത്തിപ്പ് രീതികൾ കുട്ടികളുടെഅവകാശ ലംഘനമാണ് അത് നിരോധിക്കണം
- എം.എസ് ദിലീപ് കളരിപ്പറമ്പ്
സിസ്റ്റം അടിമുടി മാറേണ്ട കാലം അതിക്രമിച്ചു. ഈ മിടുക്കർ എന്നു പറയുന്നവർ ഉപരി പ0നനത്തിന് വരുമ്പോഴാണ് യഥാർത്ഥ മിടുക്ക് അറിയുന്നത്, പലർക്കും അക്ഷരങ്ങൾ തെറ്റുകൂടാതെ എഴുതാനോ വായിക്കാനോ അറിയാത്ത അവസ്ഥ. വളഞ്ഞുപുളഞ്ഞു ചോദ്യങ്ങൾ ചോദിക്കേണ്ട സമ്പ്രദായമാണ് വിദ്യാഭ്യാസം എന്ന് ധരിച്ചു വച്ചിരിക്കുന്ന ചിലരുണ്ട്. സമൂലമായ മാറ്റങ്ങൾ അനിവാര്യമായിരിക്കുന്നു.
- Been Poovathil
എന്റെ മനസ്സിൽ കടന്നുപോകുന്ന ചിന്തകൾ, പാഠ ഭാഗത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയാൽ കൂടുതൽ കുട്ടികൾ പാസ്സാകും പിന്നെ എങ്ങനെ യാസർ മിടുക്കരെ കണ്ടെത്തുന്നത് , കൂടാതെ സ്കൂളിന്റെ നിലവാരം കണ കാക്കുന്നത് , പിന്നെ സ്കോളർഷിപ്പിന് വേണ്ടി മാത്രം പണിയെടുക്കുന്ന അധ്യാപകരെ ആര് ആദരിക്കും. സർ വേണ്ടത് പിന്നാക്ക കാരെ മുന്നോട്ട് കൊണ്ടുവരുന്ന പരീക്ഷയാണ് , അവരെ തയാറാക്കുന്ന, പരിഗണിക്കുന്ന അധ്യാപകരെ ആദരിച്ചില്ലെങ്കിലും അവഗണിക്കരുത്. സ്കോളർഷിപ്പ് രീതി എന്റെ മനസ്സിൽ ഒരു കുട്ടി തന്റെ പ്രായത്തിനും നിലവാരത്തിൻ യും അടിസ്ഥാനത്തിൽ നിന്ന് കൊണ്ട് നേടിയ പ്രായോഗിക പരിജ്ഞാനമാണ് നാം മിടുക്കനെ കണ്ടെത്തെണ്ടത്. അത് ജീവിത ഗന്തിയും ആയിരിക്കും.
- Ramya GR
ഈ ഓടുന്ന വണ്ടി റിപ്പയർ ചെയ്യാനാവില്ല.
നിർത്തിയിടണം. പരിശോധിക്കണം.
- Abbaa Ali
മത്സരപ്പരീക്ഷകളെല്ലാം ഓർമ പരീക്ഷകളാകുമ്പോൾ ഇതിനും അതാകാതെ തരമില്ലല്ലോ… കോച്ചിംഗിൻ്റെ കാലമാണ് സാർ അതുകൊണ്ട് പരീക്ഷ പരീക്ഷണമാകാം തെറ്റില്ല… പ്രതിഭകളെ വാർത്തെടുക്കാനുള്ള കഠിനശ്രമത്തിൽ പിൻതള്ളപ്പെടുന്നവരുടെ അവകാശത്തിന് ഒരു വിലയുമില്ലേ…. ഓർമ പരീക്ഷകളിലൂടെ മാത്രം പ്രതിഭകളെ എങ്ങനെ നിർണയിക്കും….. ഇതെന്തിനാണ് ഈ പരീക്ഷകൾ എന്ന ചോദ്യം മാത്രം നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…..ആരോട് പറയാൻ……..
- Sanal Kumar Rachana vakamoli