സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം: തിരുവനന്തപുരം മേഖല ഒന്നാമത്; ഈ സൈറ്റുകളിൽ ഫലമറിയാം

May 12, 2023 - By School Pathram Academy

സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാഫലം: തിരുവനന്തപുരം മേഖല ഒന്നാമത്; ഈ സൈറ്റുകളിൽ ഫലമറിയാം

   

ന്യൂഡൽഹി ∙ സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനമാണ് വിജയം. 99.91 ശതമാനം വിജയം നേടി തിരുവനന്ത പുരം മേഖല ഒന്നാമതെ ത്തി. 78.05 ശതമാനമുള്ള പ്രയാഗ്‍രാജ് ആണ് മേഖലാടിസ്ഥാനത്തിൽ പിന്നിൽ.

 

വിദ്യാര്‍ഥികള്‍ക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാന്‍ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി (ശതമനമനുസ രിച്ചുള്ള ഗ്രേഡ്) ഇത്തവണ തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. 10–ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം 39 ലക്ഷത്തോളം വിദ്യാർഥികളാണു പരീക്ഷ എഴുതിയത്.

 

 

ഫലമറിയാനുള്ള സൈറ്റുകൾ:

 

https://cbseresults.nic.in/

https://www.cbse.gov.in/

https://results.gov.in/

https://results.digilocker.gov.in/

https://umang.gov.in

Category: News