പ്രവേശനോത്സവം ഘോഷയാത്രകൾ നടത്തരുത്

May 29, 2024 - By School Pathram Academy

സർക്കുലർ

വിഷയം: സമഗ്ര ശിക്ഷാ കേരളം 2024-25 പ്രവേശനോത്സവം – സംബന്ധിച്ച്

2024-25 അദ്ധ്യയന വർഷത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ജി.എച്ച്.എസ്.എസ്-ൽ വെച്ച് 2024 ജൂൺ 3-ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്. ജില്ലാ, ബി.ആർ.സിതലത്തിൽ പ്രവേശനോത്സവം വിജയിപ്പിക്കുന്നതിനാവശ്യമായ ഒരു ക്കങ്ങൾ നടത്തുന്നതിനും പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കുമ്പോൾ തന്നെ കേരളത്തിലെ മുഴുവൻ പൊതു വിദ്യാല യങ്ങളിലും പ്രവേശനോത്സവം നടത്തേണ്ടതാണ്.

> ബി.ആർ.സികളിൽ ബി.ആർ.സിതല ഉദ്ഘാടനം നടത്തേണ്ടതാണ്. ഒന്നു മുതൽ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകൾ ഉദ്ഘാടന കേന്ദ്രമായി തെരഞ്ഞെടുക്കേണ്ടതാണ്. ഉദ്ഘാടനം നടത്തുന്ന സ്ഥലങ്ങളിൽ വിപുലമായ സ്വാഗതസംഘ രൂപീകരണയോഗം വിളിച്ചു ചേർത്ത് പരിപാടി വിജയിപ്പിക്കേണ്ടതാണ്. ഉദ്ഘാ ടനത്തിന് മന്ത്രിമാർ, ജനപ്രതിനിധികൾ, കലാ-സാംസ്ക്‌കാരിക വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിക്കേണ്ടതാണ്.

രക്ഷകർത്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ബി.ആർ.സികൾക്ക് ലഭ്യമാക്കുന്ന ബ്രോഷർ കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് നൽകാനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

പ്രവേശനോത്സവ ദിനത്തിൽ രക്ഷകർത്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 30-40 മിനിട്ട് ദൈർഘ്യമുള്ള അവതരണം അതാതു സ്‌കൂളിലെ ഒരു ടീച്ചർ നടത്തുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.

അവതരണത്തിനായി എല്ലാ ബി.ആർ.സിയുടെയും പരിധിയിൽ വരുന്ന പൊതുവിദ്യാലയങ്ങളിലെ ഒരു ടീച്ച റിന്റെ പേര് ശേഖരിക്കേണ്ടതാണ്. ടി ടീച്ചർ രണ്ടാം ഘട്ട അവധിക്കാല പരിശീനത്തിൽ പങ്കെടുക്കുന്ന ടീച്ച റാകുന്നത് അഭികാമ്യമായിരിക്കും.

സ്‌കൂൾ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് രക്ഷിതാക്കളെ പങ്കെടുപ്പിച്ചുള്ള വിഷയാ വതരണം നടത്തേണ്ടത്.

29.05.2024-നു മുമ്പായി ബി.ആർ.സി ഉദ്യോഗസ്ഥരുടെയും എല്ലാ വിദ്യാലയങ്ങളിലെയും പ്രഥമാധ്യാ പകരുടെയും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെയും ഒരു യോഗം ഓൺലൈനായി കൂടാവുന്നതാണ്.

ബ്ലോക്ക്/പഞ്ചായത്ത്‌തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കേണ്ടതാണ്.

ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനത്തിന്റെ വാർത്തകൾ, ചിത്രങ്ങൾ എന്നിവ പ്രത്യേകം ഡോക്യുമെന്റ് ചെയ്‌ത് ജില്ലാ ഓഫീസിൽ കാലതാമസം കൂടാതെ അയച്ചു തരേണ്ടതാണ്.

പ്രവേശനോത്സവ ദിവസം ആലപിക്കാനുള്ള ‘പ്രവേശനോത്സവ ഗാനം’ സമഗ്ര ശിക്ഷാ കേരള തയ്യാറാക്കി സ്‌കൂളുകൾക്ക് കൈമാറുന്നതാണ് ഉദ്ഘാടന വേളയിൽ എല്ലാ സ്‌കൂളുകളിലും ഗാനം കേൾപ്പിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്. ഗാനം കേൾപ്പി ക്കാൻ സാങ്കേതിക പ്രശ്‌നങ്ങൾ ഒന്നുമില്ലായെന്ന് മുൻകൂട്ടി ഉറപ്പുവരുത്തേണ്ടതാണ്.

► പ്രവേശനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരള പ്രത്യേകം തയ്യാറാക്കുന്ന പോസ്റ്ററുകൾ അച്ചടിച്ച് ബി.ആർ.സി കേന്ദ്രങ്ങളിൽ എത്തിച്ചു നൽകുന്നതാണ്.

മുഴുവൻ പൊതുവിദ്യാലയങ്ങളിലും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളിലും പോസ്റ്ററുകൾ പതിയ്‌ക്കേണ്ടതാണ്.

