സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക സംഗമത്തെ സംബന്ധിച്ച്

April 22, 2025 - By School Pathram Academy

സർക്കുലർ

വിഷയം:-സമഗ്രശീക്ഷാ കേരളം 2025-26- അധ്യാപക സംഗമം 2025-എസ്.ആർ.ജി, ഡി.ആർ.ജി, ബി.ആർ.സി. തല അധ്യാപക ശാക്തീകരണം-എൽ.പി, യു.പി, ഹൈസ്‌കൂൾതലം നിർദേശങ്ങൾ- സംബന്ധിച്ച്

2025-26 വർഷത്തെ അവധിക്കാല അധ്യാപക സംഗമത്തിനു മുന്നോടിയായുള്ള എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗം ആശയ രൂപീകരണം, മൊഡ്യൂൾ നിർമ്മാണം എന്നിവ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഇതേ തുടർന്ന് എല്ലാ വിഭാഗങ്ങളിലും എല്ലാ ക്ലാസ്/ വിഷയങ്ങളിലുമുള്ള എസ്.ആർ.ജി പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ എസ്.സി.ഇ.ആർ.ടി, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ്, കൈറ്റ് എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ 2025 ഏപ്രിൽ 29 മുതൽ ആരംഭിച്ച് മെയ് 3ന് ഒന്നാം ഘട്ടം അവസാനിക്കുന്നതാണ്(ഏപ്രിൽ 28 ന് ആസൂത്രണം), എച്ച്.എസ് വിഭാഗം എസ്. ആർ.ജി രണ്ടാം ഘട്ടം മെയ് 5/6 ന് ആരംഭിച്ച് 10/11 ന് അവസാനിക്കുന്നതാണ്. എസ്.ആർ.ജി ശാക്തീകരണം റസിഡൻഷ്യലായി 5 ദിവസമാണ് നടത്തുന്നത്. ഈ വർഷം ഹൈസ്‌കൂൾ വിഭാഗ ത്തിൽ ഡി.ആർ.ജി ഒഴിവാക്കി കൂടുതൽ എസ്.ആർ.ജി അംഗങ്ങളെ പങ്കെടുപ്പിച്ചുള്ള അധ്യാപക പരീശിലനത്തിനാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. ഹൈസ്‌കൂൾ വിഭാഗത്തിൽ ഡി.ആർ.ജി പരി ശീലനം ഒഴിവാക്കുന്ന സാഹചര്യത്തിൽ കൂടുതൽ എസ്.ആർ.ജി അംഗങ്ങളെ ഓരോ വിഷയ ത്തിലും ഉൾപ്പെടുത്തി രണ്ടു സ്പെല്ലുകളായി (ആവശ്യമുള്ള വിഷയങ്ങൾക്കുമാത്രം) സംഘടിപ്പിക്കും. കോർ എസ്.ആർ.ജി, എസ്.ആർ.ജി അംഗങ്ങൾ അധ്യാപക പരിശീലനങ്ങൾക്കും നേതൃത്വം നൽകേണ്ടതാണ്. എസ്.ആർ.ജി പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് 2025 മെയ് 6 മുതൽ 10 വരെ തീയതികളിൽ എൽ.പി, യു.പി വിഭാഗങ്ങളിലെ വിവിധ ക്ലാസുകളിൽ/വിഷയങ്ങളിൽ ഡി.ആർ.ജി പരിശീലനം സമഗ്ര ശിക്ഷാ കേരളം, ഡയറ്റ്, കൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കേണ്ടതാണ്. 2025 മെയ് 13 മുതൽ മെയ് 17 വരെയും മെയ് 19 മുതൽ 23 വരെയുമുള്ള തീയതികളിൽ അധ്യാപക സംഗമങ്ങൾ (അഞ്ചു ദിവസം) പരമാവധി രണ്ടു സ്പെല്ലുകളിലായി പൂർത്തിയാക്കേണ്ടതാണ്. എൽ.പി, യു.പി, ഹൈസ്‌കൂൾ എസ്.ആർ.ജി പരിശീ ലനത്തിൻ്റെ ചുമതല എസ്.സി.ഇ.ആർ.ടിയ്ക്കും LP പരിശീലനത്തിന്റേയും 1 മുതൽ 10 വരെ ക്ലാസുകളിലെ യൂ.പി ഡി.ആർ.ജി ബി.ആർ.സി/വിദ്യാഭ്യാസജില്ലാതല അധ്യാപക സംഗമങ്ങളുടേയും നിർവഹണ ചുമതല സമഗ്ര ശിക്ഷാ കേരളത്തിനുമായിരിക്കും.

