സിഗരറ്റുമായി ദേശീയഗാനം ആലപിച്ച് പെൺകുട്ടികൾ

April 11, 2023 - By School Pathram Academy

കൊൽക്കത്ത ∙ സിഗരറ്റ് വലിക്കുന്നതിനിടെ ദേശീയഗാനത്തെയും പതാകയെയും അവഹേളിക്കുന്ന പെൺകുട്ടികളുടെ വിഡിയോയെച്ചൊല്ലി വിവാദം. ദേശീയഗാനത്തെ പരിഹസിക്കുകയും സിഗരറ്റിനോട് താരതമ്യം ചെയ്യുകയും ചെയ്യുന്ന തരത്തിലുള്ള വിഡിയോയാണ് പെൺകുട്ടികൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

വരികൾ തെറ്റിച്ചാണ് ദേശീയഗാനം ആലപിക്കുന്നതും. സമൂഹമാധ്യമത്തിൽ ഇവർക്കെതിരെ രൂക്ഷ വിമർശനമാണ്. കർശന നടപടി ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തി. വിവാദമായതോടെ സമൂഹമാധ്യമ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് തടിതപ്പാനുള്ള ശ്രമത്തിലാണ് പെണ്‍കുട്ടികള്‍.

നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ അത്രായി ഹാൽദർ ലാൽബസാർ സൈബർ സെല്ലിലും ബാരക്പുർ കമ്മിഷണറേറ്റിലും പരാതി നൽകിയതായി റിപ്പോർട്ടുണ്ട്. തമാശയ്ക്കു വേണ്ടിയാണ് ഇത്തരത്തിലൊരു വിഡിയോ ഉണ്ടാക്കിയതെന്നാണ് പെൺകുട്ടികളുടെ വിശദീകരണം. പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്നും റിപ്പോർട്ടുണ്ട്. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Category: News

Recent

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024

കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പ്ലേസ്‌മെന്റ്‌ ഡ്രൈവ്

July 11, 2024
Load More