> വിദ്യാലയങ്ങളിൽ പോസ്റ്ററുകൾ പതിക്കുന്നതു കൂടാതെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, പ്രധാന പ്പെട്ട നഗരങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുൻകൂട്ടി പോസ്റ്റർ പ്രചരണം നടത്തേണ്ടതാ ണ്. ഇതിനായി സമഗ്ര ശിക്ഷാ കേരളയുടെ കീഴിലുള്ള മുഴുവൻ പ്രവർത്തകരുടെയും സേവനം ഉപയോഗ പ്പെടുത്തേണ്ടതാണ്. ആവശ്യമായ ഘട്ടത്തിൽ പി.ടി.എ. എസ്.എം.സി. എസ്.എം.ഡി.സി എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.

► പ്രവേശനോത്സവത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിവിധ ഘട്ടങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായി പാലിച്ചിരിക്കേണ്ടതാണ്. പരിസ്ഥിതി സൗഹ്യദപരിപാടി എന്ന ആശയത്തിന് പ്രാധാന്യം നൽകേണ്ടതാണ്.

► പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന വേളയിൽ ബഹു. മുഖ്യമന്ത്രിയുടെയോ ബഹു. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെയോ സന്ദേശം (അത്തരത്തിലുള്ള നിർദ്ദേശം ലഭ്യമാകുന്നുണ്ടെങ്കിൽ) വായിക്കാനോ, കേൾപ്പിക്കാനോ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തേണ്ടതാണ്.

പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് അർഹമായ പരിഗണന നൽകേണ്ടതാണ്.

ബി.ആർ.സി ട്രെയിനർമാർ, സി.ആർ.സി.സി കോ-ഓർഡിനേറ്റർമാർ എന്നിവർക്ക് പ്രവേശനോത്സവത്തിന്റെ നടത്തിപ്പിനായി പ്രത്യേക ഡ്യൂട്ടി നിർണയിച്ച് (സ്‌കൂൾ‌തല ചുമതലകൾ) നൽകേണ്ടതാണ്.

പൊതുവിദ്യാലയങ്ങളിൽ നവാഗതരെ സ്വീകരിക്കാൻ സാമ്പത്തിക ചെലവില്ലാതെ സാമൂഹിക പങ്കാളിത്ത ത്തോടെ ഉചിതമായ പരിപാടികൾ ആലോചിക്കാവുന്നതാണ്.

► പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന വേളയിൽ സ്‌കൂളുകളിൽ ‘വിദ്യാലയ മികവുകൾ’ പ്രദർശിപ്പിക്കാനുള്ള നിർദ്ദേശം സ്‌കൂളുകൾക്ക് നൽകാവുന്നതാണ്.

ബ്ലോക്കുതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചെലവ് സാമ്പത്തിക വിനിയോഗ രേഖകൾ എന്നിവ ബി.ആർ. സികൾ ജില്ലാ കാര്യാലയത്തിലേക്ക് അയച്ച് നൽകേണ്ടതാണ്.

പുതുതായി പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ താത്‌പര്യം പരിഗണിച്ചാവണം പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. ദീർഘനേരമുള്ള പ്രസംഗങ്ങൾക്ക് പകരം കുട്ടികളുമായി സംവദിക്കുന്ന അവതരണങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതാണ്.

ജനപ്രതിനിധികൾ, അദ്ധ്യാപക സംഘടനകൾ എന്നിവരുടെ പങ്കാളിത്തം പ്രവേശനോത്സവത്തിൽ ഉറപ്പി ക്കാൻ ആവശ്യമായ ക്രമീകരണം ബി.പി. സിമാർ നടത്തേണ്ടതാണ്.

► സ്‌കൂൾ പ്രവേശനോത്സവത്തിനു മുന്നോടിയായി ബി.ആർ.സിതലത്തിൽ ക്യു.ഐ.പി കമ്മിറ്റിയിലെ പ്രാതിനിധ്യമുള്ള അധ്യാപക സംഘടനാ പ്രതിനിധികളുടെയും പഞ്ചായത്തു/ മുനിസിപ്പാലിറ്റി തലത്തിൽ പിഇ.സി/എം.ഇ.സി കളുടെയും മീറ്റിംഗ് വിളിച്ച് ചേർത്ത് മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യേണ്ടതാണ്.

പ്രവേശനോത്സവ പരിപാടികൾ തയ്യാറാക്കുമ്പോൾ പ്രോട്ടോക്കോൾ പാലിക്കാൻ ശ്രദ്ധിക്കേണ്ട താണ്.പ്രവേശനോത്സവത്തിൻ്റെ മുന്നോടിയായി സ്‌കൂൾ പി.ടി.എ/എസ്.എം.സി/എസ്.എം.ഡി.സി/എം.പി.ടി.എ സ്റ്റാഫ് കൗൺസിൽ എന്നിവ കൂടേണ്ടതാണ്.

പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച് ഘോഷയാത്രകൾ നടത്തുന്നത് ഒഴിവാക്കേണ്ടതാണ്.

പ്രവേശനോത്സവത്തിൻ്റെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെൻറേഷൻ നിർബന്ധമായും നടത്തേണ്ടതാണ്.

► പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന യോഗങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതാണ്.

ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി ഒറ്റ ചടങ്ങായി പ്രവേശനോത്സവം സംഘടിപ്പിക്കാൻ സ്‌കൂൾ അധികാരികൾക്ക് പ്രത്യേക നിർദ്ദേശം നൽകേണ്ടതാണ്.

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More