സെറ്റ് – സർട്ടിഫിക്കറ്റിനുള്ള അപേക്ഷ

February 17, 2022 - By School Pathram Academy

സെറ്റ് – സർട്ടിഫിക്കറ്റിനുള്ള അപേക്ഷ

പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം എൽ.ബി.എസ് സെന്ററിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം താഴെ ചേര്‍ത്ത വിലാസത്തിൽ അപേഷിക്കണം

 

ഡയറക്ടർ

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി,

പാളയം, തിരുവനന്തപുരം-33 

 

ആവശ്യമായ രേഖകൾ

 

 എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുന്ന പേജ്

 ബിരുദാനന്തരബിരുദ സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ ഒറിജിനൽ)

 ബി.എഡ് സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ ഒറിജിനൽ)

 മാർക്ക് ലിസ്റ്റ്/ ഗ്രേഡ് കാർഡ് (ബിരുദാനന്തരബിരുദവും, ബി.എഡ് ഉം)

 

അംഗീകാര തുല്യത സർട്ടിഫിക്കറ്റുകൾ (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദത്തിനും, ബി.എഡ് നും) പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2 ൽ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളിൽ ബുരുദാനന്തര ബിരുദം നേടിയവർ തങ്ങളുടെ വിഷയങ്ങളിൽ അംഗീകാര തുല്യതാ സർട്ടിഫിക്കറ്റ്

 

ഒ.ബി.സി (നോൺ ക്രിമീലെയർ) വിഭാഗത്തിൽ ഓൺലൈൻ അപേക്ഷ നൽകി വിജയിച്ചവർ ഒറിജിനൽ നോൺ ക്രിമീലെയർ സർട്ടിഫിക്കറ്റ് (21/10/2020 മുതൽ 03/11/2021 വരെയുള്ള കാലയളവിൽ ലഭിച്ചത്)

 എസ്.സി/ എസ്.ടി, പി.എച്ച്/ വി.എച്ച് വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ ജാതി/ വൈകല്യം തെളിയിക്കുന്ന (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) 

 

സെറ്റ് ഓൺലൈൻ അപേക്ഷ സമർപ്പിച്ചപ്പോൾ അവസാന വർഷ ബിരുദാനന്ദര ബിരുദര ബിരുദ/ ബി.എഡ് പഠിച്ചുകൊണ്ടിരുന്നവർ, അപേക്ഷയോടൊപ്പം വെബ് സൈറ്റിൽ കൊടുത്തിട്ടുള്ള ഡിക്ലറേഷൻ ഫോം കൂടി സ്ഥാപനമേധാവിയിൽ നിന്നും വാങ്ങി സമർപ്പിക്കണം.

 

സെറ്റ് സർട്ടിഫിക്കറ്റുകൾ മേയ് മുതൽ വിതരണം ചെയ്യും.

 

സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോം

http://lbsedp.lbscentre.in/set.htm

lbsedp.lbscentre.in/setjan22/

 

കൂടുതൽ വിവരങ്ങൾക്ക്

0471-2560311

0471-2560312

0471-2560313

0471-2560314

Category: News