സൈനിക സ്കൂൾ പ്രവേശനം: മെഡിക്കൽ പരീക്ഷയ്ക്കുള്ള ഷോർട്ട്‌ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു

March 07, 2022 - By School Pathram Academy

സൈനിക സ്കൂൾ പ്രവേശനം: മെഡിക്കൽ പരീക്ഷയ്ക്കുള്ള ഷോർട്ട്‌ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു

 

ഈ വർഷത്തെ സൈനിക സ്കൂൾ പ്രവേശനത്തിനായി ജനുവരിയിൽ നടന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷ-2022 ഫലത്തെ അടിസ്ഥാനമാക്കി മെഡിക്കൽ പരീക്ഷയ്ക്കുള്ള പ്രാരംഭ കോൾ ലിസ്റ്റ് സ്കൂൾ വെബ്സൈറ്റിൽ www.sainikschooltvm.nic.in പ്രസിദ്ധീകരിച്ചു. ഓരോ ഒഴിവിലേക്കും 1:3 എന്ന അനുപാതത്തിൽ, വിവിധ കാറ്റഗരികൾ തിരിച്ച്‌ തയാറാക്കിയതാണു മെഡിക്കൽ പരീക്ഷയ്ക്ക് വിധേയരാകേണ്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ്‌. കൂടുതൽ വിവരങ്ങൾക്ക് www.sainikschooltvm.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ മെഡിക്കൽ പരീക്ഷ പൂർത്തിയാക്കിയ ശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

Category: News