സി.എച്ച് മുഹമ്മദ് കോയപ്രതിഭാ ക്വിസ് പ്രാഥമിക മത്സരം സെപ്റ്റംബർ 22 വെള്ളിയാഴ്ച
സി.എച്ച് മുഹമ്മദ് കോയപ്രതിഭാ ക്വിസ് പ്രാഥമിക മത്സരം സെപ്റ്റംബർ 22 വെള്ളിയാഴ്ച
മലപ്പുറം: മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാർഥം കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കെ.എ
സി.യു) നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് സീസൺ അഞ്ചിന്റെ പ്രാഥമിക മത്സരങ്ങൾ സെപ്റ്റംബർ 22 വെള്ളിയാഴ്‌ച നടക്കും.
സർക്കാർ അനുമതിയോടെ പൊതു വിദ്യാലയങ്ങളിൽ നടത്തുന്ന ഏറ്റവും വലിയ അറിവുത്സവമാണിത്. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പൊതു വിദ്യാലയങ്ങളിലെ എൽ.പി, യുപി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രാഥമിക മത്സരം ഓൺലൈനായി നടത്തും. എൽ.പി വിഭാഗം രാവിലെ 11 മണി,യു.പി ഉച്ചക്ക് 3 മണി, ഹൈസ്കൂൾ വൈകുന്നേരം 4 മണി, ഹയർ സെക്കന്ററി രാത്രി 7.30 എന്നിങ്ങിനെയാണ് മത്സര സമയം ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിനും 15 മിനിട്ടാണ് മത്സര സമയം ഉപ ജില്ലാ തലമത്സരം ഒക്ടോബർ 8 നും ജില്ലാ തല മത്സരം ഒക്ടോബർ 15 നും സംസ്ഥാന മത്സരം 29 നും പ്രത്യേക കേന്ദ്രത്തിൽ വെച്ച് ഫിസിക്കലായി നടത്തും. വിശദമായ വിവരങ്ങൾക്ക് www.kstu.in സന്ദർശിക്കാം. ജില്ലയിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വിവിധ ഉപജില്ല കമ്മിറ്റികളുടെ നേതൃ ത്വത്തിൽ പൂർത്തിയായതായി ജില്ലാപ്രസിഡന്റ് എൻ.പി.മുഹമ്മദലി, ജനറൽ സെക്രട്ടറി കോട്ട വീരാൻ കുട്ടി ട്രഷറർ കെ.എം. ഹനീഫ ,ജില്ലാ കോഡിനേറ്റർ ഏ.കെ. നാസർ എന്നിവർ അറിയിച്ചു.
https://prathibhaquiz.blogspot.com/2023/09/prathibha-quiz-2023.html