സില്‍വര്‍ ലൈനിന് ബദല്‍ മാര്‍ഗ്ഗം ഉപദേശിച്ച് ആര്‍വിജി മേനോന്‍

April 28, 2022 - By School Pathram Academy

സില്‍വര്‍ ലൈനിന് ബദല്‍ മാര്‍ഗ്ഗം ഉപദേശിച്ച് ആര്‍വിജി മേനോന്‍

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായി അവതരിപ്പിക്കപ്പെടുകയും വിവാദത്തിനും പ്രതിഷേധത്തിനും വഴിവയ്ക്കുകയും ചെയ്ത സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദല്‍മാര്‍ഗം നിര്‍ദേശിച്ച് കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ആര്‍വി ജി മേനോന്‍.

 

സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന പാനലിലെ ഏക അംഗം എ നിലയിലായിരുന്നു ആര്‍വിജി മേനോന്‍ തന്റെ വാദങ്ങള്‍ നിരത്തിയയത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചപോലും വൈകിപ്പോയ ഒന്നാണ്.എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും, പിന്നീട് ചര്‍ച്ച നടത്താം എന്ന് പറയുകയും ചെയ്യുന്നതില്‍ മര്യാദ കേടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പുതിയ കാലത്ത് നിയമം പരിഷ്‌കരിക്കേണ്ടത് സര്‍ക്കാരല്ലേയെന്ന് ബസുടമ ഇതിനൊപ്പമായിരുന്നു വേഗമേറിയ യാത്രക്ക് സഹായിക്കുന്ന ചില റെയില്‍വേ പരിഷ്‌കാരങ്ങള്‍ ആര്‍വിജി മേനോന്‍ ചൂണ്ടിക്കാട്ടിയത്.ദീര്‍ഘദൂര ട്രെയിനുകള്‍ക്കൊന്നും നിലവില്‍ സില്‍വര്‍ ലൈനിലേക്ക് കയറാന്‍ കഴിയില്ല. ഇതിന് പുറത്താണ് ട്രെയിന്‍ കയറാനുള്ള അധിക യാത്ര.

 

എറണാകുളത്തെ സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ കാക്കനാടാണ്. കൊല്ലത്തേത് മുഖത്തലയിലും. ഇവിടേക്ക് എത്തിച്ചേരാന്‍ മറ്റ് വാഹനങ്ങള്‍ ഉപയോഗിക്കേണ്ട നിലയുണ്ടാലും.

 

വെള്ളമൊഴുകുന്ന തോടുള്ള സ്ഥലത്താണ് മുഖത്തലയില്‍ സ്റ്റേഷന്‍ വരുന്നത്. ഇതുള്‍പ്പെടെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കൃത്യമായി പാരിസ്ഥിതികാഘാതം പഠിക്കേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

ആരോപണത്തിന് പിന്നാലെ രാജ്യം വിട്ടു റെയില്‍വേ വികസനം കാര്യക്ഷമല്ലാത്തതാണ് മറ്റൊരു തിരിച്ചടി. അരൂര്‍ മുതല്‍ ചേര്‍ത്തല വരെ നാലുവരിപ്പാത എടുത്തിട്ട് 20 വര്‍ഷമായി. സ്ഥലം കൊടുത്തതാണ് നാട്ടുകാര്‍.

 

എന്നിട്ടും പദ്ധതി വന്നില്ല. അതിന് കാരണം ശുദ്ധകഴിവുകേടാണ്. റെയില്‍വേ ഇരട്ടിപ്പ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നതിനുള്ള കാരണവും മറ്റൊന്നല്ല. മൂന്ന് മണിക്കൂറില്‍ ജനശതാബ്ദി കോഴിക്കോട്ട് നിന്ന് എറണാകുളത്ത് എത്തും.

 

എന്നാല്‍ പിന്നീട് അത് സാധ്യമല്ല. റെയില്‍വേയ്ക്ക് കേരളത്തോട് അവഗണനയാണ്. സതേണ്‍ റെയില്‍വേയ്ക്കും നോര്‍ത്തേണ്‍ റെയില്‍വേയ്ക്കും നല്‍കുന്ന തുക പരിശോധിച്ചാല്‍ പോലും ഈ സാഹചര്യം വ്യക്തമാവും.

 

കേരളത്തിലെ റെയില്‍വേ ട്രാക്കില്‍ 626 വളവുകളുണ്ട്. അവിടെ 200 കി മീ സ്പീഡില്‍ ഓടിക്കാനാകില്ല. എന്നാല്‍ 150 കിമി വേഗതയില്‍ ഓടിക്കാനാവും. വളവ് നിവര്‍ത്തിയുള്ള പാത ഇട്ടാല്‍ കൂടുകല്‍ അനുകൂല സാഹചര്യം ഉണ്ടാവും.

 

അത്തരത്തില്‍ ഒരു പദ്ധതി വിഭാവനം ചെയ്യാവുന്നതാണ്. ഇതിന് പുറമെ എറണാകുളം – തൃശ്ശൂര്‍ – ഷൊര്‍ണൂര്‍ മൂന്നാമത്തെ പാത, തെക്കോട്ടും വടക്കോട്ടും പാതകള്‍ തയ്യാറാക്കാം. രണ്ടിന്റെയും ചെലവ് താരതമ്യം ചെയ്യണം.

 

സാങ്കേതികമായി കൂടുതല്‍ മുന്നേറുന്ന സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ സ്പീഡുകളുള്ള വണ്ടികള്‍ ഓടിക്കാനാവും. മുംബൈയിലേതിന് സമാനമായി മിനിറ്റുകള്‍ ഇടവിട്ട് ട്രെയിനുകള്‍ ഓടിക്കാനാകും.

 

വളവ് നിവര്‍ത്തി മൂന്നാമത്തെ ലൈന്‍ ഇടുന്നതാകും ചെലവ് കുറയ്ക്കാനും പാരിസ്ഥിതികാഘാതം കുറയ്ക്കാനും സഹായകമാവും. റെയില്‍വേ ലൈനിന് അടുത്തുള്ള സ്ഥലങ്ങള്‍ക്ക് ചെലവ് കുറവാണെന്നും അദ്ദേഹം സംവാദത്തില്‍ ചൂണ്ടിക്കാട്ടി.

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More