സിനിമാ നടൻ കൊല്ലം തുളസിയുടെ സൗന്ദര്യ രഹസ്യം ‘ യൂറിൻ തെറാപ്പി -‘ എന്താണ് യൂറിൻ തെറാപ്പി ?

April 24, 2022 - By School Pathram Academy

കൊല്ലം: തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി. യൂറിന്‍ തെറാപ്പി ആണ് തന്റെ ഗ്ലാമറിന്റെ രഹസ്യമെന്നും യൂറിന്‍ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു  ടിവി ചാനലിന്  നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തില്‍ നിന്നുമാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച്‌ ആദ്യമായി അറിഞ്ഞതെന്ന് താരം പറയുന്നു. ആദ്യമാദ്യം തനിക്ക് മടിയുണ്ടായിരുന്നുവെന്നും,

പിന്നീട് സ്വന്തം മൂത്രം കുടിക്കാന്‍ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു. ‘രാവിലെയും ഉച്ചക്കും മൂത്രം കുടിക്കുക. കണ്ണില്‍ എഴുതുക. ഗാര്‍ഗിളിങ് ചെയ്യുക.

മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്.എനിക്ക് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി.സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് മൂത്രം.

 

Category: News