സമഗ്ര ശിക്ഷ കേരള ; ഹെൽപ്പിംഗ് ഹാൻഡ് പ്രൊജക്റ്റ് തയ്യാറാക്കുന്നതിനുള്ള രൂപരേഖ

July 04, 2024 - By School Pathram Academy

ഹെൽപ്പിംഗ് ഹാൻഡ് പ്രൊജക്റ്റ് തയ്യാറാക്കൽ

1.സ്വന്തം സ്കൂളിൻറെ അക്കാദമിക വെല്ലുവിളി / കുട്ടികൾ ഇനിയും മെച്ചപ്പെടേണ്ട പ്രധാന പ്രശ്നം , ഏത് എന്ന് നിർണയിക്കുന്നു.
NAS, SEAS സർവ്വേഫലങ്ങൾ മുന്നോട്ടു വെക്കുന്ന നിലവിലെ അവസ്ഥകളും പരിഗണിക്കണം.

2.ഇത് കണ്ടെത്താൻ പ്രീ ടെസ്റ്റ് നടത്താം സമഗ്രവും നിരന്തരവുമായ മൂല്യനിർണയ ഫലങ്ങൾ (CCE) പരിശോധിക്കാം
മുൻവർഷം നടന്ന വാർഷിക പരീക്ഷയിലെയോ മറ്റു പരീക്ഷകളിലെ പ്രകടനം വിലയിരുത്തി ഇനിയും മെച്ചപ്പെടേണ്ട മേഖലകൾ കണ്ടെത്താം.അങ്ങനെ വിദ്യാലയത്തിന്റെ ഇനിയും വളർത്തിയെടുക്കേണ്ടതായ / മെച്ചപ്പെടുത്തേണ്ടതായ പ്രശ്നം ഏതെന്ന് കണ്ടെത്തുന്നു

3.പ്രൊജക്റ്റിന് ഒരു അനുയോജ്യമായ പേര് നൽകുന്നു
ഉദാഹരണങ്ങൾ …..

ഗുണനം മധുരം

വായിക്കാം വളരാം

SWEET ENGLISH

പരീക്ഷണങ്ങൾ വിസ്മയങ്ങൾ

ഇതേപോലെ പ്രോജക്റ്റിന് ഒരു പേര് നൽകണം നിങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്ദേശിക്കുന്ന തരത്തിലുള്ള പ്രോജക്ടുകൾക്ക് അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കാം

4. പഠന ലക്ഷ്യങ്ങൾ
ഇത് നമ്മൾ തെരഞ്ഞെടുത്ത പ്രശ്നങ്ങളുടെ സൂക്ഷ്മ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ പഠനനിലവാരസൂചകങ്ങളായി അക്കമിട്ട് പ്രതിപാദിക്കുന്നു.പഠന ലക്ഷ്യങ്ങൾ ഓരോന്നും കൃത്യമായി അളക്കാനുംമൂല്യനിർണയം നടത്താനും പറ്റിയ പഠനനിലവാര സൂചകങ്ങളായി രേഖപ്പെടുത്തണം

ഉദാഹരണം :-
ഗുണിതം മധുരം പ്രൊജക്റ്റിലെ ലക്ഷ്യങ്ങൾ:-

5,6,7 ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും

1 മുതൽ 9 വരെ സംഖ്യകളുടെ ഗുണന വസ്തുതകൾ സ്വയം രൂപീകരിച്ച് എഴുതാൻ കഴിയുക

2). 1 മുതൽ 9 വരെ സംഖ്യകളുടെ ഗുണന വസ്തുതകൾ ഉൾക്കൊള്ളുന്ന പ്രായോഗിക ഗുണന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുക.

3) രണ്ടക്കസംഖ്യകൾ ഉൾക്കൊള്ളുന്ന ഏതു പ്രായോഗിക ഗുണന പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുക.

ഇതേപോലെ പഠന ലക്ഷ്യങ്ങൾ കൃത്യമായി അളക്കാൻ കഴിയുന്ന വിധത്തിൽ പ്രസ്താവനകളായി എഴുതണം

സ്കൂളിലെ വിവിധ വിഭാഗം വിദ്യാർഥികളുടെ ക്ലാസ് അടിസ്ഥാനത്തിൽ കാറ്റഗറി തിരിച്ചുള്ള എണ്ണത്തിന്റെ പട്ടിക വെക്കണം

തുടർന്ന് ഒരു ആമുഖം തയ്യാറാക്കണം.ഇതിൽ നിലവിൽ വിദ്യാലയത്തിന്റെ പശ്ചാത്തലവും അവസ്ഥയും ഈ പ്രൊജക്റ്റ് നടപ്പാക്കേണ്ട ആവശ്യകതയും സൂചിപ്പിക്കണം

അടുത്തതായി പ്രൊജക്റ്റ് വിശദാംശങ്ങൾ രേഖപ്പെടുത്തലാണ്

പ്രൊജക്റ്റ് എങ്ങനെയാണ് ഏതു രീതിയിലാണ് പ്രവർത്തിപ്പിക്കുന്നത് .അതിൻറെ വിശദാംശങ്ങൾ എന്തൊക്കെയാണ് ഏതൊക്കെ ഘട്ടങ്ങളാണ് ഉള്ളത്. പ്രോജക്ടിന്റെ പ്രക്രിയ പ്രവർത്തനക്രമം ഇവ എങ്ങനെയാണ്
ഇവയൊക്കെ വ്യക്തമായി പ്രതിപാദിച്ചിരിക്കണം.

1.പ്രൊജക്റ്റിന്റെ ടാർജറ്റ് ഗ്രൂപ്പ് ആര്?

2.ചുമതലകൾ ആർക്കൊക്കെ

3.മോണിറ്ററിംഗ് നടത്തുന്നത് ആര് / ഏത് ഏജൻസി

4.പ്രൊജക്റ്റ് ഏതു തീയതിയിൽ ആരംഭിച്ച ഏത് തീയതിയിൽ അവസാനിക്കും.

5.ഇടക്കാല വിലയിരുത്തൽ ഏത് തീയതി

6.പ്രൊജക്റ്റ് പൂർത്തിയായതിനുശേഷം നടത്തേണ്ട പോസ്റ്റ് ടെസ്റ്റ് ഫല വിശകലനം ഇവ എപ്പോൾ നടത്തും
എന്നിങ്ങനെ വിശദാംശങ്ങൾ ഗ്രിഡുകളിലായി (കള്ളികളിലായി )
നൽകണം
ബാക്കി വിശദാംശങ്ങൾ പദ്ധതി രേഖയിൽ പറഞ്ഞതുപോലെ തന്നെ ഉൾച്ചേർക്കണം

ഇങ്ങനെ പ്രവർത്തനപദ്ധതി ആരംഭിച്ച് അവസാനിക്കുന്നതുവരെയുള്ള സമഗ്ര വിവരങ്ങളും വിവിധ ടൈറ്റിലുകളിൽ ആയി തയ്യാറാക്കി സമർപ്പിക്കുന്ന രേഖയാണ് പ്രൊജക്ട് റിപ്പോർട്ട്

Category: News