സമയം വൈകിയിട്ടില്ല. 35-ാം വയസില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയാലും മാസം 60,000 രൂപ വരെ പെന്‍ഷന്‍ നേടാം. എന്‍പിഎസ് സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപിക്കേണ്ട വിധം അറിയാം

June 24, 2024 - By School Pathram Academy

NPS: മാസം 60,000 രൂപ പെന്‍ഷന്‍ വേണോ? 35-ാം വയസില്‍ എത്ര രൂപ നിക്ഷേപിക്കണം? സര്‍ക്കാര്‍ പദ്ധതി അറിയാം

 

NPS Calculator: സമയം വൈകിയിട്ടില്ല. 35-ാം വയസില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയാലും മാസം 60,000 രൂപ വരെ പെന്‍ഷന്‍ നേടാം. എന്‍പിഎസ് എന്ന അതുല്യ സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപിക്കേണ്ട വിധം അറിയാം.

NPS: മാസം 60,000 രൂപ പെന്‍ഷന്‍ വേണോ? 35-ാം വയസില്‍ എത്ര രൂപ നിക്ഷേപിക്കണം? സര്‍ക്കാര്‍ പദ്ധതി അറിയാം

Pension: വരുമാനമുള്ള കാലത്ത് പ്ലാന്‍ ചെയ്യേണ്ട ഒന്നാണ് റിട്ടയര്‍മെന്റ്. എത്ര നേരത്തേ തുടങ്ങുന്നോ അത്രയും നേട്ടം വര്‍ധിക്കും. സമ്പത്തു കാലത്ത് തൈ പത്തുവച്ചാല്‍ ആപത്തുകാലത്ത് കാ പത്തു തിന്നാം എന്നു കേട്ടിട്ടില്ലേ? മികച്ച അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും പലരുടെയും വിരമിക്കല്‍ ആസൂത്രണം പലപ്പോഴും പാളുന്നു. ഇതിനു കാരണം അറിവില്ലായ്മയും, ചിട്ടയും ഇല്ലാത്തതാണ്.

മികച്ച റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുന്നവര്‍ക്കായി സര്‍ക്കാര്‍ സുരക്ഷയില്‍ റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS). ഏതൊരു സാധാരണക്കാരനും ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. റിട്ടയര്‍മെന്റില്‍ സ്ഥിരമായ പെന്‍ഷന്‍ വരുമാനം ഉറപ്പാക്കാന്‍ മാര്‍ക്കറ്റ്- ലിങ്ക്ഡ് നിക്ഷേപിക്കാനുള്ള അവസരമാണിത്.

മാസം 60,000 രൂപ പെൻഷൻ

മാസം 60,000 രൂപ വരെ പെൻഷൻ വാങ്ങാൻ നിങ്ങൾ തയ്യാറാണോ? 10 ശതമാനം വാർഷിക റിട്ടേൺ കണക്കാക്കിയാൽ പോലും, 60-ാം വയസു മുതൽ പ്രതിമാസം 60,000 രൂപ പെൻഷൻ വാങ്ങാൻ നിങ്ങൾ 35 വയസു മുതൽ നിക്ഷേപിച്ചാൽ മതിയെന്നു കണക്കുകൾ വ്യക്തമാക്കുന്നു. അപ്പോൾ പലർക്കും സമയം ഒട്ടും വൈകിയിട്ടില്ലെന്നു മനസിലായില്ലേ?

എങ്ങനെ നിക്ഷേപിക്കണം

മുകളില്‍ പറഞ്ഞ ലക്ഷ്യങ്ങളിലേയ്ക്ക് എത്താന്‍ എങ്ങനെ നിക്ഷേപിക്കണം എന്നാകും പലരും ചിന്തിക്കുന്നതല്ലേ? എങ്കില്‍ വായന തുടരൂ. 60 വയസില്‍ പ്രതിമാസം 60,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ 35 വയസില്‍ നിക്ഷേപം ആരംഭിക്കണം. പിഎഫ്ആര്‍ഡിഎ നിയന്ത്രിക്കുന്ന എന്‍പിഎസ് ഏറ്റവും സുരക്ഷിതമായി നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നു തന്നെയാണ്.

വിപണി-ലിങ്ക്ഡ്, നിര്‍വചിക്കപ്പെട്ട- സംഭാവന നിക്ഷേപ പദ്ധതി എന്ന നിലയില്‍ എന്‍പിഎസിന് പ്രിയം കൂടുതലാണ്. 18 നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ അതുല്യ പദ്ധതി ഉപയോഗപ്പെടുത്താന്‍ സാധിക്കും.

കണക്കിലെ കളി

പ്രായം: 35 വയസ്സ്

വിരമിക്കല്‍ പ്രായം: 60

മൊത്തം സംഭാവന: 25 വര്‍ഷം

സംഭാവന: പ്രതിമാസം 22,425 രൂപ

പ്രതീക്ഷിക്കുന്ന വരുമാനം: 10%

മൊത്തം കോര്‍പ്പസ്: 3,00,02,192 രൂപ

ആകെ നേട്ടം: 2,32,74,692 രൂപ

മൊത്തം നിക്ഷേപം: 67,27,500 രൂപ

എന്‍പിഎസ് കാലവധി എത്തുമ്പോള്‍…

ഈ നിക്ഷേപ പദ്ധതിയില്‍ നിങ്ങള്‍ 60 വയസിന് മുമ്പ് ചേരുകയാണെങ്കില്‍, അവര്‍ക്ക് സമ്പാദ്യത്തിന്റെ 60 ശതമാനം വരെ 60 വയസില്‍ ഒറ്റത്തവണയായി പിന്‍വലിക്കാം. ബാക്കി 40 ശതമാനം പെന്‍ഷനായി മാറ്റിവയ്ക്കപ്പെടും.

60 വയസിലോ, അതിനു ശേഷമോ എന്‍പിഎസില്‍ അംഗമാകുന്നവര്‍ക്ക്, ചേര്‍ന്നു മൂന്ന് വര്‍ഷത്തിന് ശേഷം പിന്‍വലിക്കല്‍ ആകാം. ഇവിടെയും 60 ശതമാനം വരെ ഒറ്റത്തവണയായി എടുക്കാം. ബാക്കി തുക പെന്‍ഷനായി വിനിയോഗിക്കണം. മൊത്തം സമ്പാദ്യം 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍, തുക പൂര്‍ണമായും ഒറ്റത്തവണയായി നല്‍കും.

എത്ര പെന്‍ഷന്‍ ലഭിക്കും?

എന്‍പിഎസില്‍ നിന്ന് ഒരു വരിക്കാരന് ലഭിക്കുന്ന പെന്‍ഷന്‍ തുക ഒട്ടനവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. സംഭാവനയുടെ വലുപ്പം, നിക്ഷേപ വരുമാനം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കുന്ന സമ്പാദ്യത്തിന്റെ അളവ് തുടങ്ങിയ ഘടകങ്ങള്‍ ഇവിടെ പ്രധാനമാണ്. അതുപോലെ എന്‍പിഎസ് നിക്ഷേപം വിപണി സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് എന്‍പിഎസ് ഗ്യാരണ്ടീഡ് ആനുകൂല്യങ്ങളൊന്നും അവകാശപ്പെടുന്നില്ലെന്നു സാരം.

(മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ്. നിക്ഷേപങ്ങള്‍ക്കു മുമ്പ് വിദഗ്ധരുടെ സഹായം തേടുന്നതു നല്ലതാണ്.)

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More