സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും 3 വീതം ടിങ്കറിംഗ് ലാബുകൾ ഈ വർഷം

March 06, 2022 - By School Pathram Academy

സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും 3 വീതം ടിങ്കറിംഗ് ലാബുകൾ ഈ വർഷം തെരഞ്ഞെടുത്ത സ്കൂളുകളിൽ ഒരുക്കുന്നു. ഓരോ ലാബിനും 10 ലക്ഷം രൂപ വീതമാണ് വകയിരുത്തിയിട്ടുള്ളത്. 5-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിലെ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിങ്കറിംഗ് ലാബുകൾ സജ്ജമാക്കുന്നത്. ഇതോടൊപ്പം ശാസ്ത്രപഠനം ക്രിയാത്മകവും രസകരവുമാക്കി മാറ്റുക എന്നതും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.

 

ചവറ കൊറ്റൻകുളങ്ങര വി എച്ച് എസ് എസിലെ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി നിർവ്വഹിച്ചു.