സമൂഹമാകെ അണിനിരക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

February 16, 2022 - By School Pathram Academy

തിരുവനന്തപുരം : ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നതിന് മുന്നോടിയായി 19, 20 തീയതികളിൽ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്‌കൂളുകളിൽ അവ എത്തിക്കാനും സ്‌കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം. സ്‌കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചു. സ്‌കൂ‌ൾ പൂർണമായി പ്രവർത്തിക്കുന്നതിന്‌ മുന്നോടിയായി മന്ത്രി ജില്ലാ കലക്‌ടർമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്‌ച വൈകീട്ട് നാലിന്‌ ഓൺലൈനായാണ് യോഗം. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവരും പങ്കെടുക്കും.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More