സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാറിനെ വിമർശിക്കൽ ചട്ടലംഘനം :- സർക്കാർ ഉത്തരവിന്റെ പകർപ്പ്

June 12, 2023 - By School Pathram Academy

1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (A) പ്രകാരം സർക്കാർ ജീവനക്കാർ ഏതെങ്കിലും സംഭാഷണത്തിലൂടെ യോ, എഴുത്തിലൂടെയോ മറ്റുരീതിയിലോ, സർക്കാർ അനുവർത്തിക്കുന്ന നയത്തെയോ അസോസിയേഷനിലോ, സംഘത്തിലോ ചർച്ച ചെയ്യുവാനോ വിമർശിക്കുവാനോ യാതൊരു രീതിയിലും പങ്കെടുക്കുവാനോ പാടില്ലാത്തമാകണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങാതെ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുവാൻ പാടില്ലെന്ന് നിഷ്കർഷിച്ചു കൊണ്ട് സൂചന (2) പ്രകാരം സർക്കുലറും പുറപ്പെടുവിച്ചിരുന്നു.

 

എന്നാൽ പ്രസ്തുത നിർദ്ദേശങ്ങൾ കർശനമായി പാലിക്കാതെ സർക്കാർ ജീവനക്കാർ സാമൂഹ്യമാധ്യമങ്ങ ളിലൂടേയും, ദൃശ്യശ്രവ്യമാധ്യമങ്ങ ളിലൂടെയും സർക്കാർ നയങ്ങളെയും നടപടികളെയും കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേൽസാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ ) ലംഘിച്ചുകൊണ്ട് സർക്കാർ ജീവനക്കാർ സാമൂഹ്യ മാധ്യമങ്ങളിലൂടെയും, – ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെയും സർക്കാർ നയങ്ങളെയും നടപടികളെയും കുറിച്ച് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ അഭിപ്രായ പ്രകടനം നടത്തുന്നതായി ശ്രദ്ധയിൽപ്പെ ടുകയോ, പരാതി ലഭിക്കുകയോ ചെയ്യുന്ന പക്ഷം മേലധികാരി ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കേണ്ടതാണ്.

 

ഇത്തരത്തിൽ ചട്ടലംഘനം നടത്തുന്ന ജീവനക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയായി കണക്കാക്കുന്നതാണ്.

 

സത്യജിത്ത് രാജൻ,

പ്രിൻസിപ്പൽ സെക്രട്ടറി

 

വകുപ്പു മേധാവികൾക്കും നിയമനാധികാരികൾക്കും