സുനാമി ദുരന്ത സമയത്ത് കുട്ടികൾക്ക് താങ്ങും തണലുമായി നിന്ന, നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി Govt HSS ലെ G.Sreelatha ടീച്ചറുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി Govt HSS ലെ G.Sreelatha ടീച്ചറുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം
വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ :
മറക്കാനാകാത്ത അനുഭവങ്ങൾ ഒട്ടനവധിയാണ്. സർവ്വീസിൽ കയറിയ വർഷമാണ് കേരളത്തിൽ സുനാമി എന്ന ദുരന്തം ഉണ്ടായത്. സ്കൂളിലെ 18 കുട്ടികളുടെ വിയോഗവും, സുനാമിയിൽ രക്ഷപെട്ട കുട്ടികളെ തേടി ദുരിതാശ്വാസ ക്യാമ്പുകൾ തോറും കയറി ഇറങ്ങിയതും , പിന്നീട് അവർക്കായി സ്കൂളിൽ പ്രത്യേക ക്യാമ്പ് ആരംഭിച്ചപ്പോൾ രാത്രിയിൽ അവർക്ക് കൂട്ട് കിടന്നതും സുനാമി അനൗൺസ്മെൻ്റ് കേട്ട് കുട്ടികൾ കൂട്ടത്തോടെ നിലവിളിച്ച് ഇറങ്ങിയോടിയപ്പോൾ അവർക്കൊപ്പം ഓടി കായൽ തീരത്ത് പോലീസ് കാരോടൊപ്പം കുട്ടികൾക്ക് കാവലായി ആ രാത്രി ഭീതിയോടെ കഴിഞ്ഞതും വിദ്യാലയ ജീവിതത്തിൻ്റെ മറക്കാനാവാത്ത ഒരു അനുഭവം മാത്രം
അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ :
1.2018-ൽ സംസ്ഥാനത്തെ മികച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് അവാർഡ്
2 മികച്ച സി.പി.ഒ അംഗീകാരം
3. ഇന്ത്യയിൽ ആദ്യമായി ISO അംഗീകാരം നേടിയ Spc യൂണിറ്റ്
4. 2019 -ൽ ഐക്യരാഷ്ട്ര പ്രതിനിധികളോടൊപ്പം SP C യെ പ്രതിനിധീകരിച്ച് കലിംഗ ഫെലോഷിപ്പിൽ പങ്കെടുത്തു.
5. കൊല്ലം ജില്ല മികച്ച യൂണിറ്റിനും cpo ക്കും ഉള്ള അംഗീകാരം.
6. കോവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം
7. കോവിഡ് കാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ കോളേജിൻ്റെ അംഗീകാരം. .
8 കേരള സർക്കാർ സാമൂഹിക നീതി വകുപ്പ് സഹചാരി അവാർഡ് 2021.
9. കേരള സ്റ്റേറ്റ് പി.ടി.എ മികച്ച അദ്ധ്യാപകഅവാർഡ് 2021 ( ഹൈസ് സ്കൂൾ വിഭാഗം) തുടങ്ങിയവ നേട്ടങ്ങൾ
മികവാർന്ന പ്രവർത്തനങ്ങൾ :
1. പുനർജനി പാലിയേറ്റീവ് കെയർ യൂണിറ്റ്
2. നിർദ്ധന കോവിഡ് രോഗികൾക്കായി സൗജന്യ ആംബുലൻസ് സർവ്വീസ്
3 രക്തദാന ക്യാമ്പുകൾ
4 തൂവൽസ്പർശം ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ ,
5. നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനസഹായം
6. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ
7 പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ട്രാഫിക് ബോധവൽക്കരണ പ്രവർത്തനങ്ങൾ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ
എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?
സ്നേഹവും, സൗഹാർദ്ധവുമായ ഇടപെടലിലൂടെ മാത്രമേ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഇടപെടൽ മികച്ചതാകുന്നുള്ളു
എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?
അവരുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ, ക്ലാസ്സ് ശ്രദ്ധിക്കാതിരിക്കുക, നിസ്സംഗത;അലസത ,ഉന്മേഷക്കുറവ്, സ്കൂളിൽ ഹാജരാകാതിരിക്കുക, അദ്ധ്യാപകരിൽ നിന്ന് അകന്ന് മാറി നടക്കുക, കൂട്ടുകാരോട് അനാവശ്യമായി ദേഷ്യപ്പെടുക, ഭക്ഷണം കഴിക്കാൻ മടി കാണിക്കു ക, ഉൾവലിയൽ തുടങ്ങിയവ
പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?
തീർച്ചയായും ഉണ്ട്
പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?
ഉണ്ട്.
കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?
ഉണ്ട്.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?
പലതരത്തിലുള്ള സമീപനം ഉണ്ടാകാറുണ്ട്. ചിലർ അദ്ധ്യാപരോടൊപ്പം നിന്ന് കുട്ടികളുടെ തെറ്റ് തിരുത്തുന്നവരാണ് എന്നാൽ ചിലർ അദ്ധ്യാപകരെ എതിർക്കുകയും കുട്ടികളുടെ തെറ്റിനെ ന്യായീകരിക്കുകയും ചെയ്യും
അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?
കുട്ടികളോട് സ്നേഹത്തോടും സൗഹൃദത്തോടും ഇടപെടുക
കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?
കുട്ടികളുടെ പഠന കാര്യങ്ങൾക്കായി സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഓരോ ദിവസത്തേക്കും പഠനപ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളുമായി ചർച്ച ചെയ്യണം.അവർക്ക് സ്വസ്ഥമായി പഠിക്കാനുള്ള അന്തരീക്ഷം വീടുകളിൽ ഉണ്ടാക്കി കൊടുക്കണം
എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?
സാധിക്കും
പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ :
നിലവിലെ പൊതു വിദ്യാഭ്യാസ സമ്പ്രദായം മികവുറ്റതാണ്.ഒന്നാം ക്ലാസ്സ് മുതൽ വിവിധ ഭാഷാ പഠനം അനിവാര്യമാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്കൃതം ഇത്രയും ഭാഷകളെങ്കിലും എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവ് നേടിയെടുക്കുന്നത് നല്ലതാണ്. ഒന്നാം ക്ലാസ്സ് മുതൽ കുറഞ്ഞത് മൂന്ന് ഭാഷകളെങ്കിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ നല്ലത്
ഇഷ്ടപ്പെട്ട വിനോദം :
വായന
സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും:
നല്ല നിലവാരം പുലർത്തുന്നു.