സെ നോ ടു ഡ്രഗ്സ് യെസ് ടു ഫുട്ബോൾ കാംപയിനുമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്

May 22, 2022 - By School Pathram Academy

സെ നോ ടു ഡ്രഗ്സ് യെസ് ടു ഫുട്ബോൾ കാംപയിനുമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്

രാമമംഗലം:സെ നോ ടു ഡ്രഗ്സ് യെസ് ടു ഫുട്ബോൾ കാംപയിനുമായി രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ.കുട്ടികളുടെ ഇടയിൽ ലഹരിയുടെ ഉപയോഗം കൂടിയിരിക്കുന്ന സാഹചര്യത്തിൽ കുട്ടി പോലീസിൻ്റെ കാമ്പയിന് പ്രസക്തി കൂടിയിരിക്കുകയാണ്.

ലഹരി ഉപയോഗിക്കരുത് പകരം ഫുട്ബോളിൽ ലഹരി കണ്ടെത്തി കായിക ശേഷി വർദ്ധിപ്പിക്കുക എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ പറഞ്ഞു.

കാമ്പയിൻ പുത്തൻകുരിശ് ഡിവൈഎസ്പി അജയ്നാഥ് G ഉത്ഘാടനം ചെയ്തു.രാമമംഗലം പോലീസ് ഇൻസ്പെക്ടർ രാജേഷ് വി, ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,PTA പ്രസിഡൻ്റ് ടി എം തോമസ്,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോൺ,കായിക അധ്യാപകൻ ഷൈജി k ജേക്കബ്,സ്മിത k വിജയൻ എന്നിവർ പങ്കെടുത്തു.

ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി വിവിധ സ്കൂളുകൾ ഉൾപ്പെടുത്തി ഫുട്ബോൾ മത്സരങ്ങൾ,കൂട്ട ഓട്ടം,സൈക്കിൾ റാലി ഉൾപ്പടെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടത്തുമെന്ന് സി പി ഒ അനൂബ് ജോൺ അറിയിച്ചു.

രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ലഹരി വിരുദ്ധ കാമ്പയിൻ യെസ് ടു ഫുട്ബോൾ നോ ടു ഡ്രഗ്സ് പുത്തൻകുരിശ് ഡിവൈഎസ്പി അജയ് നാഥ് G ഉത്ഘാടനം ചെയ്തു.

Category: NewsSchool News