സിവിൽ സർവീസ് പരീക്ഷാ പരിശീലനം : അപേക്ഷകൾ ക്ഷണിച്ചു

April 11, 2022 - By School Pathram Academy

സിവിൽ സർവീസ് പരീക്ഷാ പരിശീലനം : അപേക്ഷകൾ ക്ഷണിച്ചു.

 

2023 ൽ നടക്കുന്ന UPSC സിവിൽ സർവീസ് പരീക്ഷ എഴുതുന്നവർക്കായി കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമി സംഘടിപ്പിക്കുന്ന പരിശീലന കോഴ്സുകളിലേക്ക് പ്രവേശനം നേടാനാഗ്രഹിക്കുന്ന ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രിലിമിനറി കം മെയിൻസ് (PCM) റഗുലർ കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 

റജിസ്ട്രേഷൻ :

2022 ഏപ്രിൽ 1 മുതൽ 22 വരെ www.kscsa.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷകർക്ക് റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ഫീ 200 രൂപയാണ്. ഓൺ ലൈൻ വഴിയാണ് ഫീ അടക്കേണ്ടത്. അതിനുള്ള ലിങ്കും സൈറ്റിൽ ലഭ്യമാണ്.

പ്രവേശന പരീക്ഷ :

കോഴ്സുകളിലേക്ക് പ്രവേശനത്തിനും / സംവരണ ആനുകൂല്യത്തിനും അർഹത നിശ്ചയിക്കുന്നതിനായി അപേക്ഷകർ പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ട്.

ഏപ്രിൽ 24 ന് കാലത്ത് 11 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് പ്രവേശന പരീക്ഷ. അക്കാദമിയുടെ മുഖ്യ കേന്ദ്രമായ തിരുവനന്തപുരം ഉപകേന്ദ്രങ്ങളായ കൊല്ലം, മുവാറ്റുപുഴ , പാലക്കാട്, കോഴിക്കോട് , ICSR – പൊന്നാനി,കല്യാശ്ശേരി എന്നീ കേന്ദ്രങ്ങളിൽ വെച്ചാണ് പരീക്ഷ. പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക ഏപ്രിൽ 26 ന് 2 മണിക്ക് പ്രസിദ്ധീകരിക്കുകയും ക്ലാസുകൾ ജൂൺ 1 ന് ആരംഭിക്കുകയും ചെയ്യും.

 

ഒബ്ജക്ടീവ് രീതിയിലുള്ള പ്രവേശന പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 100 ചോദ്യങ്ങളാണ് ഉണ്ടാവുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.

UPSC പ്രിലിമിനറി പരീക്ഷയുടെ സിലബസ് പ്രകാരമായിരിക്കും ചോദ്യങ്ങൾ. വിവിധ ഏരിയകളും ചോദ്യങ്ങളുടെ

എണ്ണവും താഴെ നൽകിയിരിക്കുന്നു.

മെന്റൽ എബിലിറ്റി – 10

ഹിസ്റ്ററി – 15

ജിയോഗ്രഫി – 15

സയൻസ്&ടെക്നോളജി – 5

ഇക്കണോമിക്സ് – 15

ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ- 20

ഇക്കോളജി & എൺവിയോൺമെന്റ് – 20

 

ആകെ = 100 ചോദ്യങ്ങൾ

ഫീസും ഫീസിളവുകളും

പ്രവേശന പരീക്ഷയിൽ യോഗ്യത നേടി PCM കോഴ്സിന് പ്രവേശനം നേടുന്നവർ കോഴ്സ് ഫീ അടക്കേണ്ടതുണ്ട്.

മെയിൻസ് ഒപ്ഷണൽ

പേപ്പറടക്കമുള്ള വിഷയങ്ങളുടെ ട്യൂഷൻ ഫീ 50,000 രൂപയാണ്. ഇതിനു പുറമെ GST ഇനത്തിൽ 9000 രൂപയും അടക്കണം.

തിരിച്ചു കിട്ടാവുന്ന കോഷൻ ഡെപ്പോസിറ്റ്  2000 രൂപയും കൂട്ടിചേർത്താൽ 61,000 രൂപയാണ് കോഴ്സ് ഫീ.

(50000 +9000+2000 = 61000)

ഫീസിളവുകൾ:

അക്കാദമിയുടെ എല്ലാ കേന്ദ്രങ്ങളിലും 10% സീറ്റുകൾ SC/ST വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു.

കല്യാശ്ശേരി ഉപകേന്ദ്രത്തിലെ 51% സീറ്റുകളും SC വിഭാഗത്തിനു സംവരണം ചെയ്തിട്ടുണ്ട്. SC വിഭാഗത്തിലെ വിദ്യാർത്ഥികൾ ഇല്ലാതെ വരുന്ന ഘട്ടത്തിൽ ST വിഭാഗത്തെ പരിഗണിക്കുന്നതാണ്.

പൊന്നാനി ICSR ഉപകേന്ദ്രത്തിൽ 50% സീറ്റുകൾ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു.

പ്രവേശനം നേടുന്ന സംവരണ വിഭാഗത്തിൽ പെട്ടവർ കോഷൻ ഡെപ്പോസിറ്റ് 2000 രൂപ മാത്രം അടച്ചാൽ മതി.

ട്യൂഷൻ ഫീ, GST എന്നിവ അടക്കേണ്ടതില്ല.

മേൽ സൂചിപ്പിച്ച സംവരണ ആനുകൂല്യം ലഭിക്കാത്ത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 വിദ്യാർത്ഥികൾക്ക് ഫീസ്

തിരിച്ചു കിട്ടുന്നതിനുള്ള അർഹതയുണ്ടായിരിക്കും.

അക്കാദമിയുടെ മറ്റു കോഴ്സുകൾ :

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി നടത്തുന്ന 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സ് (TDC), പ്ലസ് വൺ , പ്ലസ് ടൂ വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് (CSFC), ബിരുദ വിദ്യാർത്ഥികൾക്കുള്ള

ദ്വിവർഷ PCM കോഴ്സ് എന്നിവക്കുള്ള റജിസ്ട്രേഷൻ 2022 മെയ് 1 ന് ആരംഭിക്കുന്നതാണ്.

വിശദമായ നോട്ടിഫിക്കേഷൻ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

(SSLC / പ്ലസ് വൺ / പ്ലസ് ടൂ പരീക്ഷകൾ നടക്കുന്നതിനാൽ ഈ വർഷം ഏപ്രിൽ,മെയ് മാസങ്ങളിലെ വെക്കേഷൻ കോഴ്സുകൾ ഉണ്ടാകാനിടയില്ല)

വിശദ വിവരങ്ങൾക്ക് :

സന്ദർശിക്കാം

www.kscsa.org

വിളിക്കാം :

മുഖ്യ കേന്ദ്രം – തിരുവനന്തപുരം

0471- 2313065

8281098863

8281098864

ഉപകേന്ദ്രങ്ങൾ :

കൊല്ലം :

0474-2967711

9446772334

മുവാറ്റുപുഴ :

8281098873

പാലക്കാട് :

0491-2576100

8281098869

കോഴിക്കോട് :

0495 – 2386400

8281098870

lCSR – പൊന്നാനി

0494- 2665489

കല്യാശ്ശേരി – കണ്ണൂർ

8281098875

 

 

Category: News