സമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കിഴിവ് വരുത്തില്ല

August 24, 2024 - By School Pathram Academy

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിലേക്ക് സമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കിഴിവ് വരുത്തില്ല. സമ്മതപത്രം നൽകാത്തവർക്കും പി.എഫ് ലോണിന് അപേക്ഷ നൽകാൻ നിലവിൽ സ്പാർക്ക് സംവിധാനത്തിൽ തടസ്സമില്ലെന്നും ധനകാര്യ അഡീ : ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വ്യക്തമാക്കി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു.