സമയം മാറ്റാൻ സ്കൂളുകൾക്ക് നിർദ്ദേശം…

May 13, 2022 - By School Pathram Academy

www.schoolpathram.com

ന്യൂഡെൽഹി:

രാജ്യത്തെ പല സംസ്ഥാനങ്ങളും അത്യുഷ്ണത്തിന് സാക്ഷ്യം വഹിക്കുകയാണ്. അതിനിടെ പല സംസ്ഥാനങ്ങളിലും ബോർഡ്, സ്കൂൾ പരീക്ഷകൾ നടക്കുന്നുണ്ട്, ചിലയിടങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ചൂടിനെ നേരിടാൻ സ്‌കൂളുകൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി.

യൂനിഫോം നിയമങ്ങളിൽ ഇളവ് വരുത്തണം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ, സ്കൂളുകളിലെ യൂനിഫോം മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സ്കൂൾ മാനജ്മെന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും ചൂടിൽ കുട്ടികൾ സ്കൂൾ യൂണിഫോമിൽ വരുന്നത് പ്രശ്നമാകും. ചൂട് കണക്കിലെടുത്ത് വിദ്യാർഥികൾക്ക് വായുസഞ്ചാരമുള്ള വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കാമെന്നും തുകൽ ഷൂകൾക്ക് പകരം ക്യാൻവാസ് ഷൂ ഉപയോഗിക്കാൻ അനുവാദം നൽകാമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

സമയം മാറ്റാൻ സ്കൂളുകൾക്ക് നിർദ്ദേശം

ഇതോടൊപ്പം സമയക്രമം പുനഃപരിശോധിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും സ്കൂൾ സമയം രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണെങ്കിൽ ചില സംസ്ഥാനങ്ങളിൽ ഇത് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ്. സ്‌കൂളുകൾക്ക് നേരത്തെ അധ്യയനം ആരംഭിക്കാമെന്നും ഉച്ചയ്ക്ക് മുമ്പ് ക്ലാസുകൾ അവസാനിപ്പിക്കാമെന്നും സ്‌കൂൾ തുറക്കുന്ന സമയം രാവിലെ 7.00 ആക്കാമെന്നും മാർഗരേഖയിൽ പറഞ്ഞിട്ടുണ്ട്.

മാർഗനിർദേശങ്ങളിൽ പറയുന്ന മറ്റുകാര്യങ്ങൾ

1. സ്‌കൂൾ സമയം രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെ മാറ്റാം.

2. നിലവിൽ വിദ്യാർഥികൾക്ക് കൊടും വെയിലിൽ മാത്രം ചെയ്യേണ്ട കായിക വിനോദങ്ങളും മറ്റ് ഔട് ഡോർ പ്രവർത്തനങ്ങളും രാവിലെ ഉചിതമായ രീതിയിൽ ക്രമീകരിക്കാനും കഴിയും.

3. സ്‌കൂൾ അസംബ്ലികൾ തണലിലോ ക്ലാസ് മുറികളിലോ നടത്തണമെന്നും അതിന്റെ ദൈർഘ്യം കുറയ്ക്കണമെന്നും പറയുന്നു.

4.സ്‌കൂൾ ബസുകളിലോ വാനുകളിലോ കൂടുതൽ കുട്ടികളുണ്ടാകരുതെന്നും വാഹനങ്ങളിൽ എത്ര സീറ്റുകളുണ്ടോ അതിനനുസരിച്ച് വിദ്യാർഥികളെ കയറ്റണമെന്നും മാർഗരേഖയിൽ പറയുന്നു.

5. ബസിലോ വാനിലോ കുടിവെള്ളം, പ്രഥമശുശ്രൂഷ കിറ്റ് എന്നിവ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

6. സൈകിളിലോ കാൽനടയായോ വരുന്ന വിദ്യാർഥികൾ തൊപ്പിയോ കുടയോ ഉപയോഗിച്ച് തല മറയ്ക്കാൻ നിർദേശിക്കുന്നു.

7. ക്ലാസ് റൂം വായുസഞ്ചാരമുള്ളതും തുറന്നതും ഫാനുകളും ഉണ്ടായിരിക്കണം, അതുപോലെ തന്നെ പവർ ബാകപിനുള്ള ക്രമീകരണങ്ങളും ഒരുക്കണം.

8. അടിയന്തിര സാഹചര്യങ്ങളിൽ സ്കൂൾ അധ്യാപകന്റെയും രക്ഷിതാവിന്റെയും നമ്പർ സൂക്ഷിക്കുക, പൊതുവായ ഉപദേശം നേടുക.

9. പരീക്ഷാ കേന്ദ്രങ്ങളിലും ഈ നിർദേശങ്ങൾ ബാധകമായിരിക്കും.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More