സേ പരീക്ഷ :- പരീക്ഷാഫീസ്,അപേക്ഷാ ഫോറം , ഹാൾടിക്കറ്റ് വിതരണം,സർട്ടിഫിക്കറ്റ്,അപേക്ഷകളുടെ രജിസ്ട്രേഷൻ,

June 23, 2022 - By School Pathram Academy
  • പരീക്ഷാഫീസ്

പരീക്ഷാർത്ഥികൾ 2022 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ പരീക്ഷാകേന്ദ്രത്തിലെ പ്രഥമാദ്ധ്യാപകന് പരീക്ഷാഫീസ് അപേക്ഷയോടൊപ്പം പണമായി നൽകേണ്ടതാണ്. പിരിച്ചെടുത്ത ഫീസുകൾ 1-1-10-19 എക്സാമിനേഷൻ ഫീസ് 0202- 01 – 102-99 എന്ന ശീർഷകത്തിൽ 01/07/2022-ന് വൈകിട്ട് 4 മണിക്കു മുമ്പായി ട്രഷറിയിൽ ഒടുക്കേണ്ടതാണ്.

  • അപേക്ഷാ ഫോറം

അപേക്ഷാ ഫോറം പരീക്ഷാഭവന്റെ www.https://sslcexam kerala.gov.in എന്ന വെബ്സൈറ്റ്ൽ ലഭ്യമാണ്. അപേക്ഷകർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം പരീക്ഷ എഴുതി ലഭിച്ചിട്ടുള്ള ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടർ പ്രിന്റൗട്ടും 2022 മാർച്ചിൽ പരീക്ഷ എഴുതിയ പരീക്ഷാ കേന്ദ്രത്തിലെ പ്രഥമാദ്ധ്യാപകൻ സമർപ്പിക്കേണ്ടതാണ്.

  • ഹാൾടിക്കറ്റ് വിതരണം

“സേ” പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടുമാർ ഹാൾ ടിക്കറ്റുകൾ പരീക്ഷാഭവന്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ജൂലൈ എട്ടാം ( 8) തീയതിയ്ക്ക് മുൻപ് പരീക്ഷാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടതാണ്.

  • സർട്ടിഫിക്കറ്റ്

പരീക്ഷാർത്ഥികൾക്ക് മാതൃവിദ്യാലയത്തിലെ പ്രഥമാധ്യാപകർ മുഖേനയാണ്

“സേ ” പരീക്ഷാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ഫലം പ്രസിദ്ധപ്പെടുത്തി മൂന്നു മാസത്തിനകം പരീക്ഷാർത്ഥികൾ സേ പരീക്ഷാ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നില്ലെങ്കിൽ ആയത് പരീക്ഷാഭവൻ സെക്രട്ടറിയുടെ പേർക്ക് തിരികെ രജിസ്റ്റേഡായി അയയ്ക്കേണ്ടതാണ്.

  • അപേക്ഷകളുടെ രജിസ്ട്രേഷൻ

അനുബന്ധം “എ ആയി ചേർത്തിരിക്കുന്ന അപേക്ഷാ ഫോറമാണ്. സേ പരീക്ഷയുടെ രജിസ്ട്രേഷനായി ഉപയോഗിക്കേണ്ടത്. 2022 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ സ്കൂളിൽ 24/06/2022 മുതൽ 29/06/2022-ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. ഓരോ സ്കൂളിനും ഈ രീതിയിൽ ലഭിക്കുന്ന അപേക്ഷകൾ അതാത്

സ്കൂൾ പ്രഥമാധ്യാപകർ ഒരുമിച്ച് ബന്ധപ്പെട്ട സേ പരീക്ഷാകേന്ദ്രത്തിൽ 30/06/2022 ന് വൈകിട്ട് 4 മണിക്കു മുമ്പായി സമർപ്പിക്കണം. ജില്ലാവിദ്യാഭ്യാസ ഓഫീസർമാരാണ് പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നത്. അപ്രകാരം തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടുമാർ അപേക്ഷാഫോറം സ്വീകരിച്ച് 02/07/2022 ന് വൈകിട്ട് 3 മണിക്കു മുൻപായി തന്നെ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സേ പരീക്ഷ എഴുതാൻ അർഹതയുള്ളവരെ മാത്രമേ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുവാൻ പാടുള്ളു.

മാത്രമല്ല അർഹതയുള്ള വിഷയങ്ങൾക്ക് മാത്രമേ പരീക്ഷാർത്ഥി അപേക്ഷിക്കുന്നതെന്ന് ഓരോ സ്കൂൾ പ്രഥമാധ്യാപകനും സേ പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടും ഉറപ്പാക്കേണ്ടതുമാണ്.

പരീക്ഷ നടത്തിയതിന് ശേഷം ബാക്കിയുള്ള തുക 30-01-13-99′ എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്. ചെലാൻ രസീതിന്റെ കോപ്പിയും വരവ് ചെലവ് കണക്കുകളും യഥാസമയം പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ടതാണ്.

പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്.

Category: News