സെപ്റ്റംബർ 15ന് മുമ്പ് അറ്റ്ലറ്റിക് ഫണ്ട് അടയ്ക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം
സ്കൂൾ തലം മുതൽ ദേശീയതലം വരെയുള്ള സ്കൂൾ കുട്ടികളുടെ കായിക മത്സരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലെ കുട്ടികളിൽ നിന്നും സ്പെഷ്യൽ ഫീ ഇനത്തിൽ ശേഖരിക്കുന്ന ഫണ്ടിൽ നിന്നുമാണ്. എന്നാൽ ബഹു.ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നിലനിൽക്കുന്നതിനാൽ 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികളിൽ നിന്നും യാതൊരുവിധ ഫണ്ട് ശേഖരണവും പാടില്ലായെന്നുളളതാണ്. ആയതിനാൽ 5 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികളിൽ നിന്നും സംഭാവന സ്വീകരിക്കുവാനും പാടില്ലാത്തതാകുന്നു.
2024-25 അദ്ധ്യയന വർഷത്തെ വിവിധ തലങ്ങളിലുളള കായിക മത്സരങ്ങൾ യഥാസമയം ആരംഭിക്കുന്നതിനും ആവശ്യമായ അത്ലറ്റിക് ഫണ്ട് സ്വീകരിക്കുന്നതിനുമായി 9, 10 ക്ലാസുകളിലെ കുട്ടികളിൽ (SC/ST കുട്ടികൾ ഒഴികെ) നിന്നും 15/-രൂപ ക്രമത്തിൽ ഫണ്ട് സ്വരൂപിക്കേണ്ടതാണ്.
മേൽ പ്രകാരം വിദ്യാർത്ഥികളിൽ നിന്നും സ്വരൂപിച്ച ആകെ തുക വിദ്യാഭ്യാസ ഡയറക്ടറുടെ സ്കൂൾ അത്ലറ്റിക് ഫണ്ട് അക്കൗണ്ടിലേയ്ക്ക് (Account No: 38024685190, SBI Jagathy, SBIN0070568) SBI Collect 2024 സെപ്റ്റംബർ 15-ന് മുമ്പായി അടയ്ക്കുവാൻ എല്ലാ സ്കൂൾ പ്രഥമാദ്ധ്യാകർക്കും അടിയന്തിര നിർദ്ദേശം നൽകേണ്ടതാണ്.
സ്കൂളുകൾക്ക് അത്ലറ്റിക് ഫണ്ട് അടയ്ക്കുന്നതിനായുളള (SBI Collect https://www.onlinesbi.com/sbicollect/icollecthome.htm?corpID=922648 എന്ന ഓൺലൈൻ ലിങ്കിലൂടെ സ്കൂൾ കോഡ് എൻ്റർ ചെയ്ത് ചെലാൻ
ജനറേറ്റ് ചെയ്ത് എസ്.ബി.ഐ.യുടെ ഏത് ശാഖവഴിയും, നെറ്റ് ബാങ്കിംഗ്,Debit Card, UPI ആപ്പുകൾ മുതലായ സംവിധാനങ്ങൾ വഴിതുക അടയ്ക്കാവുന്നതാണ്.ഇപ്രകാരമല്ലാത്തഇടപാടുകളിലൂടെ തുക സ്വീകരിക്കുന്നതല്ല എന്നു കുടി അറിയിക്കുന്നു. (പണമടയ്ക്കുന്ന ലിങ്ക് https://sports.kite.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്)
SBI Collect-ൽ നിന്നും ലഭിക്കുന്ന പണം അടച്ച രസീത് അതാത് സ്കൂളുകളിൽ തന്നെ സുക്ഷിക്കേണ്ടതും, ഒരു കോപ്പി ബന്ധപ്പെട്ട ജില്ലാവിദ്യാഭ്യാസ ഓഫീസറെ ഏൽപ്പിക്കേണ്ടതും, ആഡിറ്റ് ഓഫീസർമാർ ആവശ്യപ്പെടുമ്പോൾ പ്രസ്തുത രസീത് സമർപ്പിക്കേണ്ടതുമാണ്.
പൊതുവിദ്യാഭ്യാസ് ഡയറക്ടർ
1. എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും. (എല്ലാ സ്കൂളുകളിലും സർക്കുലർ ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതാണ്).
2. എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും. (താങ്കളുടെ അധികാര പരിധിയിൽ വരുന്ന സ്കൂളുകൾ കൃത്യമായി അത്ലറ്റിക് ഫണ്ട് അടയ്ക്കുന്നുണ്ടോ എന്നും, അടച്ച രസീതിൻ്റെ പകർപ്പ് സ്കൂൾ ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസിൽ നിന്നും വാങ്ങി ഈ സർക്കുലറിൽ പറയും പ്രകാരം കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് തുക അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതും, ആയത് ജില്ലാവിദ്യാഭ്യാസ ആഫീസർമാർ കൈവശം സൂക്ഷിക്കേണ്ടതും കാര്യാലയത്തിൽ നിർദ്ദേശിക്കുന്നു.) ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കെണ്ടാതുമാണ്, ആണെന്ന്