സി.ബി.എസ്.ഇ. കുട്ടികൾക്ക് ശാസ്ത്രചലഞ്ച്; രജിസ്‌ട്രേഷൻ ആരംഭിച്ചു

April 11, 2023 - By School Pathram Academy

സി.ബി.എസ്.ഇ. കുട്ടികൾക്ക് ശാസ്ത്രചലഞ്ച്; രജിസ്‌ട്രേഷൻ ആരംഭിച്ചു

 

ഡൽഹി: സ്കൂൾവിദ്യാർഥികളുടെ ജിജ്ഞാസയും അന്വേഷണാത്മക ചിന്തയും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സി.ബി.എസ്.ഇ. സംഘടിപ്പിക്കുന്ന ശാസ്ത്രചലഞ്ചിലേക്കുള്ള സൗജന്യ രജിസ്‌ട്രേഷൻ ആരംഭിച്ചു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അവസരം

 

🔖ശാസ്ത്രം, പരിസ്ഥിതി, സുസ്ഥിരത എന്നിവ പ്രമേയമാക്കി ഏപ്രിൽ, മേയ് മാസങ്ങളിൽ സി.ബി.എസ്.ഇ. പ്ലാറ്റ്ഫോമിലാണ് ചലഞ്ച് നടക്കുക. സ്കൂൾതലത്തിലും ഇന്റർസ്കൂൾ തലത്തിലുമായി രണ്ട് റൗണ്ടുകളിലായാണ് ചലഞ്ച്.

 

🔖സ്കൂൾതലമത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ സ്കൂളുകൾ നേരിട്ട് രജിസ്റ്റർചെയ്യണം. രണ്ടാംറൗണ്ടിൽ ഇന്റർസ്കൂൾ മത്സരത്തിലേക്കുള്ള വിദ്യാർഥികളെ നേരത്തേ രജിസ്റ്റർചെയ്ത വിദ്യാർഥികളിൽനിന്ന് സ്കൂളുകൾക്ക് നാമനിർദേശംചെയ്യാം.

 

🔖രണ്ടാംറൗണ്ടിൽ പങ്കെടുക്കുന്ന എല്ലാവർക്കും ബോർഡ് പങ്കാളിത്തസർട്ടിഫിക്കറ്റ് നൽകും. മികച്ചപ്രകടനം കാഴ്ചവെച്ചവർക്ക് പ്രശംസാപത്രവും നൽകും.

 

📆Last Date: 14 April 2023

 

Notification📂

https://cbseacademic.nic.in//web_material/Circulars/2023/41_Circular_2023.pdf

 

🔗Registration

https://cbseit.in/cbse/2023/scichg/login.aspx

 

📧Mail: [email protected]

 

#CBSE #ScienceChallenge #ScienceFair

Category: News