പൊതുലക്ഷ്യങ്ങൾ

പാഠ്യപദ്ധതി ലക്ഷ്യമിടുന്ന അറിവും കഴിവും ഉള്ളവരാക്കി എല്ലാ കുട്ടികളെയും മാറ്റുന്നതി നായി, കേരളത്തിലെ പാഠ്യപദ്ധതി 2023 ൻ്റെ ദർശനവും സമീപനവും ഉൾക്കൊണ്ട് ഫലപ്ര ദമായ രീതിയിൽ വിനിമയം നടത്തുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ആശയതലവും പ്രയോഗിക തലവും തിരിച്ച റിയുന്നതിനും സ്കൂൾതല പ്ലാനുകൾ, അക്കാദമിക മാസ്റ്റർപ്ലാൻ ഉൾപ്പെടെ രൂപീകരിക്കുന്ന തിനെക്കുറിച്ചുള്ള ധാരണ വികസിപ്പിക്കുവാൻ അതിനുള്ള പ്രയോഗിക അനുഭവങ്ങൾ നൽകുക

വിലയിരുത്തൽ രംഗത്തു വരുന്ന പരിവർത്തനങ്ങൾ തിരിച്ചറിയുവാനും, പഠനബോധന രംഗത്ത് അവ പ്രായോഗികമാക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിയാൻ

കുട്ടികളിലെയും ചെറുപ്പക്കാരിലെയും ആക്രമണോത്സുകതയും ലഹരിയോടുള്ള താല്പ്‌പ ര്യവും അഭിമുഖീകരിക്കുന്നതിന് ‘ബാല്യത്തിനും യൗവ്വനത്തിനും ഒപ്പം’ എന്ന ക്യാമ്പ യിൻ സ്‌കൂളുകളിൽ എങ്ങനെ നടത്തണം എന്ന ധാരണ വികസിപ്പിക്കാൻ.

പിന്തുണാസംവിധാനങ്ങളെ ശക്തിപ്പെടുത്തി പാഠ്യപദ്ധതിയുടെ കാര്യക്ഷമമായ നിർവ ഹണം ഉറപ്പാക്കുക.

രക്ഷിതാക്കൾ, പൊതുസമൂഹം എന്നിവർക്ക് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പ്രസക്തി ബോധ്യപ്പെടുന്നതിനും വ്യക്തത കൈവരിക്കുന്നതിനും പാഠ്യപദ്ധതി നടപ്പിലാക്കുന്നതി ലൂടെ സംഭവിക്കുന്ന നേട്ടങ്ങൾ അറിയുന്നതിനും അവസരം സൃഷ്ടിക്കുക.

വിജ്ഞാന സമൂഹസ്യഷ്‌ടിക്ക് അനുഗുണമായ രീതിയിൽ വിദ്യാഭ്യാസ രംഗത്തെ പരി വർത്തിപ്പിക്കുക.

ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക.

