സേവനത്തിൽ നിന്ന് നീക്കം ചെയ്തുള്ള ഉത്തരവിറക്കി

October 13, 2022 - By School Pathram Academy

മച്ചാട് ജിഎച്ച്എസ്എസിലെ ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപികയായ ടി വി ശ്രീജ ശൂന്യവേതനാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാത്തതിനാൽ താൽക്കാലികമായി സർവീസിൽനിന്ന് നീക്കം ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

താൽക്കാലികമായി സേവനത്തിൽ നിന്ന് നീക്കം ചെയ്തുള്ള ഉത്തരവിറക്കി 15 ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിച്ചില്ലെങ്കിൽ അധ്യാപികയെ സേവനത്തിൽ നിന്നും സ്ഥിരമായി നീക്കം ചെയ്യുന്നതാണെന്നും ഓഫീസ് അറിയിച്ചു.

 

സർവീസിൽ നിന്ന് നീക്കം ചെയ്തു

 

വള്ളിവട്ടം ജിയുപിഎസിലെ ഓഫീസ് അറ്റന്റന്റ് എം കെ ഫൗസിയ ശൂന്യവേതനാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാത്തതിനാൽ താൽക്കാലിക മായി സർവീസിൽനിന്ന് നീക്കം ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

താൽക്കാലികമായി സേവനത്തിൽ നിന്ന് നീക്കം ചെയ്തുള്ള ഉത്തരവിറക്കി 15 ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിച്ചില്ലെങ്കിൽ  സേവനത്തിൽ നിന്നും സ്ഥിരമായി നീക്കം ചെയ്യുന്നതാണെന്നും ഓഫീസ് അറിയിച്ചു.

Category: News