സ്കൂൾ സബ്ജക്റ്റ് കൗൺസിന്റെ ലക്ഷ്യവും – പ്രവർത്തനങ്ങളും

- സബ്ജക്റ്റ് കൗൺസിൽ
- ലക്ഷ്യം
• ഓരോ വിഷയം ബോധനം, നടത്തുന്ന അധ്യാപകരുടെ സംഘപ്രവർത്തനം മുഖേന അധ്യാപനശേഷിയുടെ വികാസത്തിന്
• പാഠ്യവിഷയങ്ങളിലെ പ്രശ്നമേഖലകൾ കണ്ടെത്തി. ആ പ്രശ്നങ്ങളുടെ പരിഹാരത്തിന് നൂതന ഉപാധികളും മാർഗങ്ങളും കണ്ടത്തുന്നതിന്
• പഠനപ്രവർത്തനങ്ങൾ കണ്ടെത്തി ഗവേഷണാത്മകമായി അവ അരിപ്പിച്ച് മികച്ചവ മറ്റു അദ്ധ്യാപകരിലേക്ക് വ്യാപനം ചെയ്യുന്നതിന്
• ഓരോ വിഷയത്തിലേയും വിവിധ ക്ലാസ്സുകളിലെ ഉള്ളടക്ക വികസനതലം തിരിച്ചറിഞ്ഞ് ആവശ്യമായ ഉള്ളടക്ക വിശദീകരണവും മുന്നൊരുക്കവും നടത്തുന്നതിന്
• ഓരോ പാഠഭാഗത്തിനും ഉചിതമായ പഠന-ബോധന ഉപകരണങ്ങളും ഉപാധികളും വികസിപ്പിക്കുന്നതിനും തീരുമാനിക്കുന്നതിനും അധിക വായനയ്ക്കുള്ള സാമഗ്രികൾ, റഫറൻസ് ഗ്രന്ഥങ്ങൾ മറ്റു അനുബന്ധ വിവരണശേഖര ഉപാധികൾ എന്നിവ കണ്ടെത്തുന്നതിനും
• പഠിച്ച ആശയങ്ങളും വസ്തുതകളും അധ്യാപകരുടെ ജീവിതത്തിൽ പ്രയോഗിക്കുന്നതിനും വിജയിക്കുന്നതിനും
- നിർദ്ദേശങ്ങൾ
• വിഷയാടിസ്ഥാനത്തിൽ മികച്ച അദ്ധ്യാപകരുടെ മികവുകൾ ഈ വേദികളിൽ അവതരിപ്പിക്കുവാൻ അവസരം നൽകണം.
• കുട്ടികൾ വികസിപ്പിക്കുന്ന പഠനോപകരണങ്ങളും രീതികളും മറ്റു അദ്ധ്യാപകർക്കും കുട്ടികൾക്കും വേണ്ടി പങ്കുവെയ്ക്കുവാൻ അവസരങ്ങൾ ഒരുക്കണം.
• പ്രതിമാസ ക്ലസ്റ്റർ/തുടർ അധ്യാപക ശാക്തീകരണ യോഗങ്ങളി ലേക്ക് ആവശ്യമായ ചോദ്യങ്ങളും മികവുകളും അവതരിപ്പിക്കു വാൻ വേണ്ടത്ര ആസൂത്രണം ചെയ്യണം.
• സബ്ജക്റ്റ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ക്ലബ് പ്രവർത്ത നങ്ങളും ദിനാചരണങ്ങളും പഠനപ്രവർത്തനങ്ങളാക്കി മാറ്റുവാൻ വേണ്ടത്ര ആലോചനകൾ നടത്തുക.
• സബ്ജക്റ്റ് കൗൺസിലിൽ ക്ലബ് പ്രവർത്തനങ്ങൾ അവതരിപ്പിക്കുക.
• കുട്ടികളുടെ ഉല്പന്നങ്ങളുടെ പ്രദർശനത്തിന് ആവശ്യമായ ക്രമീ കരണവും സമയവും കണ്ടെത്തുക.
• മാതൃക ടീച്ചിംഗ് മാന്വൽ കണ്ടെത്തി, ചർച്ചകൾക്ക് വിധേയമാക്കുക.
• സബ്ജക്റ്റ് കൗൺസിൽ കൺവീനർമാർ, ആ വിഷയത്തിന്റെ അക്കാദമിക് നിർദ്ദേശങ്ങൾ ബന്ധപ്പെട്ട സ്കൂൾ ഭാരവാഹികൾക്ക് അതാൽ സമയത്ത് നൽകുക.
• വിദ്യാഭ്യാസ ജില്ല, സബ്ജില്ല തലങ്ങളിൽ സബ്ജക്റ്റ് കൗൺസിലിന് ഏകീകരിച്ച പ്രവർത്തനപരിപാടികളും കലണ്ടറും ചിട്ടപ്പടുത്തുക.
• കുട്ടികളുടെ നിരന്തര മൂല്യനിർണ്ണത്തിനും അവയുടെ വിശകല നത്തിനും ഫലങ്ങൾ പ്രസിദ്ധീകരിക്കുന്ന തിനാവശ്യമായ ഫോർമാറ്റുകൾ വികസിപ്പിക്കുന്നതിനും പരിഹാരബോധന നട പടികൾ സ്വീകരിക്കുന്നതിനും മുഖ്യപരിഗണ നൽകുക.
• കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് രഹസ്യസ്വഭാവമുള്ള അധ്യാപക വിദ്യാർത്ഥി കമ്മിറ്റികൾ രൂപീകരി ക്കുക.