സംസ്ഥാന ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളം നൽകുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ്

August 16, 2024 - By School Pathram Academy

ഉത്തരവ്

സംസ്ഥാനത്ത്, 2024 ജൂലൈയിൽ വയനാട്ടിൽ അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടൽ വരുത്തി വച്ചിട്ടുള്ള നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ടി ജില്ലയുടെ പൂർവ്വസ്ഥിതി വീണ്ടെടുക്കുന്നതിനുമായുള്ള പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കോടിക്കണക്കിന് രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ആയതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പരമാവധി തുക സമാഹരിക്കേണ്ടതായി കാണുന്നു. മേൽ സാഹചര്യത്തിൽ, സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നവരും സമൂഹത്തിൽ സ്ഥിര വരുമാനം ഉള്ളവരുമായ പ്രധാന വിഭാഗമായ ജീവനക്കാർ എന്നിരിക്കെ, എല്ലാ വിഭാഗം ജീവനക്കാരുടേയും പൂർണ്ണ സഹകരണം CMDRF-ലേയ്ക്ക് ഉള്ള സംഭാവനയുടെ കാര്യത്തിൽ പ്രതീക്ഷിക്കുന്നു എന്നും ആകയാൽ സംസ്ഥാനത്തെ Govt/PSU/Board/University/Aided/LocalBodies/Grant-in-Aid/Commissions/Tribunals/๑๐ സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെ എല്ലാ ജീവനക്കാരും തങ്ങളുടെ അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി പ്രതീക്ഷിക്കുന്നതായും, ആയത് നിർബന്ധമല്ലെങ്കിലും ഒരാളും ഇതിൽ നിന്നും വിട്ടു നിൽക്കരുതെന്നും സർക്കാരിന് വേണ്ടി ബഹു. മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും മറ്റുള്ളവരുടെയും അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നൽകുന്നത് സംബന്ധിച്ച് സർക്കാർ താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവാകുന്നു

1) എല്ലാ  Govt/PSU/Board/University/ Alded/Local Bodles/Grant-in-Ald/Commissions/Tribunals/ മറ്റ് സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാർക്ക് ഈ നിർദ്ദേശങ്ങൾ ബാധകമാണ്.

2) ഏറ്റവും ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നൽകേണ്ടതാണ്.

3) തുക ഈടാക്കുന്നതിനായി ഈ ഉത്തരവിൻ്റെ അനുബന്ധമായി ചേർത്തിരിക്കുന്ന 6303 സമ്മത പത്രം ജീവനക്കാരിൽ നിന്നും, ബന്ധപ്പെട്ട ഡി.ഡി.ഒ-മാർ സ്വീകരിച്ചിരി ക്കേണ്ടതാണ്. 

4) ഇങ്ങനെ ഒടുക്കുന്ന തുക പ്രത്യേകമായി തുറക്കുന്ന ഒരു ട്രഷറി അക്കൗണ്ടിലേക്ക് വരവ് വയ്യേണ്ടതാണ്.

5) ശമ്പള തുക കണക്കാക്കുന്നത് 2024 ആഗസ്റ്റ് മാസത്തെ മൊത്ത ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. ടി തുകയുടെ മുപ്പതിലൊന്നായി ഒരു ദിവസത്തെ ശമ്പള തുക (rounded to nearest rupee) കണക്കാക്കേണ്ടതാണ്.

6) 5 ദിവസത്തെ വേതനം സംഭാവന ചെയ്യുന്നവർക്ക് ടി തുക പരമാവധി 3 ഗഡുക്കളായി നൽകാവുന്നതാണ് (1+2+2=5).

7) 5 ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യാൻ സന്നദ്ധരാകുന്നവർക്ക് ഒരു മാസം ചുരുങ്ങിയത് 2 ദിവസം എന്ന ക്രമത്തിൽ 10 ഗഡുക്കൾ (അവസാന ഗഡു ഒരു ദിവസത്തെ തുകയും ആകാം) വരെ അനുവദിക്കാവുന്നതാണ്.

