സമ്മർ സ്‌കൂൾ’ റെസിഡൻഷ്യൽ പരിപാടിയായി സംഘടിപ്പിക്കും
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) രണ്ടാമത് ‘സമ്മർ സ്‌കൂൾ’ റെസിഡൻഷ്യൽ പരിപാടിയായി സംഘടിപ്പിക്കും. സാങ്കേതിക വിദഗ്ധരുടെ അറിവ് പരിപോഷിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മെയ് 4 മുതൽ മെയ് 17 വരെയാണ് പരിപാടി. ഗവേഷകർ, അധ്യാപകർ, കമ്പനി പ്രൊഫഷണലുകൾ തുടങ്ങി 120 ലേറെ പേരാണ് ആദ്യത്തെ സമ്മർ/വിന്റർ സ്‌കൂൾ കോഴ്‌സ് പൂർത്തിയാക്കിയത്.
https://icfoss.in/events വഴി ഏപ്രിൽ 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://schools.icfoss.org, 7356610110, 2700012/13, 0471 2413013, 9400225962 (രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വിളിക്കാം).