അധ്യാപക പരിശീലന സമീപനം

കേരളത്തിന്റെ സ്കൂ‌ൾ വിദ്യാഭ്യാസ രംഗത്തെ ഇനിയങ്ങോട്ടുള്ള മുന്നേറ്റം സ്‌കൂളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും നീതി ലഭിക്കുന്ന തുല്യതയിൽ ഊന്നിയുള്ള ഗുണ മേന്മ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതിലേക്ക് ആവണം. ഓരോ കുട്ടിയുടെയും ഇടമായി പൊതുവിദ്യാലയങ്ങളെ വികസിപ്പിക്കാൻ കഴിയണം. അതിന് കഴിയണമെങ്കിൽ കുട്ടികളുടെ പൊതുമികവുകൾ ഉൾക്കൊള്ളാനും അവയെ അംഗീകരിച്ച് കൂടുതൽ മികവുള്ളവർ ആക്കി തീർക്കാനും സാധിക്കണം. കൂട്ടായ പ്രവർത്തനത്തിലൂടെ എല്ലാവരുടെയും മികവുകൾ വളർത്താൻ ആവശ്യമായ സാഹചര്യം ഒരുക്കുന്നതോടൊപ്പം ഓരോ കുട്ടിയുടെയും സവി ശേഷ കഴിവുകളെ കണ്ടെത്തി അത് ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കാൻ അവസരം ഉറപ്പാ ക്കുക എന്നത് ഇപ്പോൾ വികസിപ്പിച്ച പാഠ്യപദ്ധതിയുടെ മുഖ്യ ലക്ഷ്യമാണ്.

1) ഒരു വർഷത്തെ സമഗ്രമായി കണ്ടുകൊണ്ടുള്ള പരിശീലനത്തിൽ 10 ദിവസത്തെ മുഖാമുഖ പരിശീലനങ്ങൾക്ക് പുറമെ ഓൺലൈൻ പരിശീലനങ്ങളും പ്രിൻ്റഡ് മെറ്റീരിയൽ നൽകി ക്കൊണ്ടുള്ള പരിശീലനങ്ങളും യഥാസമയങ്ങളിൽ അറിയിക്കുന്ന മറ്റു രീതികൾ അവലം ബിച്ചുള്ള പരിശീലനങ്ങളും ഉണ്ടാകും.

2) കേന്ദ്രീകൃതമായി തയ്യാറാക്കുന്ന പൊതുരൂപരേഖയും പൊതുവായ ഉള്ളടക്കവുമുള്ള പരി ശീലനങ്ങൾക്കുപുറമെ വികേന്ദ്രീകൃതമായ രീതിയിൽ ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള അധ്യാ പക സംഗമങ്ങളും അനുഭവക്കൈമാറ്റവും പ്രോത്സാഹിപ്പിക്കും.

3) അധ്യാപകരുടെ ആവശ്യങ്ങൾ കണ്ടെത്തുന്നതിനായി ഫീഡ്‌ബാക്കുകൾ ഓരോ ടേമിലും ശേഖരിക്കുകയും അതിൻ്റെ അടിസ്ഥാനത്തിലുള്ള പിന്തുണ നൽകുകയും ചെയ്യും.

4) പരിശീലനത്തിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഗവേഷണാത്മക സ്വഭാത്തോടെ പ്രയോ ഗിച്ചു നോക്കുന്നതിനും കണ്ടെത്തലുകൾ പങ്കുവയ്ക്കുന്നതിനും അതിന്റെ അടിസ്ഥാന ത്തിൽ മെച്ചപ്പെടുത്തൽ നടത്തുന്നതിനുമുള്ള കർമ്മ പരിപാടികൾ രൂപപ്പെടുത്തും.

5) വിവിധ ഏജൻസികളുടെ അക്കാദമിക പരിപാടികളെ പൊതുലക്ഷ്യത്തിന് അനുസൃതമായി ഏകോപിപ്പിക്കും

6) ലോവർ പ്രൈമറിതലം മുതൽ സമഗ്രഗുണമേന്മാ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീ ലനം വിഭാവനം ചെയ്തിട്ടുള്ളത്.