8) ശമ്പളത്തിൽ നിന്നും സി.എം.ഡി.ആർ.എഫ്-ലേക്ക് സംഭാവനയായി നൽകുന്ന തുക 2024 സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ആഗസ്റ്റ് മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യുന്നതാണ്.

9) ജീവനക്കാർക്ക് തങ്ങളുടെ പ്രോവിഡന്റ് ഫണ്ടിൽ നിന്നും സി.എം.ഡി.ആർ.എഫ്-ലേക്ക് തുക അടയ്ക്കാവുന്നതാണ്. അതിനായി എൻ.ആർ.എ/റ്റി.എ-യ്ക്കുളള അപേക്ഷ പ്രത്യേകമായി നൽകേണ്ടതാണ്.

10) അഞ്ച് ദിവസമോ അതിൽ കൂടുതലോ സി.എം.ഡി.ആർ.എഫ്-ലേക്ക് സംഭാവന ചെയ്യുന്നവർക്ക് ഈ വർഷത്തെ ആർജ്ജിതാവധി സറണ്ടർ ചെയ്ത് പി.എഫ്-ൽ ലയിപ്പിക്കുന്നതിൽ നിന്നോ, പണമായി കൈപ്പറ്റുന്നവർക്ക് ടി തുകയിൽ നിന്നോ, തുക കുറവ് ചെയ്ത് നൽകേണ്ടതും നിലവിലെ ചട്ടങ്ങൾ പ്രകാരം ഉള്ള വാർഷിക പരിധി ബാധകമായിരിക്കുന്നതുമാണ്.

11) ഇപ്രകാരം സറണ്ടർ ചെയ്ത ശേഷം, ചട്ടപ്രകാരം ഉള്ള ബാക്കി ദിവസത്തെ സറണ്ടർ ഈ വർഷം തന്നെ ചെയ്യാവുന്നതുമാണ്.

12) മേൽ നിർദ്ദേശങ്ങൾ പ്രകാരം, ശമ്പളത്തിൽ നിന്നും സി.എം.ഡി.ആർ.എഫ്-ലേക്ക് മാസ ഗഡുക്കൾ പിടിക്കുന്നവർക്ക് ആയത് കഴിയുന്നത് വരെ ജി.പി.എഫ്. വരിസംഖ്യയിൽ നിന്നും, ജീവനക്കാരൻ ആവശ്യപ്പെടുന്ന പക്ഷം തുക കുറയ്ക്കാവുന്നതാണ്.

13) ശമ്പളത്തിൽ നിന്നും ഗഡുക്കൾ പിടിക്കുന്നത് അവസാനിക്കുന്നതുവരെ ജി.പി.എഫ്, റ്റി.എ തിരിച്ചടവ്, ജീവനക്കാരൻ ആവശ്യപ്പെടുന്ന പക്ഷം മരവിപ്പിക്കാവുന്നതാണ്.

14) മേൽ ഓപ്ഷനുകൾ (ശമ്പളം, ലീവ് സറണ്ടർ, പി.എഫ് ലോൺ) കൂട്ടി കലർത്തി സമ്മതം നൽകാനാവില്ലായെന്നും, അഞ്ച് ദിവസത്തെ തുകയിൽ ഇതിനോടകം ഒരു തുക സംഭാവന നൽകിയവർക്ക് ബാക്കി തുക ഈ ഓപ്ഷനുകളിലൂടെ നൽകാനാവില്ലായെന്നും അറിയിക്കാവുന്നതാണ്. അങ്ങനെയുള്ളവർക്ക് ബാക്കി തുക നേരിട്ട് ട്രഷറിയിൽ ഒടുക്കാവുന്നതാണ്.

15) SPARK/G-SPARK/UNI-SPARK കൂടാതെ മറ്റ് pay roll പാക്കേജുകളിൽ ഇത്തരം കിഴിവ് നടത്തി

തുക ഒടുക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തേണ്ടതാണ്. എന്നാൽ ആഗസ്റ്റ് മാസത്തെ ശമ്പള ബില്ല് മാറി കഴിഞ്ഞാൽ പിന്നീട് ഇത് സംബന്ധിച്ച തിരുത്തലുകൾ സാധ്യമാകുന്നതല്ലായെന്നും അറിയിക്കാവുന്നതാണ്.