7) വിനിമയ ചോർച്ചയില്ലാത്ത രീതിയിലാണ് പരിശീലനം ആസൂത്രണം ചെയ്യുന്നത്. ഇതി നായി വളരുന്ന മൊഡ്യൂൾ എന്ന രീതിശാസ്ത്രം പ്രയോജനപ്പെടുത്തണം. തയ്യാറാക്കുന്ന പരിശീലന മൊഡ്യൂളിൽ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യത ഇതിനായി പ്രയോ ജനപ്പെടുത്തണം.

പരിശീലന ഉള്ളടക്കം

ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ മുഴുവൻ പാഠപുസ്‌തകങ്ങളും പരിഷ്കരിച്ചു കഴി ഞ്ഞു. എല്ലാ ക്ലാസിലെയും അധ്യാപകർക്ക് പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ വന്ന മാറ്റ ങ്ങൾക്ക് അനുസരിച്ച് ഉള്ളടക്കത്തിലും വിനിമയത്തിലും മൂല്യനിർണയത്തിലും പ്രത്യേക ഊന്നൽ നൽകിയുള്ള പരിശീലനമായിരിക്കും നൽകുക.

1) പരിഷ്കരിച്ച പാഠ്യപദ്ധതിയും പുതിയ പാഠപുസ്‌തകങ്ങളെയും അടിസ്ഥാനമാക്കിയുള്ള പഠന ലക്ഷ്യങ്ങൾ കുട്ടികൾ കൈവരിക്കുന്നതിനുതകുന്ന രീതിയിലുള്ള പരിശീലനം.

2) സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതു സംബന്ധിച്ചുള്ള പരിശീലനം

3) മൂല്യനിർണയം,വിലയിരുത്തൽ സമീപനം, നിരന്തര മൂല്യനിർണയം കാര്യക്ഷമമാക്കുന്നതി നുള്ള രീതിശാസ്ത്രം, ചോദ്യപേപ്പർ നിർമ്മാണം, നൂതന പരീക്ഷാരീതികൾ

4) ‘ബാല്യത്തിനും യുവത്വത്തിനും ഒപ്പം’ എന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾ, മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, സൈബർ സുരക്ഷ, കുട്ടികളുടെ മാനസികോല്ലാസം മെച്ചപ്പെടുത്താനും സ്‌കൂൾ അന്തരീക്ഷം സൗഹാർദപരമാക്കാനുമുള്ള പ്രവർത്തനങ്ങൾ.

5) ഉൾച്ചേർന്ന വിദ്യാഭ്യാസം

6) ആരോഗ്യകായിക വിദ്യാഭ്യാസം, തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം

7) ആധുനിക സാങ്കേതിക വിദ്യയും പഠനവും (എ.ഐ. പഠനവിഭവങ്ങൾ)

8) കുട്ടിയുടെ പഠന പുരോഗതി രേഖ (ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്)

9) വിദ്യാപ്രവേശ്

10)മെന്ററിംഗ്, സഹിതം പോർട്ടൽ, അക്കാദമിക മോണിറ്ററിംഗ്

11) രക്ഷാകർത്യ വിദ്യാഭ്യാസം

12) അക്കാദമിക മാസ്റ്റർപ്ലാൻ (ഓരോ വിഷയത്തിലും ടേം അടിസ്ഥാനത്തിൽ)

പരിശീലന കാലയളവ്

1) അഞ്ചുദിവസത്തെ അവധിക്കാല സംഗമം (നോൺ റസിഡൻഷ്യൽ)

2) അഞ്ചു ക്ലസ്റ്റർത്ഥല പരിശീലനങ്ങൾ

3) ഇങ്ങനെ പത്ത് ദിവസത്തെ പരിശീലനത്തിനു പുറമെ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗി ച്ചുള്ള അക്കാദമിക പിന്തുണാരിതികൾ പ്രയോജനപ്പെടുത്തണം.

4) ഓരോ ക്ലാസിലും ഉണ്ടായ പഠന മികവുകൾ പങ്കിടുന്നതിനായുള്ള സെമിനാറുകൾ പ്രാദേ ശികമായി സംഘടിപ്പിക്കാവുന്നതാണ്.

Category: Head Line

Recent

Load More